എടപ്പാളില്‍ ടൂറിസ്റ്റ് ബസും കെഎസ്ആര്‍ടിസി ബസും കൂട്ടിയിടിച്ച് അപകടം; 30ലധികം യാത്രക്കാര്‍ക്ക് പരിക്ക്

മലപ്പുറം: എടപ്പാളിന് അടുത്ത് മാണൂരില്‍ കെ.എസ്.ആര്‍.ടി.സി ബസും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ 30ലധികം യാത്രക്കാര്‍ക്ക് പരിക്ക്. ഇതില്‍ മൂന്നുപേരുടെ പരിക്ക് ഗുരുതരമാണ്. ഇന്ന് പുലര്‍ച്ചെ 2.50ന് ആണ് അപകടമുണ്ടായത്. ബസുകളുടെ മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്നു. എന്നാല്‍ അപകടത്തിന്റെ കാരണം വ്യക്തമല്ല. സംഭവത്തെക്കുറിച്ച് കൂടുതല്‍ അന്വേഷിച്ചുവരുകയാണെന്ന് പോലീസ് അറിയിച്ചു. പരിക്കേറ്റവരെ ആശുപത്രികളിലേക്ക് മാറ്റിയിട്ടുണ്ട്. Also Read; എന്‍ എം വിജയന്റെ ആത്മഹത്യ ; കെപിസിസി പ്രസിഡന്റ് കെ സുധാകരനെ ചോദ്യംചെയ്യും ഗുരുതരമായി പരിക്കേറ്റവരില്‍ ഒരാളെ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിലും […]

കേരളത്തില്‍ നിന്നും പുറപ്പെട്ട കെഎസ്ആര്‍ടിസി ബസ് കര്‍ണാടകയില്‍ അപകടത്തില്‍പ്പെട്ടു ; ഡ്രൈവര്‍ക്ക് ദാരുണാന്ത്യം

മലപ്പുറം: കെഎസ്ആര്‍ടിസി ബസ് അപകടത്തില്‍പ്പെട്ട് ഡ്രൈവര്‍ക്ക് ദാരുണാന്ത്യം. കേരളത്തില്‍ നിന്നും പുറപ്പെട്ട കെഎസ്ആര്‍ടിസി ബസാണ് അപകടത്തില്‍പ്പെട്ടത്. കര്‍ണാടകയിലാണ് അപകടമുണ്ടായത്. മലപ്പുറം ഡിപ്പോയിലെ ഡ്രൈവര്‍ തിരൂര്‍ സ്വദേശി പാക്കര ഹസീബ് ആണ് അപകടത്തില്‍ മരിച്ചത്. അതേസമയം അപകടത്തില്‍ ബസിലുണ്ടായിരുന്ന യാത്രക്കാര്‍ എല്ലാവരും സുരക്ഷിതരാണ് എന്നാണ് വിവരം. Also Read; ഉറക്കത്തില്‍ പോലും ബിജെപിക്കെതിരെ പറയാതിരിക്കാന്‍ കെ സുധാകരനും കോണ്‍ഗ്രസ് നേതാക്കളും ഗുളിക കഴിക്കുന്നു: പരിഹസിച്ച് മന്ത്രി റിയാസ് മലപ്പുറം ഡിപ്പോയില്‍ നിന്നും ഇന്നലെ വൈകിട്ട് ബാംഗ്ലൂരിലേക്ക് പുറപ്പെട്ട കെഎസ്ആര്‍ടിസിയുടെ സൂപ്പര്‍ […]

തിരുവമ്പാടിയില്‍ കെഎസ്ആര്‍ടിസി ബസ് പുഴയിലേക്ക് മറിഞ്ഞ് അപകടം; ഒരാള്‍ മരിച്ചു, നിരവധിപേര്‍ക്ക് പരിക്ക്

കോഴിക്കോട്: കോഴിക്കോട് തിരുവമ്പാടിയില്‍ കെഎസ്ആര്‍ടിസി ബസ് പുഴയിലേക്ക് മറിഞ്ഞ് അപകടം. ഒരാള്‍ മരിച്ചു. തിരുവമ്പാടി കണ്ടപ്പന്‍ചാല്‍ സ്വദേശിനി ആണ് മരിച്ചത്.തിരുവമ്പാടി സ്വകാര്യ ആശുപത്രിയില്‍ ഇരുപതോളം പേര്‍ ചികിത്സയിലാണ്. ഇതില്‍ ഗുരുതാവസ്ഥയിലുള്ള ഒരാളെ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ബസ് പുഴയിലേക്ക് മറിഞ്ഞതിന് പിന്നാലെ ആരെങ്കിലും വെള്ളത്തില്‍ മുങ്ങിപ്പോയിട്ടുണ്ടോയെന്ന് സംശയമുണ്ടെന്ന് ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. അതുകൊണ്ട് തന്നെ പുഴയില്‍ തെരച്ചില്‍ തുടരുകയാണ്. അപകടത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. Also Read ; ‘മലപ്പുറം ജില്ലാ രൂപീകരണത്തിനെതിരെ കുട്ടിപാക്കിസ്ഥാന്‍ എന്ന് വിളിച്ചവരല്ലേ […]

കോഴിക്കോട് നാദാപുരത്ത് സ്വകാര്യ ബസും കെഎസ്ആര്‍ടിസി ബസും കൂട്ടിയിടിച്ചു ; നിരവധി പേര്‍ക്ക് പരിക്ക്

കോഴിക്കോട്: കോഴിക്കോട് നാദാപുരത്ത് സ്വകാര്യ ബസും കെഎസ്ആര്‍ടിസിയും തമ്മില്‍ കൂട്ടിയിടിച്ചു. ഇരുബസുകളിലുമായി 30 ഓളം യാത്രക്കാര്‍ക്ക് അപകടത്തില്‍ പരിക്കേറ്റിട്ടുണ്ട്. ഇന്ന് രാവിലെ നാദാപുരം ഗവണ്‍മെന്റ് ആശുപത്രിയ്ക്ക് സമീപത്തുവെച്ചാണ് അപകടമുണ്ടായത്. Also Read ; സിപിഐ നിലപാട് സ്ത്രീപക്ഷം, തെറ്റ് ചെയ്തവര്‍ എത്ര ഉന്നതനായാലും ശിക്ഷിക്കപ്പെടും – ചിഞ്ചുറാണി കോഴിക്കോട് ഭാഗത്തേക്ക് പോവുകയായിരുന്ന കെഎസ്ആര്‍ടിസി ബസും വടകര ഭാഗത്ത് നിന്ന് നാദാപുരത്തേക്ക് പോവുകയായിരുന്ന സ്വകാര്യ ബസും തമ്മിലാണ് കൂട്ടിയിടിച്ചത്. അപകടത്തില്‍ കെഎസ്ആര്‍ടിസി ബസിന്റെ മുന്‍ഭാഗം പൂര്‍ണ്ണമായും തകര്‍ന്നു. പരിക്കേറ്റവരില്‍ വിദ്യാര്‍ത്ഥികളുമുണ്ട്. […]