January 13, 2026

നടന്‍ കുണ്ടറ ജോണി അന്തരിച്ചു

തിരുവനന്തപുരം: നടന്‍ കുണ്ടറ ജോണി (ജോണി ജോസഫ് 71) അന്തരിച്ചു. കൊല്ലത്തെ സ്വകാര്യ ആശുപത്രിയില്‍ വച്ച് ഹൃദയാഘാതത്തെത്തുടര്‍ന്നായിരുന്നു അന്ത്യം. ശാരീരിക പ്രശ്നങ്ങളെ തുടര്‍ന്ന് ദീര്‍ഘനാളായി ചികിത്സയിലായിരുന്നു. കൊല്ലം ജില്ലയിലെ കുണ്ടറയിലാണ് ജനനം. വില്ലന്‍ കഥാപാത്രങ്ങളിലൂടെ സിനിമകളില്‍ നിറഞ്ഞുനിന്ന ജോണി നൂറിലധികം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. 1979ല്‍ പുറത്തിറങ്ങിയ നിത്യവസന്തം ആണ് ആദ്യ ചിത്രം. ആറാം തമ്പുരാന്‍, കിരീടം, ചെങ്കോല്‍, ഗോഡ്ഫാദര്‍ തുടങ്ങി നിരവധി ഹിറ്റ് ചിത്രങ്ങളുടെ ഭാഗമായിട്ടുണ്ട്. ശ്രദ്ധേയമായ നിരവധി പോലീസ് വേഷങ്ങള്‍ ചെയ്തിട്ടുണ്ട്. തമിഴിലും തെലുങ്കിലും അഭിനയിച്ചു. […]