November 21, 2024

കുറ്റിപ്പുറം പാത അറ്റകുറ്റപ്പണിയില്‍ വീഴ്ച: എന്‍ജിനീയര്‍ക്ക് സസ്‌പെന്‍ഷന്‍

കുന്നംകുളം: തൃശൂര്‍ – കുറ്റിപ്പുറം സംസ്ഥാനപാതയുടെ അറ്റകുറ്റപ്പണിക്കു സാങ്കേതിക അനുമതി നല്‍കുന്നതില്‍ വീഴ്ച വരുത്തിയ കെഎസ്ടിപി കുറ്റിപ്പുറം ഡിവിഷന്‍ എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ എസ്.എം.അഷറഫിനെ സര്‍ക്കാര്‍ സസ്‌പെന്‍ഡ് ചെയ്തു. ഗുരുതരമായ വീഴ്ചയാണ് അഷറഫ് വരുത്തിയെന്ന കെഎസ്ടിപി ചീഫ് എന്‍ജിനീയറുടെ റിപ്പോര്‍ട്ട് പരിഗണിച്ചാണ് നടപടി. 33.23 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള റോഡ് റീബില്‍ഡ് കേരള പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് പുനരുദ്ധാരണം നടത്താന്‍ തീരുമാനിച്ചിരുന്നത്. പണി വൈകിയതോടെ തകര്‍ന്ന് തരിപ്പണമായ റോഡിലുടെ യാത്ര ദുസ്സഹമാണ്. ഇതുവഴിയുള്ള യാത്ര ഒഴിവാക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ചുറ്റിവളഞ്ഞ് […]

കുറ്റിപ്പുറത്ത് ബസും ലോറിയും കൂട്ടിയിടിച്ച്; 20 പേര്‍ക്ക് പരിക്ക്

മലപ്പുറം: കുറ്റിപ്പുറം സംസ്ഥാന പാതയില്‍ സ്വകാര്യ ബസും ലോറിയും കൂട്ടിയിടിച്ച് അപകടം. 20 പേര്‍ക്ക് പരിക്കേറ്റു. ഞായറാഴ്ച രാവിലെ ഏഴ് മണിയോടെ കിന്‍ഫ്ര പാര്‍ക്കിന് സമീപത്താണ് അപകടം. കോഴിക്കോട് ഭാഗത്ത് നിന്നും തൃശൂരിലേക്ക് പോകുന്ന സ്വകാര്യ ബസും ടിപ്പര്‍ ലോറിയുമാണ് കൂട്ടിയിടിച്ചത്. രണ്ട് വാഹനള്‍ക്കും കേടുപാടുകളുണ്ട്. ടിപ്പര്‍ ലോറി പൂര്‍ണമായും തകര്‍ന്നു. പോലീസും നാട്ടുകാരും രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി. പരിക്കേറ്റവര്‍ ആശുപത്രിയില്‍. ആരുടെയും നില ഗുരുതരമല്ല. Also Read; എ ഐ ക്യാമറയില്‍ വീണ്ടും ‘പ്രേതം’, അന്വേഷണമാരംഭിച്ച് മോട്ടോര്‍ […]