ഭൂമി തര്‍ക്കം: യുവാവിനെ ട്രാക്ടര്‍ കയറ്റി കൊന്നു
ഭരത്പൂര്‍: രാജസ്ഥാനിലെ ഭരത്പൂരില്‍ ജനക്കൂട്ടം നോക്കിനില്‍ക്കെ യുവാവിനെ ക്രൂരമായി കൊലപ്പെടുത്തി. 32കാരനായ നിര്‍പത് ഗുജ്ജറാണ് ട്രാക്ടറിനടിയില്‍പ്പെട്ട് മരിച്ചത്. ഇന്ന് രാവിലെയായിരുന്നു സംഭവം. പ്രതികളെ അറസ്റ്റ് ചെയ്തതായി പൊലീസ് പറഞ്ഞു. എട്ടുതവണയാണ് ശരീരത്തിലൂടെ ട്രാക്ടര്‍ കയറ്റി കൊലപ്പെടുത്തിയത്. ഭരത്പൂരിലെ ബനിയ ഗ്രാമത്തില്‍ ബഹാദുറിന്റെയും അട്ടര്‍ സിങ് ഗുര്‍ജറിന്റെയും കുടുംബങ്ങള്‍ തമ്മില്‍ ഭൂമി തര്‍ക്കം നിലനിന്നിരുന്നു. ഇന്ന് രാവിലെ ഇരുവിഭാഗങ്ങളും തമ്മില്‍ വീണ്ടും ഇതേ ചൊല്ലി തര്‍ക്കമായി. Join with metro post: വാർത്തകൾ വേഗത്തിലറിയാൻ Metro Post വാട്സ്ആപ്പ് ചാനലിൽ […]





Malayalam 

































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































