കേരളത്തില്‍ ഉരുള്‍പൊട്ടല്‍ സാധ്യത ഇല്ലാത്തത് ഈ ജില്ലയില്‍ മാത്രം

ഐ എസ് ആര്‍ ഒ പുറത്തിറക്കിയ ലാന്‍ഡ് സ്ലൈഡ് അറ്റ്ലസില്‍ കേരളം ആറാം സ്ഥാനത്താണ്. രാജ്യത്ത് ഉരുള്‍പൊട്ടല്‍ ദുരന്തമുണ്ടാകുന്ന 19 സംസ്ഥാനങ്ങളുണ്ട് എന്നാണ് കണക്കുകളില്‍ നിന്നും വ്യക്തമാകുന്നത്. അതേസമയം കേരളത്തില്‍ ഉരുള്‍പൊട്ടല്‍ സാധ്യതയില്ലാത്ത ഏക ജില്ല ആലപ്പുഴ മാത്രമാണ്. മറ്റ് എല്ലാ ജില്ലകളിലും ഉരുള്‍പൊട്ടല്‍ സാധ്യതാമേഖലകള്‍ ഉള്‍ക്കൊള്ളുന്നതിനാലാണ് കേരളം ലാന്‍ഡ് സ്ലൈഡ് അറ്റ്ലസില്‍ ആറാം സ്ഥാനത്തെത്തി നില്‍ക്കുന്നത്. രാജ്യത്തെ 4,20,000 ചതുരശ്ര കിലോമീറ്റര്‍ പ്രദേശം ഉരുള്‍പൊട്ടല്‍ ഭീഷണി നേരിടുന്നതായി ഐഎസ്ആര്‍ഒ പുറത്തിറക്കിയ ലാന്‍ഡ് സ്ലൈഡ് അറ്റ്ലസില്‍ പറയുന്നുണ്ട്. […]