October 25, 2025

അസ്വാരസ്യങ്ങള്‍ക്കിടെ ജി സുധാകരനെ സന്ദര്‍ശിച്ച് എംഎ ബേബി

ആലപ്പുഴ: മുതിര്‍ന്ന നേതാവ് ജി. സുധാകരനെ സിപിഎം ജനറല്‍ സെക്രട്ടറി എം.എ. ബേബി. സിപിഎം ആലപ്പുഴ ഘടകവുമായി അസ്വാരസ്യങ്ങള്‍ നിലനില്‍ക്കെയാണ് ഈ സന്ദര്‍ശനം. പൊതുസമ്മേളനത്തിനു മുന്‍പ്, കഴിഞ്ഞദിവസം അന്തരിച്ച വിഎസിന്റെ സഹോദരി ആഴിക്കുട്ടിയുടെ വീട്ടിലെത്തി അനുശോചനമറിയിച്ചിരുന്നു. ഈ യാത്രയ്ക്കിടെയാണ് പറവൂരിലെ വീട്ടിലെത്തി സുധാകരനെയും കണ്ടത്. സന്ദര്‍ശനം ആരെയും മുന്‍കൂട്ടി അറിയിച്ചിരുന്നില്ല. ആലപ്പുഴയിലെ ചില പാര്‍ട്ടിപ്രവര്‍ത്തകര്‍ സൈബര്‍ ആക്രമണം നടത്തുന്നുവെന്ന് സുധാകരനു പരാതിയുണ്ട്. ഇടയ്ക്ക് മന്ത്രി സജി ചെറിയാനെതിരേ പരസ്യമായി പ്രതികരിക്കുകയും ചെയ്തു. കഴിഞ്ഞ ഞായറാഴ്ച മങ്കൊമ്പില്‍ ബേബി […]

നിലപാടില്‍ നിന്നും വ്യതിചലിച്ചു, ഇടത്പക്ഷത്തെ വഞ്ചിച്ചു, ശിവന്‍കുട്ടി ചേട്ടന് അഭിവാദ്യങ്ങള്‍; മന്ത്രിയെ പരിഹസിച്ച് എഐഎസ്എഫ്

തിരുവനന്തപുരം : നിലപാടില്‍ നിന്ന് വ്യതിചലിച്ച് പിഎം ശ്രീ പദ്ധതിയുടെ ഭാഗമായ സര്‍ക്കാരിനെ പരിഹസിച്ച് സിപിഐ വിദ്യാര്‍ത്ഥി സംഘടന എഐഎസ്എഫ്. വിദ്യാഭ്യാസ മന്ത്രിക്കെതിരെ രൂക്ഷ വിമര്‍ശനമാണ് വിദ്യാര്‍ത്ഥി സംഘടന ഉയര്‍ത്തിയത്. വി ശിവന്‍കുട്ടി ഇടതുപക്ഷത്തെ വഞ്ചിച്ചുവെന്നും എഐഎസ്എഫ് പറഞ്ഞു. നിലപാട് എന്നത് ഒരു വാക്കല്ല. അത് കാട്ടിക്കൊടുത്തത് കേരളത്തില്‍ ഇടതുപക്ഷമാണ്. മുന്‍ വിപ്ലവ വിദ്യാര്‍ത്ഥി പ്രസ്ഥാനത്തിന്റെ അമരക്കാരന്‍ വി ശിവന്‍കുട്ടി ആ ഇടതുപക്ഷത്തെ വഞ്ചിച്ചുവെന്നായിരുന്നു എഐഎസ്എഫ് സംസ്ഥാന സെക്രട്ടറിയുടെ ഫേസ്ബുക്ക് കുറിപ്പ്. ഉണ്ണികൃഷ്ണന്‍ പോറ്റിയുമായി അന്വേഷണ സംഘം […]

ഉണ്ണികൃഷ്ണന്‍ പോറ്റിയുമായി അന്വേഷണ സംഘം ബെംഗളൂരുവിലേക്ക്; തെളിവെടുപ്പ് നടത്തും

തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ ഉണ്ണികൃഷ്ണന്‍ പോറ്റിയുമായി പ്രത്യേക അന്വേഷണ സംഘം തെളിവെടുപ്പിനായി ബെംഗളൂരുവിലേക്ക് പുറപ്പെട്ടു. ഉണ്ണികൃഷ്ണന്‍ പോറ്റിയെ ഉപയോഗിച്ച് ബെംഗളൂരു കേന്ദ്രീകരിച്ച് നടന്ന ഗൂഢാലോചനയാണ് സ്വര്‍ണക്കൊള്ളയ്ക്ക് വഴിവെച്ചതെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. Join with metro post: വാര്‍ത്തകള്‍ വേഗത്തിലറിയാന്‍ മെട്രോപോസ്റ്റ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ… ദ്വാരപാലക ശില്‍പങ്ങളിലെ പാളികള്‍ കൊണ്ടുപോയത് ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ സുഹൃത്ത് അനന്തസുബ്രഹ്‌മണ്യമാണെന്നും കണ്ടെത്തിയിരുന്നു. ബെംഗളൂരുവിന് പുറമെ ചെന്നൈയിലെ വിവിധയിടങ്ങളിലും ഉണ്ണികൃഷ്ണന്‍ പോറ്റിയെ തെളിവെടുപ്പിനായി എത്തിക്കും.  

അനധികൃതമായി സ്വന്തമാക്കിയ മയക്കുമരുന്ന് കുറ്റവാളികളുടെ സ്വത്തുക്കള്‍ കണ്ടുകെട്ടും

ഇരിങ്ങാലക്കുട: തൃശൂര്‍ ജില്ലയിലെ മൂന്ന് മയക്കുമരുന്ന് കുറ്റവാളികളുടെ വാഹനങ്ങളും ബാങ്ക് അക്കൗണ്ടും ഉള്‍പ്പെടെ 23.88 ലക്ഷത്തിന്റെ സ്വത്ത് സര്‍ക്കാരിലേക്ക് കണ്ടുകെട്ടാന്‍ ഉത്തരവ്. മയക്കുമരുന്ന് നിയന്ത്രണത്തിനായുള്ള എന്‍ഡിപിഎസ് നിയമപ്രകാരമാണ് ഈ ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. 180 ഗ്രാം എംഡിഎംഎ പിടിച്ചെടുത്ത കേസിലെ പ്രതിയായ ‘ഡാര്‍ക്ക് മെര്‍ച്ചന്റ്’ എന്നറിയപ്പെടുന്ന നടവരമ്പ് കല്ലംകുന്ന് സ്വദേശി ദീപക് (30), 125 കിലോഗ്രാം കഞ്ചാവ് പിടിച്ചെടുത്ത കേസിലെ പ്രതികളായ എറണാകുളം ആലുവ മാമ്പ്ര സ്വദേശി പള്ളത്ത് വീട്ടില്‍ താരിസ് (36), എറണാകുളം ആലുവ മാമ്പ്ര സ്വദേശി […]

ഇരിങ്ങാലക്കുട ടൗണ്‍ ബാങ്കിലെ സ്ഥിരനിക്ഷേപകര്‍ക്ക് പണം ഉടന്‍ നല്‍കും; രേഖകള്‍ സ്വീകരിച്ചു തുടങ്ങി

തൃശ്ശൂര്‍: ഇരിങ്ങാലക്കുട ടൗണ്‍ കോ-ഓപ്പറേറ്റീവ് അര്‍ബന്‍ ബാങ്കിലെ സ്ഥിരനിക്ഷേപകര്‍ക്ക് പണം നല്‍കാനുള്ള നടപടികള്‍ തുടങ്ങി. നിക്ഷേപകരില്‍ നിന്നും അക്കൗണ്ട് സംബന്ധിച്ച രേഖകള്‍ സ്വീകരിച്ചു തുടങ്ങി. നിക്ഷേപ ഇന്‍ഷുറന്‍സ് സ്‌കീം പ്രകാരം അഞ്ചുലക്ഷം രൂപ വരെ തിരിച്ചുനല്‍കുന്നതിന്റെ ഭാഗമായിട്ടാണ് രേഖകല്‍ സ്വീകരിക്കുന്നത്. തെരഞ്ഞെടുപ്പ്; 15,000 വാര്‍ഡുകള്‍ ലക്ഷ്യമിട്ട് ബിജെപി, 10% സീറ്റുകള്‍ പുതുമുഖങ്ങള്‍ക്ക് നൂറുകണക്കിന് നിക്ഷേപകരാണ് രേഖകളുമായി ബാങ്കിന്റെ വിവിധ ശാഖകളില്‍ എത്തുന്നത്. എല്ലാവരുടെയും പണം മൂന്ന് ദിവസത്തിനുള്ളില്‍ നവല്‍കുമെന്നാണ് ബാങ്ക് അറിയിച്ചിരിക്കുന്നത്. 24 മുതല്‍ 28 വരെ […]

തെരഞ്ഞെടുപ്പ്; 15,000 വാര്‍ഡുകള്‍ ലക്ഷ്യമിട്ട് ബിജെപി, 10% സീറ്റുകള്‍ പുതുമുഖങ്ങള്‍ക്ക്

കോഴിക്കോട്: തദ്ദേശ തെരഞ്ഞെടുപ്പില്‍ കൂടുതല്‍ സീറ്റുകള്‍ ലക്ഷ്യമിട്ട് ബിജെപി. തെരഞ്ഞെടുപ്പില്‍ 10% സീറ്റുകള്‍ പുതുമുഖങ്ങള്‍ക്ക് സംവരണം ചെയ്ത് നല്‍കാനാണ് ബിജെപിയുടെ തീരുമാനം. മികചട്ച രീതിയില്‍ വിജയിക്കാനാണ് ഈ പുതിയ നീക്കം. ഓരോ തദ്ദേശസ്ഥാപനത്തിലും നിര്‍ബന്ധമായും പുതുമുഖങ്ങളെ സ്ഥാനാര്‍ഥിയാക്കണമെന്നാണ് ബിജെപിയുടെ നിര്‍ദേശം. Join with metro post: വാര്‍ത്തകള്‍ വേഗത്തിലറിയാന്‍ മെട്രോപോസ്റ്റ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ… മുഴുവന്‍ വാര്‍ഡുകളിലും സ്ഥാനാര്‍ഥികളെ മത്സരിപ്പിക്കണമെന്നും പാര്‍ട്ടി നിര്‍ദേശിച്ചിട്ടുണ്ട്. സ്ഥാനാര്‍ഥി നിര്‍ണയം ഈ മാസം പൂര്‍ത്തിയാക്കും. തിരുവനന്തപുരം, തൃശ്ശൂര്‍ കോര്‍പ്പറേഷനുകളും 25 മുനിസിപ്പാലിറ്റികളും 400 […]

തദ്ദേശ തെരഞ്ഞെടുപ്പ്; ആരെയും സ്ഥാനാര്‍ത്ഥികളാക്കാമെന്ന് വാക്ക് നല്‍കരുത്; നേതാക്കള്‍ക്ക് നിര്‍ദേശവുമായി കെസി

കോഴിക്കോട്: തദ്ദേശ തിരഞ്ഞെടുപ്പിന് മുന്നോടിയായി പാര്‍ട്ടി നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും നിര്‍ദേശം നല്‍കി എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപല്‍ എംപി. തെരഞ്ഞെടുപ്പില്‍ ആരും സ്വയം സ്ഥാനാര്‍ഥികളായി മുന്നോട്ടുവരരുതെന്നും ആരെയും സ്ഥാനാര്‍ഥിയാക്കുമെന്ന് വാക്ക് നല്‍കരുതെന്നും കെ സി പറഞ്ഞു. കോഴിക്കോട് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ ‘സിറ്റ് ടു വിന്‍’ നേതൃക്യാമ്പിന്റെ ഉദ്ഘാടനപ്രസംഗം നടത്തുന്നതിനിടയിലാണ് കെ സി ഇക്കാര്യം സൂചിപ്പിച്ചത്. ശബരിമല സ്വര്‍ണക്കടത്ത്; രണ്ടാം പ്രതി മുരാരി ബാബു അറസ്റ്റില്‍ യുഡിഎഫിന്റെ വിജയത്തെ തടയാന്‍ കോണ്‍ഗ്രസ് […]

ശബരിമല സ്വര്‍ണക്കടത്ത്; രണ്ടാം പ്രതി മുരാരി ബാബു അറസ്റ്റില്‍

തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ മുന്‍ അഡിമിനിസ്‌ട്രേറ്റീവ് ഓഫീസര്‍ മുരാരി ബാബു അറസ്റ്റില്‍. രണ്ടാം പ്രതിയാണ് മുരാരി ബാബു. കഴിഞ്ഞ ദിവസം രാത്രി 10 മണിക്കാണ് പെരുന്നയിലെ വീട്ടല്‍ വെച്ച് ഇയാളെ കസ്റ്റഡിയിലെടുത്തത്. ക്രൈം ബ്രാഞ്ച് ഓഫീസില്‍ എത്തിച്ച് ഇയാളെ ചോദ്യം ചെയ്തിരുന്നു. Join with metro post: വാര്‍ത്തകള്‍ വേഗത്തിലറിയാന്‍ മെട്രോപോസ്റ്റ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ… ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവിന് പിന്നാലെയായിരുന്നു എസ്ഐടിയുടെ നിര്‍ണായക നീക്കം. വൈദ്യപരിശോധനയ്ക്ക് ശേഷം കോടതയില്‍ ഹാജരാക്കും എന്നാണ് വിവരം. ഗൂഢാലോചനയില്‍ ഉള്‍പ്പെടെ നിര്‍ണായക […]

തദ്ദേശ തെരെഞ്ഞെടുപ്പ്; മൂന്ന് ടേം വ്യവസ്ഥയില്‍ ഇളവ് നല്‍കി മുസ്ലീം ലീഗ്

കോഴിക്കോട്: തദ്ദേശ തെരെരെഞ്ഞെടുപ്പിലെ മൂന്ന് ടേം വ്യവസ്ഥയില്‍ മുസ്ലിം ലീഗ് ഇളവ് നല്‍കി. മൂന്ന് തവണ മത്സരിച്ച് മാറി നിന്നവര്‍ക്കാണ് ഇത്തവണ ഇളവ് നല്‍കുക. മത്സരിക്കാന്‍ ബന്ധപ്പെട്ട വാര്‍ഡ്, പഞ്ചായത്ത്, മണ്ഡലം കമ്മറ്റികളുടെ അനുമതിയുണ്ടാവണം. എതിര്‍പ്പുകളുള്ളവര്‍ക്ക് മത്സരിയ്ക്കാനാവില്ല. പാര്‍ട്ടിയുടെ വിജയത്തിനും പ്രാദേശിക സമവാക്യങ്ങളും പരിഗണിച്ചാണ് പുതിയ തീരുമാനമെന്ന് മുസ്ലിം ലീഗ് സംസ്ഥാന കമ്മിറ്റിയുടെ സര്‍ക്കുലറില്‍ പറയുന്നു. വിദേശത്ത് ജോലി തേടുന്നവര്‍ക്ക് നോര്‍ക്കയുടെ ‘ശുഭയാത്ര’, രണ്ട് ലക്ഷം രൂപവരെ വായ്പ നല്‍കുന്ന പദ്ധതി മൂന്ന് ടേം വ്യവസ്ഥ നടപ്പാക്കുന്നതിനായി […]

വിദേശത്ത് ജോലി തേടുന്നവര്‍ക്ക് നോര്‍ക്കയുടെ ‘ശുഭയാത്ര’, രണ്ട് ലക്ഷം രൂപവരെ വായ്പ നല്‍കുന്ന പദ്ധതി

വിദേശത്ത് ജോലി നേടുന്നതിന് ആവശ്യമായ നൈപുണ്യ വികസനത്തിനും യാത്രയ്ക്കും സഹായം നല്‍കുന്ന നോര്‍ക്കയുടെ പദ്ധതി. വിദേശത്ത് തൊഴില്‍ അന്വേഷിക്കുന്നവരുടെ നൈപുണ്യ വികനസത്തിന് സാമ്പത്തിക സഹായം നല്‍കുന്നതിലൂടെയും യാത്രാ ചെലവുകള്‍ വഹിക്കുന്നതിന് സഹായം നല്‍കുന്നതിലൂടെയും തൊഴില്‍ തേടി വിദേശത്തേക്ക് പോകുന്നവരെ സഹായിക്കുന്നതിനാണ് നോര്‍ക്ക ശുഭയാത്ര പദ്ധതി രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. രാഷ്ട്രപതിയുടെ ഹെലികോപ്റ്റര്‍ കോണ്‍ക്രീറ്റില്‍ താഴ്ന്ന സംഭവം: സുരക്ഷാ വീഴ്ചയെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഈ പദ്ധതി പ്രകാരമുള്ള വായ്പകള്‍ ധനകാര്യ സ്ഥാപനങ്ങള്‍ വഴി പലിശ ഇളവോടെ അനുവദിക്കും. നോര്‍ക്ക […]