ഡീല്‍ വിവാദം; സിപിഐഎമ്മിന്റേത് രാഷ്ട്രീയ പോരാട്ടം, വികസന തുടര്‍ച്ചയ്ക്ക് ജനം വോട്ട് ചെയ്യും: വീണാ ജോര്‍ജ്ജ്

പത്തനംതിട്ട: സിപിഎം നടത്തുന്നത് രാഷ്ട്രീയ പോരാട്ടമാണെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്ജ്. ഡീല്‍ വിവാദത്തില്‍ പ്രതികരിക്കുകയായിരുന്നു മന്ത്രി. വോട്ടിന്റെ കണക്കുകള്‍ നോക്കിയാല്‍ അത് മനസിലാകുമെന്നും വീണാ ജോര്‍ജ്ജ് പറഞ്ഞു. വികസന തുടര്‍ച്ചയ്ക്ക് ജനം വോട്ടുചെയ്യുമെന്നും വികസനം കണ്‍മുന്നിലുണ്ടെന്നും മന്ത്രി പറഞ്ഞു. താന്‍ ജനിച്ചുവളര്‍ന്ന നാടാണ് ഇതെന്നും കഴിഞ്ഞ തവണത്തേക്കാള്‍ തനിക്ക് ഭൂരിപക്ഷം ഇത്തവണ ലഭിക്കുമെന്നും വീണാ ജോര്‍ജ് വ്യക്തമാക്കി. പത്തനംതിട്ട ജില്ലയിലെ ആറന്മുള മണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയാണ് വീണാ ജോര്‍ജ്. Join with metro post: വാര്‍ത്തകള്‍ വേഗത്തിലറിയാന്‍ മെട്രോപോസ്റ്റ് […]

92,000 ടണ്‍ എല്‍പിജിയുമായി രണ്ട് ഇന്ത്യന്‍ കപ്പലുകള്‍ കൂടി ഹോര്‍മൂസ് കടക്കും

ന്യൂഡല്‍ഹി: ഇന്ത്യന്‍ പതാക വഹിച്ചുകൊണ്ടുള്ള രണ്ട് കപ്പലുകള്‍ കൂടി ഹോര്‍മൂസ് കടലിടുക്ക് കടക്കും. രണ്ട് കപ്പലുകളിലുമായി 92,612 ടണ്‍ എല്‍പിജിയുണ്ടെന്നാണ് തുറമുഖ, ഷിപ്പിങ്, ജലഗതാഗത മന്ത്രാലയത്തിലെ സ്പെഷ്യല്‍ സെക്രട്ടറി രാജേഷ് കുമാര്‍ സിന്‍ഹ അറിയിച്ചത്. കപ്പലുകളില്‍ 33, 27 ഇന്ത്യന്‍ നാവികരുണ്ടെന്നും ഈ മാസം 26 നും 28 നും ഇടയില്‍ ടാങ്കറുകള്‍ ഇന്ത്യന്‍ തുറമുഖങ്ങളില്‍ എത്തിയേക്കുമെന്നും രാജേഷ് കുമാര്‍ സിന്‍ഹ പറഞ്ഞു. പ്രസംഗത്തിനിടെ സദസ്സില്‍ നിന്ന് ഒരു ചോദ്യം; വീട്ടില്‍ പോയി ചോദിക്കാന്‍ മുഖ്യമന്ത്രി നേരത്തേ […]

പ്രസംഗത്തിനിടെ സദസ്സില്‍ നിന്ന് ഒരു ചോദ്യം; വീട്ടില്‍ പോയി ചോദിക്കാന്‍ മുഖ്യമന്ത്രി

പത്തനംതിട്ട: കോന്നിയില്‍ എല്‍ഡിഎഫിന്റെ പൊതുസമ്മേളനത്തിലെ പ്രസംഗത്തിനിടെ സദസില്‍ നിന്ന് ചോദ്യം ചോദിക്കാന്‍ ശ്രമിച്ച ആളോട് വീട്ടില്‍ പോയി ചോദിച്ചാല്‍ മതിയെന്ന മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. അട്ടച്ചാക്കല്‍ ഈസ്റ്റ് മുക്ക് സ്വദേശി ദാസ് പി ജോര്‍ജ് ആണ് മുഖ്യമന്ത്രിയോട് ചോദ്യം ചോദിച്ചത്. ഫ്ലൈ ഓവര്‍ അറ്റകുറ്റപ്പണി; ഗുരുവായൂര്‍ ക്ഷേത്ര നട ഇന്ന് നേരത്തെ അടക്കും ഗതാഗത സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുക എന്ന വിഷയം സംസാരിക്കുമ്പോഴാണ് സദസില്‍ നിന്നും ഒരാള്‍ ചോദ്യം ചോദിക്കാന്‍ ശ്രമിച്ചത്. ‘ഒരു ചോദ്യം’ എന്നായിരുന്നു ഇയാള്‍ […]

ഫ്ലൈ ഓവര്‍ അറ്റകുറ്റപ്പണി; ഗുരുവായൂര്‍ ക്ഷേത്ര നട ഇന്ന് നേരത്തെ അടക്കും

തൃശൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഫ്ലൈ ഓവര്‍ അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ ഗുരുവായൂര്‍ ക്ഷേത്ര നട ഇന്ന് നേരത്തെ അടയ്ക്കുമെന്ന് ദേവസ്വം അധികൃതര്‍ അറിയിച്ചു. Join with metro post: വാര്‍ത്തകള്‍ വേഗത്തിലറിയാന്‍ മെട്രോപോസ്റ്റ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ… ഇന്ന് ഉച്ചക്ക് 1.30ന് നട അടക്കുന്നതും വൈകുന്നേരം 4.30ന് തുറക്കുന്നതുമായിരിക്കുമെന്നും ഭക്തജനങ്ങള്‍ സഹകരിക്കണമെന്നും ദേവസ്വം അഡ്മിനിസ്ട്രേറ്റര്‍ അറിയിച്ചു.

ഞായറാഴ്ച പ്രധാനമന്ത്രി തൃശ്ശൂരില്‍; പത്മജയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പങ്കെടുക്കും

തൃശ്ശൂര്‍: പ്രധാനമന്ത്രി നരേന്ദ്ര മോദി ഞായറാഴ്ച തൃശൂരിലെത്തും. എന്‍ഡിഎ സ്ഥാനാര്‍ത്ഥി പത്മജ വേണുഗോപാലിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പങ്കെടുക്കാന്‍ വേണ്ടിയാണ് പ്രധാനമന്ത്രി തൃശൂരില്‍ എത്തുന്നത്. കൊടും ചൂട് തുടരുന്നു; താപനില 37 ഡിഗ്രി സെല്‍ഷ്യസിന് മുകളില്‍ പത്മജക്കൊപ്പം പ്രധാനമന്ത്രി റോഡ് ഷോയില്‍ പങ്കെടുക്കുമെന്നാണ് ലഭിക്കുന്ന വിവരം. മറ്റുമുള്ള വിവരങ്ങളില്‍ വ്യക്തത വരുന്നതേയുളളൂ. പാലക്കാട് എത്തിയതിന് ശേഷമാണ് നരേന്ദ്ര മോദി തൃശൂരിലെത്തുക.    

കൊടും ചൂട് തുടരുന്നു; താപനില 37 ഡിഗ്രി സെല്‍ഷ്യസിന് മുകളില്‍

തിരുവനന്തരപുരം: കേരളത്തില്‍ കൊടും ചൂട് തുടരുന്നു. സംസ്ഥാനത്തെ മലയോര ജില്ലകളില്‍ ഒഴികെ അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യതയെന്ന മുന്നറിയിപ്പ് നിലനില്‍ക്കെ പല ഭാഗങ്ങളിലും രേഖപ്പെടുത്തിയത് ഉയര്‍ന്ന താപനില. പുനലൂരില്‍ 38.4 ഡിഗ്രി സെല്‍ഷ്യസ് ആണ് ഉയര്‍ന്ന താപനില രേഖപ്പെടുത്തിയത്. കോട്ടയത്ത് 37.8 ഡിഗ്രി സെല്‍ഷ്യസും പാലക്കാട് 37.7 ഡിഗ്രിയും ഉയര്‍ന്ന താപനില രേഖപ്പെടുത്തി. Join with metro post: വാര്‍ത്തകള്‍ വേഗത്തിലറിയാന്‍ മെട്രോപോസ്റ്റ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ… സംസ്ഥാനത്ത് പതിവിലും ഉയര്‍ന്ന താപനിലയാണ് മിക്കയിടങ്ങളിലും അനുഭപ്പെടുന്നത്. സംസ്ഥാനത്ത് ആകെ താപനില […]

കേരളത്തില്‍ ചൂട് കൂടും; 11 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

കൊച്ചി: കേരളത്തില്‍ തൂട് കനക്കും. പതിനൊന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ഇന്നും നാളെയും കൊല്ലം, കോട്ടയം, പാലക്കാട് ജില്ലകളില്‍ താപനില 37 ഡിഗ്രി സെല്‍സ്യസിലേക്ക് ഉയരാന്‍ സാധ്യത. തിരുവനന്തപുരം, ആലപ്പുഴ, പത്തനംതിട്ട, എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ ഉയര്‍ന്ന താപനില 36 ഡിഗ്രി സെല്‍സ്യസ് വരെയും ഉയരാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ്. Join with metro post: വാര്‍ത്തകള്‍ വേഗത്തിലറിയാന്‍ മെട്രോപോസ്റ്റ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ… ഉയര്‍ന്ന താപനിലയും ഈര്‍പ്പമുള്ള വായുവും […]

പാചകവാതക പ്രതിസന്ധി; തിങ്കളാഴ്ച ഹോട്ടലുകള്‍ അടച്ച് സമരം നടത്തും

തിരുവനന്തപുരം: പാചകവാതക വിതരണ പ്രതിസന്ധി രൂക്ഷമായതോടെ ഹോട്ടല്‍ ഉടമകള്‍ കടകള്‍ അടച്ചിട്ട് പ്രതിഷേധിക്കാന്‍ തയ്യാറെടുക്കുന്നു. തിങ്കളാഴ്ച കടകള്‍ അടച്ചിട്ട് പ്രതിഷേധിക്കാനാണ് തീരുമാനം. അതേസമയം ആശങ്ക വേണ്ടെന്ന് കേന്ദ്രസര്‍ക്കാര്‍ ഉറപ്പു പറയുന്നു. Join with metro post: വാര്‍ത്തകള്‍ വേഗത്തിലറിയാന്‍ മെട്രോപോസ്റ്റ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ… ഇറാനില്‍ നിന്ന് കൂടുതല്‍ ടാങ്കറുകള്‍ ഇന്ത്യയില്‍ എത്തിക്കാന്‍ ശ്രമം തുടരുകയാണെന്നും അധികൃതര്‍ വിശദീകരിച്ചു. അതേസമയം, എല്‍പിജി സിലിണ്ടറുകള്‍ പൂഴ്ത്തിവെപ്പിനെതിരെ രാജ്യവ്യാപക നടപടികള്‍ തുടരുകയാണ്. പൂഴ്ത്തിവെച്ച 15,000 സിലിണ്ടറുകള്‍ ഇതുവരെ പിടിച്ചെടുത്തു.     […]

രമേഷ് പിഷാരടിയും വി ടി ബല്‍റാമും മത്സരിക്കും; യുഡിഎഫ് സ്ഥാനാര്‍ത്ഥികളെ തീരുമാനിച്ചു

പാലക്കാട്: പാലക്കാട് ജില്ലയിലെ പത്ത് സീറ്റുകളില്‍ യുഡിഎഫിന്റെ സ്ഥാനാര്‍ത്ഥികളെ തീരുമാനിച്ചു. പാലക്കാട് രമേശ് പിഷാരടിയും മലമ്പുഴയില്‍ എ സുരേഷും തൃത്താലയില്‍ വി ടി ബല്‍റാമും മത്സരിക്കും. പാലക്കാട്ടെ 12 സീറ്റില്‍ പത്ത് സീറ്റിലേക്കുള്ള സ്ഥാനാര്‍ത്ഥികളെയാണ് തീരുമാനിച്ചത്. തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കമിട്ട് മുഖ്യമന്ത്രി, കണ്ണൂരില്‍ ഇന്ന് റോഡ് ഷോ ആലത്തൂര്‍- കെ എം ഫെബിന്‍, ചിറ്റൂര്‍- സുമേഷ് അച്യുതന്‍, കോങ്ങാട്- കെ എ തുളസി, മണ്ണാര്‍ക്കാട്- എന്‍ ഷംസുദ്ധീന്‍, നെന്മാറ- എ തങ്കപ്പന്‍, തരൂര്‍- കെ സി സുബ്രഹ്‌മണ്യന്‍ […]

തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കമിട്ട് മുഖ്യമന്ത്രി, കണ്ണൂരില്‍ ഇന്ന് റോഡ് ഷോ

കണ്ണൂര്‍: തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കമിട്ട് ക്യാപ്റ്റന്‍. ഇന്ന് കണ്ണൂരില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ റോഡ് ഷോ ഉണ്ടായിരിക്കും. വൈകിട്ട് 3.30ന് മട്ടന്നൂര്‍ എയര്‍പോര്‍ട്ട് മുതല്‍ പിണറായി വരെയാണ് റോഡ് ഷോ. സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിനു ശേഷം മുഖ്യമന്ത്രി ആദ്യമായാണ് മണ്ഡലത്തിലേക്ക് എത്തുന്നത്. വരുന്ന ദിവസങ്ങളില്‍ വോട്ടര്‍മാരെ നേരിട്ട് കണ്ടുള്ള പ്രചരണവുമായി പിണറായി വിജയന്‍ മണ്ഡലത്തില്‍ സജീവമാകും. Join with metro post: വാര്‍ത്തകള്‍ വേഗത്തിലറിയാന്‍ മെട്രോപോസ്റ്റ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ… സിപിഎം വിട്ട ടികെ ഗോവിന്ദന്റെയും വി കുഞ്ഞി കൃഷ്ണന്റെയും […]