യുവാക്കളുടേയും സ്ത്രീകളുടേയും വോട്ട് ലക്ഷ്യമിട്ട് ബിജെപി; പ്രകടന പത്രിക ഇന്ന് പുറത്തിറക്കും

തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പില്‍ ബിജെപി ദേശീയ അധ്യക്ഷന്‍ നിതിന്‍ നബീന്‍ പ്രകടന പത്രിക ഇന്ന് പുറത്തിറക്കും. അതിവേഗ റെയില്‍ പദ്ധതി പ്രകടനപത്രികയില്‍ ഇടംപിടിച്ചേക്കുമെന്നാണ് വിവരം. യുവാക്കളുടേയും സ്ത്രീകളുടേയും വോട്ടു ലക്ഷ്യമിട്ട് നിരവധി വാഗ്ദാനങ്ങള്‍ക്കും സാധ്യത. ഉച്ചയ്ക്ക് രണ്ടുമണിക്കാണ് തിരുവനന്തപുരത്ത് ബിജെപി പ്രകടന പത്രിക പുറത്തിറക്കുന്നത്. തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടങ്ങള്‍ ലംഘിച്ചു; വിജയ്‌ക്കെതിരെ കേസ് വിദ്യാര്‍ത്ഥികള്‍ക്കായും ചില പദ്ധതികള്‍ പ്രകടന പത്രികയില്‍ ഇടംപിടിച്ചേക്കുമെന്നാണ് സൂചന. ബിജെപി ക്യാംപിന് ആവേശമായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും കേരളത്തിലെത്തുമെന്നാണ് റിപ്പോര്‍ട്ട്. തിരുവനന്തപുരം […]

തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടങ്ങള്‍ ലംഘിച്ചു; വിജയ്‌ക്കെതിരെ കേസ്

ചെന്നൈ: ടിവികെ അധ്യക്ഷന്‍ വിജയ്‌ക്കെതിരെ തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടങ്ങള്‍ ലംഘിച്ചതിന് കേസ്. 5 വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിട്ടുള്ളത്. പെരമ്പൂരില്‍ നിന്നും കൊളത്തൂരിലേക്ക് പോകുന്ന വഴിക്കിടയില്‍ റോഡ് ഷോയില്‍ ഗുരുതരമായ തെരഞ്ഞെടുപ്പ് ചട്ടലംഘനം ഉണ്ടായെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി എടുത്തിരിക്കുന്നത്. Join with metro post: വാര്‍ത്തകള്‍ വേഗത്തിലറിയാന്‍ മെട്രോപോസ്റ്റ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ… തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ നല്‍കിയ പരാതിയിലാണ് കേസ് എടുത്തിരിക്കുന്നതെന്നാണ് പ്രാഥമിക വിവരം.

ഐപിഎല്‍ ആവേശം ഇന്ന് മുതല്‍; ആദ്യ പോരാട്ടം ബെംഗളൂരു – ഹൈദരാബാദ്

ബെംഗളൂരു: ഐപിഎല്‍ 2026 ക്രിക്കറ്റിന് ഇന്ന് കൊടിയേറ്റം. വൈകീട്ട് 7.30 മുതല്‍ ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നിലവിലെ ചാംപ്യന്മാരായ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവും സണ്‍റൈസേഴ്‌സ് ഹൈദരാബാദും തമ്മിലാണ് ആദ്യ അങ്കം. മത്സരം തത്സമയം സ്റ്റാര്‍ സ്‌പോര്‍ട്‌സ് ചാനല്‍ വഴിയും മൊബൈലില്‍ ജിയോ ഹോട് സ്റ്റാറിലൂടെയും കാണാം. കേരളത്തിലേക്ക് രണ്ട് ബുള്ളറ്റ് ട്രെയിന്‍; അനുമതി തേടി തമിഴ്‌നാട് സര്‍ക്കാര്‍ ഇത്തവണ ഐപിഎല്‍ ഉദ്ഘാടനച്ചടങ്ങ് ഉണ്ടാകില്ല. കഴിഞ്ഞ സീസണില്‍ ചാംപ്യന്‍മാരായ റോയല്‍ ചലഞ്ചേഴ്സ് ബംഗളൂവിന്റെ വിജയാഘോഷത്തിനിടെ നടന്ന തിക്കിലും തിരക്കിലും പെട്ട് […]

കേരളത്തിലേക്ക് രണ്ട് ബുള്ളറ്റ് ട്രെയിന്‍; അനുമതി തേടി തമിഴ്‌നാട് സര്‍ക്കാര്‍

ചെന്നൈ: കേരളത്തിലേക്ക് രണ്ട് ബുള്ളറ്റ് ട്രെയിന്‍ പാതകള്‍ നിര്‍മിക്കുന്നതിനു സാധ്യതാ പഠനം നടത്താന്‍ അനുമതി തേടാന്‍ തമിഴ്‌നാട് സര്‍ക്കാര്‍. ഇക്കാര്യം വിശദമാക്കി തമിഴ്‌നാട് സര്‍ക്കാര്‍ റെയില്‍വേ ബോര്‍ഡിനു കത്തയച്ചു. ചെന്നൈയില്‍ നിന്ന് തിരുച്ചിറപ്പള്ളി – നാഗര്‍കോവില്‍ വഴി തിരുവനന്തപുരത്തേക്കും സേലം- കോയമ്പത്തൂര്‍ വഴി എറണാകുളത്തേക്കുമാണ് പാതകള്‍ പരിഗണിക്കുന്നത്. Join with metro post: വാര്‍ത്തകള്‍ വേഗത്തിലറിയാന്‍ മെട്രോപോസ്റ്റ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ… നിര്‍മാണം പുരോഗമിക്കുന്ന അഹമ്മദാബാദ് – മുംബൈ ബുള്ളറ്റ് ട്രെയിന്‍ പാതയുടെ മാതൃകയില്‍ രാജ്യത്തെ പ്രധാന നഗരങ്ങളെ […]

ദിനേശ് ബീഡി സഹകരണ സംഘത്തിന് സോഫ്റ്റ് വെയര്‍; 700 കോടിയുടെ അഴിമതിക്ക് സര്‍ക്കാര്‍ നീക്കമെന്ന് ചെന്നിത്തല

ആലപ്പുഴ: സര്‍ക്കാരിനെതിരെ ഗുരുതര അഴിമതി ആരോപണവുമായി കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. സഹകരണ വകുപ്പില്‍ 700 കോടിയുടെ സാമ്പത്തിക വെട്ടിപ്പിന് നീക്കം നടക്കുന്നു എന്നാണ് രമേശ് ചെന്നിത്തല ആരോപിക്കുന്നത്. വാര്‍ത്താസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. വന്‍കുടലിലെ ക്യാന്‍സര്‍; പൊതുജന അവബോധം കുറവെന്ന് സര്‍വേ റിപ്പോര്‍ട്ട് ‘ഐ ടി മേഖലയില്‍ ഒരു പരിചയ സമ്പത്തും ഇല്ലാത്ത കമ്പനിയാണ് ദിനേശ് ബീഡി. ദിനേശ് ബീഡിക്ക് മാത്രം പങ്കെടുക്കാവുന്ന രീതിയില്‍ ടെണ്ടര്‍ വിളിച്ചു. വിചിത്രമായ നിബന്ധകള്‍ ഉള്‍പ്പെടുത്തിയായിരുന്നു ടെണ്ടര്‍. പാര്‍ട്ടി താല്‍പര്യമുള്ളവര്‍ക്ക് […]

സംസ്ഥാനത്തെ അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു

തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പ് മുന്നില്‍ നില്‍ക്കെ കേരളത്തിലെ അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു. സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ഡോ രത്തന്‍ യു കേല്‍ക്കറാണ് വാര്‍ത്താക്കുറിപ്പിലൂടെ പട്ടിക പ്രസിദ്ധീകരിച്ച വിവരം അറിയിച്ചത്. പെട്രോളിന്റെയും ഡീസലിന്റേയും അധിക എക്സൈസ് തീരുവ കുറക്കും തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഔദ്യോഗിക വെബ്‌സൈറ്റായ www.ceo.kerala.gov.in എന്ന വിലാസത്തില്‍ പൊതുജനങ്ങള്‍ക്ക് വോട്ടര്‍ പട്ടിക പരിശോധിക്കാം. വെബ്‌സൈറ്റിന് പുറമെ താലൂക്ക് ഓഫീസുകളിലും വില്ലേജ് ഓഫീസുകളിലും ബൂത്ത് ലെവല്‍ ഓഫീസര്‍മാരുടെ കൈവശവും സൂക്ഷ്മപരിശോധനയ്ക്കായി അന്തിമ പട്ടിക ലഭ്യമാക്കും. അന്തിമപട്ടിക […]

ശബരിമല കൊടിമര പുനര്‍നിര്‍മാണ ക്രമക്കേട്; തുടര്‍ നടപടികള്‍ വേണ്ട, കേസ് ഹൈക്കോടതി അവസാനിപ്പിച്ചു

കൊച്ചി: ശബരിമല കൊടിമര പുനര്‍നിര്‍മാണത്തിലെ ക്രമക്കേട് കേസില്‍ തുടര്‍ നടപടികള്‍ വേണ്ടെന്ന് ഹൈക്കോടതി ഉത്തരവ്. വിജിലന്‍സിന്റെ അന്വേഷണ റിപ്പോര്‍ട്ട് പരിഗണിച്ചാണ് ഹൈക്കോടതിയുടെ ഉത്തരവ്. കൊടിമര പുനര്‍നിര്‍മ്മാണത്തിനായി 412 ഗ്രാം സ്വര്‍ണമാണ് സംഭാവന ലഭിച്ചത്. മുഴുവന്‍ സ്വര്‍ണവും വാചിവാഹന, അഷ്ടദിക് പാലകരുടെ നിര്‍മ്മാണത്തിന് ഉപയോഗിച്ചു. എല്‍പിജി നിയന്ത്രണം; ഹോട്ടലുകളില്‍ അധിക ചാര്‍ജ് ഈടാക്കിയാല്‍ നടപടി സംഭവാന നല്‍കിയ നടന്‍മാര്‍ അടക്കം 23 പേരുടെ മൊഴി വിജിലന്‍സ് എടുത്തിരുന്നു. മോഹന്‍ലാല്‍, രഞ്ജിപണിക്കര്‍, പ്രിയദര്‍ശന്‍, ഷാജി കൈലാസ്, സുരേഷ് ഗോപി അടക്കം […]

എല്‍പിജി നിയന്ത്രണം; ഹോട്ടലുകളില്‍ അധിക ചാര്‍ജ് ഈടാക്കിയാല്‍ നടപടി

ന്യൂഡല്‍ഹി: രാജ്യം നേരിടുന്ന എല്‍പിജി നിയന്ത്രണത്തില്‍ ഹോട്ടലുകളോ റെസ്‌റ്റോറന്റുകളോ ഭക്ഷണ ബില്ലുകളില്‍ അധിക ചാര്‍ജ് ഈടാക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടാല്‍ നടപടിയെടുക്കുമെന്ന് കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അതോറിറ്റി. പ്രതിസന്ധി മുതലെടുത്ത് എല്‍പിജി ചാര്‍ജ്, ഗ്യാസ് സര്‍ചാര്‍ജ് തുടങ്ങിയ പേരുകളില്‍ ബില്ലില്‍ അധിക തുക ചുമത്തുന്നത് കണ്ടെത്തിയാല്‍ നടപടിയെടുക്കുമെന്ന് ചൂണ്ടിക്കാണിച്ച് ഹോട്ടലുകള്‍ക്കും റെസ്റ്റോറന്റുകള്‍ക്കും ഉപഭോക്തൃ സംരക്ഷണ അതോറിറ്റി മുന്നറിയിപ്പ് നല്‍കി. Join with metro post: വാര്‍ത്തകള്‍ വേഗത്തിലറിയാന്‍ മെട്രോപോസ്റ്റ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ… ചില റെസ്റ്റോറന്റുകള്‍ ബില്ലില്‍ അധിക ചാര്‍ജ് ചുമത്തിയതിന്റെ […]

നടനും സംവിധായകനുമായ ഇ എ രാജേന്ദ്രന്‍ അന്തരിച്ചു

തിരുവനന്തപുരം: നടനും സംവിധായകനുമായ ഇ എ രാജേന്ദ്രന്‍ അന്തരിച്ചു. കൊല്ലം പട്ടത്താനത്തെ വസതിയിലായിരുന്നു അന്ത്യം. നടന്‍ മുകേഷിന്റെ സഹോദരി സന്ധ്യയുടെ ഭര്‍ത്താവാണ് ഇ എ രാജേന്ദ്രന്‍. ഏറെ കാലമായി അസുഖ ബാധിതനായിരുന്നു.സംസ്‌കാരം നാളെ തൃശൂര്‍ തൃത്തല്ലൂരില്‍ വെച്ച് നടക്കും. Join with metro post: വാര്‍ത്തകള്‍ വേഗത്തിലറിയാന്‍ മെട്രോപോസ്റ്റ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ… കളിയാട്ടം, പട്ടാഭിഷേകം, നരസിംഹം, തച്ചിലേടത്ത് ചുണ്ടന്‍, മീശമാധവന്‍ തുടങ്ങി നിരവധി സിനിമകളില്‍ ശ്രദ്ധേയമായ വേഷങ്ങളില്‍ അഭിനയിച്ചു. നാടക കലാകാരന്‍ കൂടിയായ അദ്ദേഹം കാരക്ടര്‍ റോളുകളിലും […]

സിപിഐഎം ബുദ്ധിശൂന്യതയുള്ള പാര്‍ട്ടി: രൂക്ഷവിമര്‍ശനവുമായി ജി സുധാകരന്‍

ആലപ്പുഴ: സിപിഐഎമ്മിനെതിരെ രൂക്ഷ വിമര്‍ശനങ്ങള്‍ ഉയര്‍ത്തി ജി സുധാകരന്‍. ബുദ്ധിശൂന്യതയും അഹങ്കാരവും തെറ്റായ പ്രവര്‍ത്തനങ്ങളുള്ള പാര്‍ട്ടിയാണ് സിപിഐഎം എന്നാണ് യുഡിഎഫ് തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ പ്രസംഗിക്കവെ ജി സുധാകരന്‍ പറഞ്ഞത്. ഡീല്‍ വിവാദം; സിപിഐഎമ്മിന്റേത് രാഷ്ട്രീയ പോരാട്ടം, വികസന തുടര്‍ച്ചയ്ക്ക് ജനം വോട്ട് ചെയ്യും: വീണാ ജോര്‍ജ്ജ് ‘കഞ്ചാവടിക്കുന്നവരാണ് അമ്പലപ്പുഴയിലെ സിപിഐഎമ്മില്‍ ചെങ്കൊടിയും പിടിച്ച് നടക്കുന്നത്. കോണ്‍ഗ്രസ് പറഞ്ഞ് കേട്ടത് പോലെയുള്ള പാര്‍ട്ടിയല്ലെന്ന് മനസിലായി. ബുദ്ധിശൂന്യതയും അഹങ്കാരവും തെറ്റായ പ്രവര്‍ത്തനങ്ങളുള്ള പാര്‍ട്ടിയാണ് സിപിഐഎം’ എന്നാണ് ജി സുധാകരന്‍ പറഞ്ഞത്. […]