ലോറന്‍സ് ബിഷ്ണോയിയെ കുറിച്ച് താനെഴുതിയ ഗാനം പ്രശസ്തമാകണം; സല്‍മാന്‍ഖാനും തനിക്കുമെതിരെ വധഭീഷണിയുമായി ഗാനരചയിതാവ്
മുംബൈ: നടന്‍ സല്‍മാന്‍ഖാനെതിരെയും തനിക്കെതിരെയും വധഭീഷണിയുണ്ടെന്ന് ആരോപിച്ച ഗാനരചയിതാവ് സൊഹൈല്‍ പാഷ അറസ്റ്റില്‍. പ്രശസ്തിക്ക് വേണ്ടി സൊഹൈല്‍ പാഷ തന്നെ ലോറന്‍സ് ബിഷ്ണോയി സംഘത്തില്‍ നിന്നെന്ന പേരില്‍ ഉയര്‍ത്തിയ ഭീഷണിയാണിതെന്ന് മുംബൈ പോലീസ് കണ്ടെത്തുകയായിരുന്നു. സല്‍മാന്‍ ഖാന്റെ വരാനിരിക്കുന്ന സിനിമയിലെ ഗാനരചയിതാവാണ് സൊഹൈല്‍ പാഷ. ലോറന്‍സ് ബിഷ്ണോയിയെ കുറിച്ച് താനെഴുതിയ ഗാനം പ്രശസ്തമാകണമെന്ന ആവശ്യമാണ് പാഷയുടെ ഭീഷണിക്ക് പിന്നിലെന്നാണ് പോലീസ് പറയുന്നത്. കഴിഞ്ഞ ദിവസം കര്‍ണാടകയിലെ റായ്ച്ചൂരില്‍ നിന്നാണ് സൊഹൈല്‍ പാഷയെ അറസ്റ്റ് ചെയ്തത്. Also Read; ആത്മകഥയുടെ […]





Malayalam 






















































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































