വാല്‍പ്പാറയില്‍ പുലി പിടിച്ചുകൊണ്ടുപോയ നാലു വയസുകാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

തൃശൂര്‍: കേരള അതിര്‍ത്തി മേഖലയായ തമിഴ്‌നാട്ടിലെ വാല്‍പ്പാറയില്‍ നിന്നും പുലി പിടിച്ചുകൊണ്ടുപോയ നാലു വയസുകാരിയുടെ മൃതദേഹം കണ്ടെത്തി. എസ്റ്റേറ്റ് ലയത്തില്‍ നിന്ന് 300 മീറ്റര്‍ മാറി കാട്ടിലാണ് മൃതദേഹം കണ്ടെത്തിയത്. പകുതി ഭക്ഷിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. Also Read; വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിക്ക് നേരെ കരിങ്കൊടി പ്രതിഷേധവുമായി യുവമോര്‍ച്ച പ്രവര്‍ത്തകര്‍ പുലി ആക്രമിച്ചശേഷം ഉപേക്ഷിച്ച് പോവുകയായിരുന്നുവെന്നാണ് കരുതുന്നത്. കുഞ്ഞിനായി ഇന്നലെ വൈകിട്ട് മുതല്‍ തെരച്ചില്‍ നടത്തിയിരുന്നു. ഇന്ന് രാവിലെ മുതല്‍ കാട്ടില്‍ നടത്തിയ വ്യാപക തെരച്ചിലിലാണ് […]

വന്യജീവി അക്രമണം; മലപ്പുറത്ത് യുവാവ് മരിച്ചു

മലപ്പുറം: മലപ്പുറം കാളികാവില്‍ ടാപ്പിങ് തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി. നിലമ്പൂര്‍ ചോക്കാട് കല്ലാമല സ്വദേശി ഗഫൂറിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. വന്യജീവി അക്രമണമെന്നാണ് സംശയം. രാവിലെ 7 മണിയോടെ കാളികാവ് അടക്കാകുണ്ടിലാണ് സംഭവം. കടുവയാണ് ആക്രമിച്ചതെന്ന് യുവാവിനൊപ്പമുണ്ടായിരുന്നയാള്‍ പറഞ്ഞു. Join with metro post: വാര്‍ത്തകള്‍ വേഗത്തിലറിയാന്‍ മെട്രോപോസ്റ്റ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ… റബ്ബര്‍ ടാപ്പിങിനെത്തിയ രണ്ടുപേര്‍ക്ക് നേരെയാണ് കടുവ പാഞ്ഞടുത്തത്. ഗഫൂറിനൊപ്പമുണ്ടായിരുന്ന സമദ് ഓടിരക്ഷപ്പെടുകയായിരുന്നു. രാവിലെ ഏഴ് മണിക്കാണ് സംഭവം നടന്നതെന്നും കടുവ ഗഫൂറിന് നേര്‍ക്ക് ചാടി, […]

ബൈക്ക് യാത്രക്കാരനു നേരെ പുലി ചാടി വീണു; രക്ഷപ്പെട്ടത് തലനാരിഴക്ക്

മലപ്പുറം: മലപ്പുറം മമ്പാട് ബൈക്ക് യാത്രികനുനേരെ പുലിയുടെ ആക്രമണം. ആക്രമണത്തില്‍ നടുവക്കാട് സ്വദേശി പൂക്കോടന്‍ മുഹമ്മദാലിക്ക് പരിക്കേറ്റു. ഇന്ന് രാവിലെ 7.30ഓടെ മുഹമ്മദാലി ബൈക്കില്‍ പോകുന്നതിനിടെ പുലി ചാടിവീഴുകയായിരുന്നു. പുലിയുടെ നഖം കാലില്‍ കൊണ്ടാണ് പരിക്കേറ്റത്. മറ്റു ശരീരഭാഗങ്ങളില്‍ പുലിയുടെ ആക്രമണം ഏല്‍ക്കാത്തതിനാല്‍ തലനാരിഴക്കാണ് മുഹമ്മദാലി രക്ഷപ്പെട്ടത്. പരിക്കേറ്റ മുഹമ്മദാലിയെ മമ്പാട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. Also Read; കണ്ണൂര്‍ കളക്ടറും എഡിഎം നവീന്‍ ബാബുവും തമ്മില്‍ നല്ല ബന്ധത്തിലായിരുന്നില്ലെന്ന് അന്വേഷണ റിപ്പോര്‍ട്ടില്‍ മൊഴി വലതു കാലിലാണ് പുലിയുടെ നഖം […]