വിവാദങ്ങള്‍ എന്നെ വേദനിപ്പിക്കുന്നു; ബെന്യാമിനും ബ്ലെസിക്കുമെതിരെ ഞാന്‍ എവിടെയും പരാതി ഉന്നയിച്ചിട്ടില്ലെന്ന് നജീബ്
മലയാളത്തില്‍ ഏറെ സ്വീകാര്യത നേടിയ നോവലാണ് ബെന്യാമിന്റെ ആടുജീവിതം. ഈ നോവലിനെ ആസ്പദമാക്കി ബ്ലെസിയുടെ സംവിധാനത്തില്‍ ഇതേ പേരില്‍ സിനിമയിറങ്ങിയിട്ട് ദിവസങ്ങളാകുന്നേതയുള്ളു. എന്നാല്‍ സിനിമ ഇറങ്ങിയതിന് പിന്നാലെ സിനിമക്കും ബ്ലെസിക്കും ബെന്യാമിനും എതിരെ നിരവധി വിവാദങ്ങള്‍ ഉയര്‍ന്നിരുന്നു. ഇപ്പോള്‍ വിവാദങ്ങളെ കുറിച്ച് സംസാരിക്കുകയാണ് നജീബ്. Also Read ; തിരുവനന്തപുരത്ത് ഒരു കോണ്‍ഗ്രസ് നേതാവ് കൂടി ബിജെപിയിലേക്ക് ബ്ലെസിയുടെ ആടുജീവിതം സിനിമയുമായി ബന്ധപ്പെട്ട് സോഷ്യല്‍ മീഡിയകളില്‍ നടക്കുന്ന വിവാദങ്ങള്‍ തന്റെ മനസിനെ വല്ലാതെ വേദനിപ്പിക്കുന്നു എന്നാണ് നജീബ് പറയുന്നത്. […]