• India

തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വീണ്ടും പണിമുടക്കി ലിഫ്റ്റ് ; കുടുങ്ങിയത് ഡോക്ടറും രോഗിയും, രക്ഷപ്പെടുത്തി പോലീസ്

തിരുവനന്തപുരം: ജില്ലയിലെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വീണ്ടും രണ്ടുപേര്‍ ലിഫ്റ്റില്‍ കുടുങ്ങി. ആശുപത്രിയിലെ വനിതാ ഡോക്ടറും രോഗിയുമാണ് ലിഫ്റ്റിനുള്ളില്‍ അകപ്പെട്ടത്. Also Read ; ബി.എസ്.എന്‍.എല്ലിലും ഇനി 4ജി; 15,000 കോടി രൂപയുടെ കരാറില്‍ ചേര്‍ന്ന് രത്തന്‍ടാറ്റ സ്ട്രെച്ചറിലായിരുന്ന രോഗിയേയും കൊണ്ട് അത്യാഹിത വിഭാഗത്തില്‍നിന്നും സിടി സ്‌കാനിലേയ്ക്ക് പോകുന്ന ലിഫ്റ്റില്‍ ഇരുവരും കുടുങ്ങുകയായിരുന്നു. ഉള്ളില്‍ നിന്ന് തുറക്കാനാവാത്ത അവസ്ഥയിലായിരുന്നതിനാല്‍ പത്തുമിനിട്ടോളം രണ്ടുപേരും ലിഫ്റ്റില്‍ അകപ്പെട്ടു. ഡോക്ടര്‍ എമര്‍ജന്‍സി അലാറം മുഴക്കുകയും ഫോണില്‍ അറിയിക്കുകയും ചെയ്തതനുസരിച്ചാണ് ജീവനക്കാരും പിന്നാലെ പോലീസും […]