അടുത്ത മണിക്കൂറുകളില്‍ മൂന്ന് ജില്ലകളില്‍ ഇടിമിന്നലോട് കൂടിയ മഴ പെയ്യും; ശക്തമായ കാറ്റിനും സാധ്യതയെന്ന് കേന്ദ്രകലാവസ്ഥാ വകുപ്പ്

തിരുവനന്തപുരം: അടുത്ത മണിക്കൂറുകളില്‍ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മിതമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രകലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശിയേക്കാവുന്ന ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്. ശക്തമായ മഴയ്ക്ക് സാധ്യതയില്ലാത്തതിനാല്‍ ഇന്ന് അലേര്‍ട്ടുകള്‍ ഒന്നും തന്നെ പ്രഖ്യാപിച്ചിട്ടില്ല. അടുത്ത രണ്ടാഴ്ച പൊതുവെ ഈ സമയത്ത് ലഭിക്കേണ്ട മഴ ലഭിക്കില്ലെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. അതേസമയം,നാളെ വരെ കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ […]

കോഴിക്കോട് കടപ്പുറത്ത് ഇടിമിന്നലേറ്റ് ഏഴു പേര്‍ക്ക് പരുക്ക്; ഒരാളുടെ നില ഗുരുതരമെന്ന് സൂചന

കോഴിക്കോട് : സൗത്ത് കടപ്പുറത്ത് ഏഴോളം പേര്‍ക്ക് ഇടിമിന്നലേറ്റു. കടലില്‍ നിന്ന് വള്ള കരയ്ക്ക് അടുപ്പിക്കുന്നതിനിടെ രണ്ട് മണിയോടെയാണ് സംഭവം. അഷ്‌റഫ്, അനില്‍, ഷെരീഫ്, മനാഫ്, സുബൈര്‍, സലീം, അബ്ദുല്‍ ലത്തീഫ് എന്നിവര്‍ക്കാണ് മിന്നലേറ്റത്. ഇവരെ ബീച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മിന്നലേറ്റ ഒരാളുടെ നില ഗുരുതരമാണെന്നാണ് ആശുപത്രിയില്‍ നിന്ന് ലഭിക്കുന്ന വിവരം. കോഴിക്കോട് കാര്യമായി മഴ പെയ്യുന്നില്ലെങ്കിലും ഉച്ചയ്ക്ക് പലയിടത്തും ശക്തമായ മിന്നലുണ്ടായി Also Read; എന്‍എസ്‌യുഐ ദേശീയ സെക്രട്ടറി രാജ് സമ്പത്ത് കുമാറിനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി