September 7, 2024

വന്‍ വിദേശ മദ്യ വേട്ട; 75 ലിറ്റര്‍ ഇന്ത്യന്‍ നിര്‍മിത വിദേശ മദ്യം പിടിച്ചെടുത്തു

തൃശ്ശൂര്‍: തൃശൂര്‍ കുണ്ടന്നൂരില്‍ വന്‍ വിദേശ മദ്യ വേട്ട. 75 ലിറ്റര്‍ ഇന്ത്യന്‍ നിര്‍മിത വിദേശ മദ്യമാണ് പോലീസ് പിടിച്ചെടുത്തത്.വടക്കാഞ്ചേരി സിഐ റിജിന്‍ എം തോമസിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് കുണ്ടന്നൂരില്‍ നിന്നും വീട്ടില്‍ സൂക്ഷിച്ച നിലയില്‍ ഇന്ത്യന്‍ നിര്‍മ്മിത വിദേശമദ്യം പിടികൂടിയത്. Also Read ; ബാറുകളും മദ്യശാലകളും തുറക്കില്ല ; കര്‍ണാടകയില്‍ അഞ്ച് ദിവസം സമ്പൂര്‍ണ മദ്യ നിരോധനം കുണ്ടന്നൂര്‍ മേക്കാട്ടുകുളം കൊച്ചു പോളിന്റെ വീടിനു മുന്നിലുള്ള പറമ്പില്‍ ചാക്കിലാക്കി കുഴിച്ചിട്ട നിലയിലായിരുന്നു മദ്യം സൂക്ഷിച്ചിരുന്നത്. […]

ബാറുകളും മദ്യശാലകളും തുറക്കില്ല ; കര്‍ണാടകയില്‍ അഞ്ച് ദിവസം സമ്പൂര്‍ണ മദ്യ നിരോധനം

കര്‍ണാടക : കര്‍ണാടകയില്‍ ഇനി വരുന്ന അഞ്ച് ദിവസം മദ്യ വില്‍പന നിരോധിച്ചു.നിയമസഭാ കൗണ്‍സില്‍ തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പും ജൂണ്‍ നാലിന് ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ഫലപ്രഖ്യാപനവും നടക്കുന്നതിനാലാണ് ഇന്ന് മുതല്‍ നാലാം തീയതി വരെ കര്‍ണാടകയില്‍ മദ്യവില്‍പ്പന നിരോധിച്ചത്.കൂടാതെ നിയമസഭാ കൗണ്‍സില്‍ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ നടക്കുന്ന ജൂണ്‍ ആറിനും ഡ്രൈ ഡേ ആയിരിക്കുമെന്ന് കര്‍ണാടക സര്‍ക്കാര്‍ അറിയിച്ചു. Also Read ; വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള പാചക വാതത്തിന്റെ വില കുറച്ചു 1951ലെ ജനപ്രാതിനിധ്യ നിയമം അനുസരിച്ചാണ് മദ്യവില്‍പ്പനയും ഉപഭോഗവും നിരോധിച്ചിരിക്കുന്നത്. […]

ഐടി പാര്‍ക്കുകളില്‍ മദ്യശാല ഉടന്‍ എത്തും ; സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ക്ക്‌ നിയമസഭാ അംഗീകാരം , രാവിലെ 11 മുതല്‍ രാത്രി 11 വരെ പ്രവര്‍ത്തിക്കും

തിരുവനന്തപുരം: സംസ്ഥാനത്തെ ഐടി പാര്‍ക്കുകളില്‍ മദ്യശാല അനുവദിക്കാനുള്ള നിര്‍ദ്ദേശങ്ങള്‍ക്ക് നിയമസഭാ സമിതിയുടെ അംഗീകാരം. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിന് ശേഷം തുടര്‍ നടപടിയുണ്ടാകും.എന്നാല്‍ പ്രതിപക്ഷ എംഎല്‍എമാരുടെ എതിര്‍പ്പ് മറികടന്നാണ് സര്‍ക്കാരിന്റെ ഈ നീക്കം. ഐ ടി പാര്‍ക്കുകള്‍ക്ക് എഫ്എല്‍ 4 സി ലൈസന്‍സ് നല്‍കും. ലൈസന്‍സ് ഫീസ് 20 ലക്ഷം ആയിരിക്കും. പ്രവര്‍ത്തന സമയം രാവിലെ 11 മുതല്‍ രാത്രി 11 വരെയാണ്. ഐടി പാര്‍ക്ക് നേരിട്ടോ, പ്രമോട്ടര്‍ പറയുന്ന കമ്പനിക്കോ നടത്തിപ്പ് നല്‍കും. Also Read ; പ്രജ്വല്‍ രേവണ്ണയുടെ […]

മദ്യനയ അഴിമതിക്കേസില്‍ ഓണ്‍ലൈനായി കോടതിയില്‍ ഹാജരായി അരവിന്ദ് കേജ്രിവാള്‍

മദ്യനയ അഴിമതിക്കേസില്‍ ഓണ്‍ലൈനായി കോടതിയില്‍ ഹാജരായി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാള്‍. ചോദ്യംചെയ്യലിന് ഹാജരാകുന്നില്ലെന്ന ഇ.ഡിയുടെ ഹര്‍ജിയിലാണ് നടപടി. നേരിട്ട് ഹാജരാകാത്തത് നിയമസഭാ സമ്മേളനമായതിനാലാണെന്നും കെജ്രിവാള്‍ വ്യക്തമാക്കി. കേസ് മാര്‍ച്ച് 16ലേക്ക് മാറ്റുകയും അന്ന് നേരിട്ട് ഹാജരാകാമെന്ന് കേജ്രിവാള്‍ പറയുകയും ചെയ്തു. Join with metro post : വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം