ലോക്കോ പൈലറ്റുമാര്‍ ജോലിക്ക് കയറുന്നതിന് മുമ്പ് ഹോമിയോ മരുന്ന് കഴിക്കരുതെന്ന വിചിത്ര ഉത്തരവ് പിന്‍വലിച്ച് റെയില്‍വേ

തിരുവനന്തപുരം: ലോക്കോ പൈലറ്റുമാര്‍ ജോലിക്ക് കയറുന്നതിന് മുമ്പ് ഹോമിയോ മരുന്ന് കഴിക്കരുതെന്നും കരിക്ക് കുടിക്കരുതെന്നുമുള്ള വിചിത്ര ഉത്തരവ് പിന്‍വലിച്ച് ദക്ഷിണ റെയില്‍വേ. ഈ മാസം 18ന് ഇറങ്ങിയ ഉത്തരവ് സംബന്ധിച്ച് വാര്‍ത്തകള്‍ വന്നിരുന്നു. ഇതിന് പിന്നാലെയാണ് പ്രസ്തുത നിര്‍ദേശം പിന്‍വലിച്ചുകൊണ്ട് വീണ്ടും ഉത്തരവിറക്കിയത്. ഹോമിയോ മരുന്ന് വിലക്കിയതിനെതിരെ ഇന്ത്യന്‍ ഹോമിയോപതിക് മെഡിക്കല്‍ അസോസിയേഷനും രംഗത്തെത്തിയിരുന്നു. Also Read; വിദ്വേഷ പരാമര്‍ശം; പി സി ജോര്‍ജിനെ അറസ്റ്റ് ചെയ്യാന്‍ നീക്കം ലോക്കോ സ്റ്റാഫ് ഡ്യൂട്ടിക്ക് കയറുമ്പോഴും ഇറങ്ങുമ്പോഴും മദ്യപിച്ചിട്ടുണ്ടോ എന്നറിയാന്‍ […]

ജൂണ്‍ ഒന്നുമുതല്‍ ലോക്കോ പൈലറ്റുമാര്‍ സമരത്തില്‍; ട്രെയിനുകള്‍ മുടങ്ങുമോ?

തിരുവനന്തപുരം: വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് സംസ്ഥാനത്തെ ലോക്കോ പൈലറ്റുമാര്‍ പ്രതിഷേധത്തിലേക്ക്. 2016ല്‍ അംഗീകരിച്ച നിര്‍ദേശങ്ങള്‍ നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് ശനിയാഴ്ച മുതല്‍ ലോക്കോ പൈലറ്റുമാര്‍ പ്രത്യക്ഷ പ്രതിഷേധം നടത്തും. ജോലിയില്‍ നിന്ന് വിട്ടുനില്‍ക്കാതെയാകും പ്രതിഷേധം. Also Read ; നടിയുമായി ഉണ്ടായത് ഉഭയകക്ഷി സമ്മതപ്രകാരമുള്ള ബന്ധം’: ബലാത്സം​ഗ കേസിൽ ഒമർ ലുലുവിന് ഇടക്കാല മുൻകൂർ ജാമ്യം കൃത്യമായ വ്യവസ്ഥകള്‍ പാലിച്ച് ജോലിയില്‍ നിന്ന് വിട്ടുനില്‍ക്കാതെ പ്രതിഷേധിക്കാനാണ് ലോക്കോ പൈലറ്റുമാരുടെ തീരുമാനം. തൊഴില്‍ – വിശ്രമ വേളകളെക്കുറിച്ചുള്ള പ്രഖ്യാപിത വ്യവസ്ഥകള്‍ പാലിച്ചുള്ള […]

ഗുഡ്‌സ് ട്രെയിന്‍ ട്രാക്കില്‍ നിര്‍ത്തി ലോക്കോ പൈലറ്റ് ഇറങ്ങി പോയി

കാസര്‍കോട്:ഗുഡ്‌സ് ട്രെയിന്‍ തെറ്റായ ട്രാക്കില്‍ നിര്‍ത്തിയിട്ട് ലോക്കോ പൈലറ്റ് ഇറങ്ങി പോയി.കാസര്‍കോട് കാഞ്ഞങ്ങാട് റെയില്‍വേ സ്റ്റേഷനിലാണ് സംഭവം ഉണ്ടായത്. മറ്റ് ട്രെയിനുകള്‍ നിര്‍ത്തേണ്ട ഒന്നാം പ്ലാറ്റ്‌ഫോമിലാണ് ഗുഡ്‌സ് ട്രെയിന്‍ നിര്‍ത്തിയിട്ടത്. ഇതോടെ കാഞ്ഞങ്ങാട് സ്റ്റോപ്പുള്ള പാസഞ്ചര്‍ ട്രെയിനുകള്‍ക്ക് ഒന്നാം പ്ലാറ്റ്‌ഫോമില്‍ നിര്‍ത്താന്‍ കഴിയാതെ വന്നു. Also Read ; പൊട്ടിയ കയ്യില്‍ ഇടേണ്ട കമ്പി മാറിപോയി : കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വീണ്ടും ചികിത്സാ പിഴവെന്ന് പരാതി ട്രെയിനുകള്‍ക്ക് നിര്‍ത്താന്‍ കഴിയാതെ വന്നതോടെ ട്രെയിന്‍ കയറാനെത്തിയ പല യാത്രക്കാരും […]