November 21, 2024

പി വി അന്‍വറിന്റെ പരാതി ഉദ്യോഗസ്ഥ വീഴ്ച സംബന്ധിച്ചത്, അന്വേഷണം നടക്കേണ്ടത് ഭരണ തലത്തിലാണ് : എം വി ഗോവിന്ദന്‍

തിരുവനന്തപുരം: പി വി അന്‍വര്‍ ഉന്നയിച്ച ആരോപണങ്ങളിലും പരാതികളിലും ഗുരുതര ഉദ്യോഗസ്ഥ വീഴ്ച സംബന്ധിച്ചിട്ടുള്ളതാണെന്നും അതുകൊണ്ട് തന്നെ അന്വേഷണം നടക്കേണ്ടത് ഭരണ തലത്തിലാണെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍.അന്‍വര്‍ സംസ്ഥാന സര്‍ക്കാരിനും പാര്‍ട്ടിക്കും നല്‍കിയ പരാതി പരിശോധിച്ചു. പരാതി ഉന്നയിച്ച പ്രകാരം സുജിത് ദാസിനെ അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സസ്‌പെന്റ് ചെയ്തിട്ടുണ്ട്. ഭരണ തലത്തില്‍ പരിശോധന നടത്താനായി സംസ്ഥാന സര്‍ക്കാര്‍ സമിതിയെ നിയോഗിച്ചിട്ടുണ്ട്. ഡിജിപി നേതൃത്വം നല്‍കുന്നതാണ് അന്വേഷണ സമിതി. ഈ റിപ്പോര്‍ട്ട് വന്നാലുടന്‍ […]

ജെഡിയു ദേശീയ അധ്യക്ഷനായി നിതീഷ് കുമാര്‍ തുടരും ; സഞ്ജയ്‌ കുമാര്‍ പാര്‍ട്ടി വര്‍ക്കിംഗ് പ്രസിഡന്റ്

ഡല്‍ഹി : ജെഡിയു ദേശീയ അധ്യക്ഷനായി ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ തുടരുമെന്ന് ജെഡിയു ദേശീയ എക്‌സിക്യൂട്ടീവ് അറിയിച്ചു. അതേസമയം പാര്‍ട്ടിയുടെ രാജ്യസഭാ എംപിയായ സഞ്ജയ്‌ കുമാര്‍ ഝായെ പാര്‍ട്ടിയുടെ വര്‍ക്കിംഗ് പ്രസിഡന്റായി നിയമിച്ചു. ജെഡിയു ദേശീയ എക്‌സിക്യൂട്ടീവ് യോഗത്തിലാണ് ഇത് സംബന്ധിച്ച  തീരുമാനമുണ്ടായത്. ജെഡിയുവിന്റെ കേന്ദ്രമന്ത്രിമാരും സംസ്ഥാന മന്ത്രമാരും ലോക്‌സഭാ-രാജ്യസഭാ എംപിമാരും മുതിര്‍ന്ന നേതാക്കളും യോഗത്തില്‍ പങ്കെടുത്തിരുന്നു. Also Read ; തൃശൂരിലെ വിജയത്തിന്റെ ആത്മവിശ്വാസത്തില്‍ കേരളം പിടിക്കാനൊരുങ്ങി ബിജെപി; ശോഭ സുരേന്ദ്രന്‍ വീണ്ടും കോര്‍ കമ്മറ്റിലേക്ക് […]

തെരഞ്ഞെടുപ്പ് ഫലം വരും മുമ്പേ സത്യപ്രതിജ്ഞാ തിയ്യതി കുറിച്ച് ബിജെപി ; രാഷ്ട്രപതി ഭവന്‍ അലങ്കാര പുഷ്പങ്ങളുടെ ടെണ്ടര്‍ ക്ഷണിച്ചു

ഡല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലം വരുന്നതിന് മുമ്പ് തന്നെ ആഘോഷങ്ങള്‍ക്കുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചു.പുതിയ സര്‍ക്കാര്‍ വന്നാല്‍ സത്യപ്രതിജ്ഞ ചടങ്ങ് രാഷ്ട്രപതി ഭവനില്‍ തന്നെയെന്നാണ് പുറത്തു വരുന്ന സൂചന. ഇതിനായി രാഷ്ട്രപതി ഭവന്‍ അലങ്കാര പുഷ്പങ്ങളുടെ ടെണ്ടര്‍ ക്ഷണിച്ചു. 21.97 ലക്ഷത്തോളം രൂപയുടെ പുഷ്പങ്ങളും ചെടികളും ആണ് അലങ്കാരത്തിന് ആവശ്യമായി വരുന്നത്. മെയ് 28 ന് ക്ഷണിച്ച ടെണ്ടര്‍ ഇന്ന് തുറന്ന് പരിശോധിക്കും. ടെണ്ടര്‍ എടുത്താല്‍ അഞ്ച് ദിവസത്തിനകം ഓര്‍ഡര്‍ പ്രകാരം പുഷ്പങ്ങള്‍ നല്‍കണമെന്നതാണ് ആവശ്യം. Also Read […]

ബാറുകളും മദ്യശാലകളും തുറക്കില്ല ; കര്‍ണാടകയില്‍ അഞ്ച് ദിവസം സമ്പൂര്‍ണ മദ്യ നിരോധനം

കര്‍ണാടക : കര്‍ണാടകയില്‍ ഇനി വരുന്ന അഞ്ച് ദിവസം മദ്യ വില്‍പന നിരോധിച്ചു.നിയമസഭാ കൗണ്‍സില്‍ തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പും ജൂണ്‍ നാലിന് ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ഫലപ്രഖ്യാപനവും നടക്കുന്നതിനാലാണ് ഇന്ന് മുതല്‍ നാലാം തീയതി വരെ കര്‍ണാടകയില്‍ മദ്യവില്‍പ്പന നിരോധിച്ചത്.കൂടാതെ നിയമസഭാ കൗണ്‍സില്‍ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ നടക്കുന്ന ജൂണ്‍ ആറിനും ഡ്രൈ ഡേ ആയിരിക്കുമെന്ന് കര്‍ണാടക സര്‍ക്കാര്‍ അറിയിച്ചു. Also Read ; വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള പാചക വാതത്തിന്റെ വില കുറച്ചു 1951ലെ ജനപ്രാതിനിധ്യ നിയമം അനുസരിച്ചാണ് മദ്യവില്‍പ്പനയും ഉപഭോഗവും നിരോധിച്ചിരിക്കുന്നത്. […]

വോട്ടിംഗ് മെഷീനില്‍ ബാറ്ററി കുറവ് , വോട്ട് ചെയ്തത് പ്രശന പരിഹാരത്തിന് ശേഷം, തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി ബൃദ്ധ കാരാട്ട്

ഡല്‍ഹി : വോട്ട് ചെയ്യാനായി എത്തിയപ്പോള്‍ വോട്ടിംഗ് മെഷീനില്‍ ബാറ്ററി കുറവാണെന്ന് പറഞ്ഞ് വോട്ട് ചെയ്യാനായില്ലെന്ന് പരാതിയുമായി സിപിഎം പിബി അംഗം ബൃദ്ധ കാരാട്ട്. തുടര്‍ന്ന്  തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.  വോട്ടിംഗ് മെഷീനിലെ തകരാര്‍ പരിഹരിച്ചതിന് ശേഷമാണ് ബൃദ്ധ കാരാട്ട് വോട്ട് രേഖപ്പെടുത്തിയത്. ഡല്‍ഹി സെന്റ് തോമസ് സ്‌കൂളില്‍ വോട്ട് ചെയ്യാനെത്തിയപ്പോഴാണ് ഇത്തരമൊരു പ്രതിസന്ധിയുണ്ടായത്. വോട്ടിംഗ് മെഷീനില്‍ ബാറ്ററി കുറവാണെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞതായി ബൃദ്ധ കാരാട്ട് ആരോപിച്ചു. Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് […]