October 17, 2025

ലോക്‌സഭ കഴിഞ്ഞു; ഇനി വരാനിരിക്കുന്നത് രണ്ട് നിയമസഭാ ഉപതെരഞ്ഞെടുപ്പുകള്‍

തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പ് ആരവം ഒഴിഞ്ഞെങ്കിലും സംസ്ഥാനത്ത് ആറുമാസത്തിനിടെ വരാനിരിക്കുന്നത് രണ്ട് നിയമസഭാ ഉപതെരഞ്ഞെടുപ്പുകള്‍. മന്ത്രി കെ രാധാകൃഷ്ണന്‍ ആലത്തൂരില്‍ വിജയിച്ചതോടെ ചേലക്കര നിയമസഭാ മണ്ഡലത്തിലും എംഎല്‍എ ഷാഫി പറമ്പില്‍ വടകരയില്‍ വിജയിച്ചതോടെ പാലക്കാട് നിയമസഭാ മണ്ഡലത്തിലുമാണ് ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങുന്നത്. രാഹുല്‍ഗാന്ധി റായ്ബറേലിയില്‍ കൂടി വിജയിച്ചതിനാല്‍ മണ്ഡലം നിലനിര്‍ത്താന്‍ തീരുമാനിച്ചാല്‍ വയനാട് ലോക്‌സഭയിലേക്കും ഉപതെരഞ്ഞെടുപ്പുണ്ടാകും. കൂടാതെ മന്ത്രി കെ രാധാകൃഷ്ണന്‍ എംപിയാകുന്ന സാഹചര്യത്തില്‍ രണ്ടാം പിണറായി മന്ത്രിസഭയുടെ പുനഃസംഘടനയും ഉടനുണ്ടാകും. Also Read; രാജ്യം ആര് ഭരിക്കും ? […]

ആലപ്പുഴ ലോക്‌സഭാ മണ്ഡലത്തിലെ ജനങ്ങള്‍ക്ക് നന്ദിയെന്ന് കെ സി വേണുഗോപാല്‍

ആലപ്പുഴ: ആലപ്പുഴ ലോക്‌സഭാ മണ്ഡലത്തിലെ ജനങ്ങള്‍ക്ക് നന്ദിയെന്ന് കെ സി വേണുഗോപാല്‍. എല്ലാ പ്രതിസന്ധികളെയും അതിജീവിച്ചുകൊണ്ട് ശക്തമായ പോരാട്ടമാണ് കോണ്‍ഗ്രസും ഇന്‍ഡ്യ സഖ്യവും നടത്തിയതെന്നും കെ സി പറഞ്ഞു. ഇന്ത്യയിലെ ഭരണഘടന മാറ്റാനും അതുപോലെ കരിനിയമങ്ങള്‍ കൊണ്ടുവരാനും ആര്‍ക്കും കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. Also Read; ലോക്‌സഭാ തെരഞ്ഞെടുപ്പ് ; പ്രജ്വല്‍ രേവണ്ണയ്ക്ക് തോല്‍വി ‘ഇന്ത്യയുടെ ചരിത്രത്തില്ലില്ലാത്തൊരു തെരഞ്ഞെടുപ്പ് പോരാട്ടമായിരുന്നു. ഞങ്ങളുടെ കയ്യിലുണ്ടായിരുന്ന പണം എടുത്തുകൊണ്ടുപോയി, ഇഡിയും സിബിഐയും ഇന്‍കംടാക്‌സും ഞങ്ങളുടെ നേതാക്കളെ പിടിച്ചുകൊണ്ടുപോയി. പലരെയും ആക്രമിച്ചു, ഭീഷണിപ്പെടുത്തി. […]

ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ അവസാന ഘട്ടം ഇന്ന്; മോദി മത്സരിക്കുന്ന വാരാണസിയിലും വിധിയെഴുതും

ഡല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ അവസാന ഘട്ടം ഇന്ന്. ഏഴ് സംസ്ഥാനങ്ങളിലും ചണ്ഡീഗഡിലുമായി 57 മണ്ഡലങ്ങളിലാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദി മത്സരിക്കുന്ന വാരാണസി അടക്കം ഉത്തര്‍പ്രദേശിലെ 13 മണ്ഡലങ്ങളിലും ബംഗാളിലെ 9 മണ്ഡലങ്ങളിലും ബീഹാറിലെ എട്ടിടത്തും പഞ്ചാബിലെയും ഹിമാചല്‍പ്രദേശിലെയും എല്ലാ മണ്ഡലങ്ങളിലുമാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്. മനീഷ് തിവാരി, കങ്കണ റണാവത്ത്, രവിശങ്കര്‍ പ്രസാദ്, അഭിഷേക് ബാനര്‍ജി എന്നീ പ്രമുഖര്‍ ഈ ഘട്ടത്തിലാണ് ജനവിധി തേടുന്നത്. Join with metro post: വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് […]

ലോക്‌സഭാ തെരഞ്ഞടുപ്പില്‍ വ്യക്തമായ ഭൂരിപക്ഷം കിട്ടും, 48 മണിക്കൂറിനകം പ്രധാനമന്ത്രിയെ തിരഞ്ഞെടുക്കും: ജയ്‌റാം രമേശ്

ന്യൂഡല്‍ഹി: ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ഫലം വരുമ്പോള്‍ ഇന്ത്യ സഖ്യത്തിന് വ്യക്തമായ ഭൂരിപക്ഷം ലഭിക്കുമെന്നും ഫലംവന്ന് 48 മണിക്കൂറിനകം പ്രധാനമന്ത്രിയെ തെരഞ്ഞെടുക്കുമെന്നും കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയും പാര്‍ട്ടി വക്താവുമായ ജയ്റാം രമേശ് വ്യക്തമാക്കി. സഖ്യത്തില്‍ ഏറ്റവുമധികം സീറ്റുകള്‍ നേടുന്ന പാര്‍ട്ടി, സ്വാഭാവികമായും നേതൃത്വത്തിന് അവകാശിയാകുമെന്നും ജയ്റാം രമേശ് ദേശീയമാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. Also Read; നടിയുമായി ഉണ്ടായത് ഉഭയകക്ഷി സമ്മതപ്രകാരമുള്ള ബന്ധം’: ബലാത്സം​ഗ കേസിൽ ഒമർ ലുലുവിന് ഇടക്കാല മുൻകൂർ ജാമ്യം കേവലഭൂരിപക്ഷത്തിന് വേണ്ട 272 സീറ്റുകള്‍ക്ക് മുകളില്‍ […]

അരവിന്ദ് കെജ്‌രിവാളിന്റെ ഇടക്കാല ജാമ്യ ഹര്‍ജി പരിഗണിക്കാന്‍ വിസമ്മതിച്ച് സുപ്രീംകോടതി

ഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ ഇടക്കാല ജാമ്യ ഹര്‍ജി പരിഗണിക്കാതെ സുപ്രീംകോടതി. കെജ്‌രിവാളിന്റെ ഹര്‍ജിയില്‍ ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഢ് ഉചിതമായ തീരുമാനം ഏടുക്കട്ടെ എന്നാണ് കോടതി വ്യക്തമാക്കിയത്.ഹര്‍ജി അടിയന്തരമായി പരിഗണിക്കാന്‍ വിസമ്മതിച്ച ബെഞ്ച് ഹര്‍ജി ചീഫ് ജസ്റ്റിസിന് മുന്നില്‍ ഉന്നയിക്കാന്‍ നിര്‍ദേശിക്കുകയായിരുന്നു. മെഡിക്കല്‍ പരിശോധനകള്‍ പൂര്‍ത്തിയാക്കേണ്ടതുണ്ടെന്ന് ചൂണ്ടികാട്ടി ഇടക്കാല ജാമ്യം നീട്ടണമെന്ന ആവശ്യവുമായി ഇന്നലെയാണ് കെജ്രിവാള്‍ കോടതിയെ സമീപിച്ചത്. Also Read ; കനത്ത മഴ ; കൊച്ചിയില്‍ വെള്ളക്കെട്ട് ,നഗരത്തില്‍ ഗതാഗത കുരുക്ക് […]

കേരളത്തിനെതിരെ സംസാരിക്കുമ്പോള്‍ പ്രധാനമന്ത്രിക്കും രാഹുല്‍ ഗാന്ധിക്കും ഒരേ സ്വരമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

കാസര്‍കോട്: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. നീതി ആയോഗിന്റെ ചുമതലയില്‍ ഇരിക്കുന്ന വ്യക്തിയാണ് ഇത്തരത്തില്‍ കള്ളം പറയുന്നതെന്നും നേട്ടങ്ങളെ നുണകൊണ്ട് മൂടാനാണ് പ്രധാനമന്ത്രി ശ്രമിക്കുന്നതെന്നും മുഖ്യമന്ത്രി ആരോപിച്ചു.ഏതേ ആധികാരിക റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് കേരളത്തെ അപമാനിക്കുന്ന തരത്തിലുള്ള പ്രസ്താവകള്‍ പ്രധാനമന്ത്രി നടത്തുന്നതെന്ന് ചോദിച്ച പിണറായി വിജയന്‍ സംസ്ഥാനങ്ങള്‍ക്കുള്ള നികുതി വിഹിതം വെട്ടികുറയ്ക്കാന്‍ സമ്മര്‍ദ്ദം ചെലുത്തിയ ആളാണ് പ്രധാനമന്ത്രിയെന്നും കുറ്റപ്പെടുത്തി. ബീഹാറിനെ പോലെയാണ് കേരളം എന്ന പ്രധാനമന്ത്രിയുടെ പ്രസ്താവനയിലൂടെ ഒരേസമയം രണ്ട് സംസ്ഥാനങ്ങളെയും അപമാനിച്ചുവെന്നും […]

രാജ്യം പൊതുതെരഞ്ഞെടുപ്പിലേക്ക്….. ആദ്യഘട്ട വോട്ടെടുപ്പിന്റെ പരസ്യപ്രചാരണം ഇന്നവസാനിക്കും

ഡല്‍ഹി: രാജ്യം പൊതു തെരഞ്ഞെടുപ്പിലേക്ക് കടക്കുകയാണ്. ആദ്യഘട്ട ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം ഇന്ന് അവസാനിക്കും.തമിഴ്‌നാട് ഉള്‍പ്പെടെ 21 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും 102 ലോക്‌സഭാ മണ്ഡലങ്ങളിലും വെള്ളിയാഴ്ചയാണ് തെരഞ്ഞെടുപ്പ്. 1625 സ്ഥാനാര്‍ത്ഥികളാണ് ജനവിധി തേടുന്നത്.തമിഴ്‌നാട്ടില്‍ വൈകീട്ട് ആറ് മണി വരെയാണ് പരസ്യ പ്രചാരണത്തിനുള്ള സമയം.39 സീറ്റുകളില്‍ ആകെ 950 സ്ഥാനാര്‍ത്ഥികളാണ് മത്സരിക്കുന്നത്. മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്‍ ചെന്നൈയിലും പ്രതിപക്ഷ നേതാവ് എടപ്പാടി പളനിസാമി കൊങ്കുനാട്ടിലും പ്രചാരണം നടത്തും. പുതുച്ചേരി സീറ്റിലും ഇന്ന് പ്രചാരണം അവസാനിക്കും. പ്രധാനമന്ത്രി ഇന്ന് വടക്കു […]

പച്ചക്കറി വിറ്റും പൂമാല വിറ്റും വോട്ടഭ്യര്‍ത്ഥനയുമായി തിരുച്ചിറപ്പള്ളി സ്വതന്ത്ര സ്ഥാനാര്‍ത്ഥി

തിരുച്ചിറപ്പള്ളി: ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്തതോടെ സ്ഥാനാര്‍ത്ഥികളുടെ വമ്പന്‍ പ്രകടനങ്ങളാണ് ഇന്ത്യയിലുടനീളം അരങ്ങേറുന്നത്. സ്ഥാനാര്‍ത്ഥികള്‍ പടിച്ചപണി പതിനെട്ടും ജനങ്ങളില്‍ പയറ്റി നോക്കുന്നുണ്ട്. ഈ തെരഞ്ഞെടുപ്പ് കാലം പല വിധ പ്രകടനങ്ങള്‍ക്കാണ് ജനങ്ങള്‍ സാക്ഷിയാകുന്നതും. അത്തരത്തില്‍ വ്യത്യസ്ഥമായ ഒരു തെരഞ്ഞെടുപ്പ് പ്രചാരണമാണ് തിരുച്ചിറപ്പള്ളിയിലെ സ്വതന്ത്ര സ്ഥാനാര്‍ത്ഥി എസ് ദാമോദരന്റേത്.പത്മശ്രീ പുരസ്‌കാരം നേടിയ എസ് ദാമോദരന്‍ പച്ചക്കറിയും പൂമാലകളും വിറ്റാണ് പ്രചാരണം നടത്തുന്നത്. പച്ചക്കറി വില്‍ക്കുന്നവരോട് സംവദിക്കാന്‍ പച്ചക്കറി വില്‍പ്പന, ഇതാണ് ദാമോദരന്റെ നയം. Also Read ;കെഎസ്ആര്‍ടിസിയില്‍ ഇനി മുതല്‍ […]

പത്തനംതിട്ടയില്‍ കടുത്ത പോരാട്ടം; കൊമ്പ് കോര്‍ത്ത് മുന്നണികള്‍

പത്തനംതിട്ട: ലോക്‌സഭ തിരഞ്ഞെടുപ്പിന് വെറും രണ്ട് ആഴ്ചകള്‍ മാത്രം ബാക്കിനില്‍ക്കേ ആരോപണ പ്രത്യാരോപണങ്ങളുമായി പരമാവധി വോട്ടുകള്‍ പെട്ടിയിലാക്കാനുള്ള ശ്രമത്തില്‍ എത്തിയിരിക്കുകയാണ് പത്തനംതിട്ട ലോക്‌സഭ മണ്ഡലത്തില്‍ മുന്നണി സ്ഥാനാര്‍ത്ഥികള്‍. Also Read; ഇസ്രായേല്‍ അക്രമണം; ഹമാസ് നേതാവിന്റെ മക്കളും പേരക്കുട്ടികളും കൊല്ലപ്പെട്ടു ജനവിധിക്ക് ഇനി വെറും 15 ദിവസം മാത്രമാണ് ബാക്കി നില്‍ക്കുന്നത്. അനില്‍ ആന്റണിയുടെയും ആന്റോ ആന്റണിയുടെയും പരസ്പര ആരോപണങ്ങള്‍ യുഡിഎഫിനും എന്‍ഡിഎയ്ക്കും ഒരുപോലെ തലവേദന സൃഷ്ടിച്ചിട്ടുണ്ട്. വരും ദിവസങ്ങളില്‍ ഈ ആരോപണ പ്രത്യാരോപണങ്ങള്‍ രൂക്ഷമാകാനാണ് സാധ്യത. ദേശീയ […]

കോണ്‍ഗ്രസിന്റെ ആദ്യ സ്ഥാനാര്‍ത്ഥി പട്ടിക ഇന്ന് പ്രഖ്യാപിച്ചേക്കും

ന്യൂഡല്‍ഹി: ലോക്സഭ തിരഞ്ഞെടുപ്പിലെ കോണ്‍ഗ്രസിന്റെ ആദ്യ സ്ഥാനാര്‍ത്ഥി പട്ടിക ഇന്ന് പ്രഖ്യാപിച്ചേക്കും. സ്ഥാനാര്‍ത്ഥികളെ നിശ്ചയിക്കാനുള്ള കോണ്‍ഗ്രസ് കേന്ദ്ര തിരഞ്ഞെടുപ്പ് സമിതി യോഗം ഇന്ന് ചേരുമെന്നതിനാല്‍ ആദ്യ സ്ഥാനാര്‍ത്ഥി പട്ടിക ഇന്ന് പുറത്തുവരുമെന്നാണ് പ്രതീക്ഷിക്കുന്നത്. കേരളത്തിലെ സ്ഥാനാര്‍ത്ഥി നിര്‍ണയമടക്കം യോഗത്തില്‍ ചര്‍ച്ചയാകും. കൂടാതെ രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കുന്നതില്‍ തീരുമാനം അറിയിക്കും. മല്ലികാര്‍ജുന്‍ ഖര്‍ഗെയുടെ അധ്യക്ഷതയില്‍ വൈകിട്ട് 6 മണിക്കാണ് കോണ്‍ഗ്രസ് കേന്ദ്ര തിരഞ്ഞെടുപ്പ് സമിതി യോഗം ചേരുന്നത്. സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി, കെ സി വേണുഗോപാല്‍ […]

  • 1
  • 2