December 3, 2025

195 സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് ബി ജെ പി; മോദി വാരണാസിയില്‍, തൃശൂരില്‍ സുരേഷ് ഗോപി, ആലപ്പുഴയില്‍ ശോഭാ സുരേന്ദ്രന്‍, പത്തനംതിട്ടയില്‍ അനില്‍ ആന്റണി

ന്യൂഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പു പ്രഖ്യാപിക്കും മുന്‍പേ ആദ്യഘട്ട സ്ഥാനാര്‍ഥി പട്ടി പുറത്തുവിട്ട് ബി ജെ പി. 16 സംസ്ഥാനങ്ങളിലെ 195 സീറ്റുകളിലെ സ്ഥാനാര്‍ഥികളെയാണ് പ്രഖ്യാപിച്ചത്. 34 കേന്ദ്രമന്ത്രിമാരും രണ്ട് മുന്‍ മുഖ്യമന്ത്രിമാരും ആദ്യഘട്ട പട്ടികയില്‍ ഇടം പിടിച്ചു. പട്ടികയില്‍ 28 വനിതാ സ്ഥാനാര്‍ഥികളുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദി ഉത്തര്‍പ്രദേശിലെ വാരണാസിയില്‍ നിന്ന് ജനവിധി തേടും. മൂന്നാം തവണയാണ് മോദി ഇവിടെ നിന്ന് മത്സരിക്കുന്നത്. കേരളത്തിലെ 12 സീറ്റുകളിലേക്കുള്ള സ്ഥാനാര്‍ഥികളെയും പ്രഖ്യാപിച്ചു. അതേസമയം, തമിഴ്‌നാട്ടിലെ ഒരു മണ്ഡലത്തിലും സ്ഥാനാര്‍ഥികളെ […]

2024ല്‍ എന്‍ഡിഎ ‘400-ലധികം’ സീറ്റുകള്‍ നേടുമെന്ന് പീയൂഷ് ഗോയല്‍

ന്യൂഡല്‍ഹി: 2024ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ദേശീയ ജനാധിപത്യ സഖ്യത്തിന് (എന്‍ഡിഎ) 400 സീറ്റുകള്‍ നേടാനാകുമെന്ന് കേന്ദ്രമന്ത്രി പിയൂഷ് ഗോയല്‍. അടുത്ത വര്‍ഷം ഉത്തര്‍പ്രദേശില്‍, 80 ലോക്സഭാ സീറ്റുകളിലും ബിജെപി വിജയിക്കും. ബിജെപിയുടെ നേതൃത്വത്തിലുള്ള സഖ്യത്തിന് ഇത് തികച്ചും സാദ്ധ്യമാണെന്നും അദ്ദേഹം പറഞ്ഞു. ബിജെപിയുടെ നേതൃത്വത്തിലുള്ള സഖ്യത്തിന് ഇത് തികച്ചും സാദ്ധ്യമാണ്, അത് അത്ര ബുദ്ധിമുട്ടുള്ള കാര്യമല്ല, ബ്ലോക്ക് മാന്ത്രിക 400 കടക്കുമോ എന്ന ചോദ്യത്തിന് ഗോയല്‍ പറഞ്ഞു. 2019-ല്‍ ആഖജ നേതൃത്വത്തിലുള്ള നാഷണല്‍ ഡെമോക്രാറ്റിക് അലയന്‍സ് (NDA) […]

ലോക്‌സഭ സ്ഥാനാര്‍ത്ഥിയാകാനില്ലെന്ന് ജോസ് കെ മാണി

കോട്ടയം: ലോക്സഭ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയാകാനില്ലെന്ന് കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍ ജോസ് കെ മാണി. കോട്ടയം ലോക്സഭ മണ്ഡലത്തില്‍ ജോസ് കെ മാണി വീണ്ടും മത്സരിച്ചേക്കുമെന്ന അഭ്യൂഹങ്ങള്‍ക്ക് ഇതോടെ വിരാമമായി. സ്ഥാനാര്‍ത്ഥിത്വത്തേക്കാള്‍ വലിയ ഉത്തരവാദിത്തം പാര്‍ട്ടി ഏല്‍പ്പിച്ചിട്ടുണ്ട്. ആ ഉത്തരവാദിത്തം നിര്‍വഹിക്കുന്നതിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും ജോസ് കെ മാണി കോട്ടയത്ത് പറഞ്ഞു. Join with metro post: വാർത്തകൾ വേഗത്തിലറിയാൻ Metro Post വാട്സ്ആപ്പ് ചാനലിൽ അംഗമാകൂ കോട്ടയത്ത് നിലവിലെ എംപി കേരള കോണ്‍ഗ്രസ് എം നേതാവ് തോമസ് […]

അന്ന് പിണറായി പരനാറിയെന്ന് വിളിച്ചു, ഇന്ന് എന്‍ കെ തോല്‍പ്പിക്കാനാകാത്ത സ്ഥാനാര്‍ഥി, സി പി ഐ എം ആരെയിറക്കും ഗോദയില്‍? രണ്ട് പേരുകള്‍ മുന്നിലുണ്ട്

കൊല്ലം പാര്‍ലമെന്റ് സീറ്റില്‍ യുഡിഎഫ് സ്ഥാനാര്‍ഥി എന്‍കെ പ്രേമചന്ദ്രന്‍ വീണ്ടും മല്‍സരിക്കാനെത്തുന്നതോടെ സിപിഎം ഏറ്റവും മികച്ച സ്ഥാനാര്‍ഥിയെ തന്നെ കളത്തിലിറക്കാനുള്ള ആലോചനയില്‍. ജാതി സമവാക്യങ്ങള്‍ സ്വാധീനിക്കുന്ന മണ്ഡലത്തില്‍ മുന്‍ മാവേലിക്കര എംപി സിഎസ് സുജാതയെ സജീവമായി പരിഗണിക്കുന്നതായിട്ടാണ് പുറത്ത് വരുന്ന സൂചന. ഒപ്പം എം സ്വരാജിന്റെയും പേരും ചര്‍ച്ചകളില്‍ ഉയരുന്നുണ്ട്. സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ നയിച്ച ജനകീയ പ്രതിരോധ യാത്രയിലെ നേതൃത്വത്തിലുണ്ടായിരുന്ന ഏക വനിതാ നേതാവ് കൂടിയായിരുന്നു സിഎസ് സുജാത. പ്രേമചന്ദ്രനെതിരെ സുജാത മല്‍സരത്തിനെത്തിയാല്‍ […]

  • 1
  • 2