November 21, 2024

ഭരണഘടനാ വിരുദ്ധമായ നടപടി ചൂണ്ടിക്കാട്ടുക മാത്രമാണ് ചെയ്തത് ; വിവാദ പ്രസംഗത്തെ ന്യായീകരിച്ച് പ്രധാനമന്ത്രി

ഡല്‍ഹി:ലോക്‌സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയത് വിവാദ പ്രസംഗമാണ് എന്ന ആരോപണത്തില്‍ മറുപടിയുമായി പ്രധാനമന്ത്രി തന്നെ രംഗത്തെത്തിയിരിക്കുകയാണ്.മതത്തിന്റെ അടിസ്ഥാനത്തില്‍ കോണ്‍ഗ്രസ് സംവരണം നടപ്പാക്കാന്‍ ശ്രമിച്ചുവെന്നും.ഭരണഘടനാ വിരുദ്ധമായ ഈ നടപടി ചൂണ്ടിക്കാട്ടുക മാത്രമാണ് താന്‍ ചെയ്തതെന്നും അത് ധ്രുവീകരണമല്ലെന്നുമാണ് മോദി പറഞ്ഞത്. Also Read ; മുതലപ്പൊഴിയില്‍ വീണ്ടും അപകടം ; അപകടത്തില്‍പ്പെട്ടയാളുടെ മൃതദേഹം കണ്ടെത്തി ഒരു ഇംഗ്ലീഷ് ദിനപത്രത്തിന് നല്‍കിയ അഭിമുഖത്തിലാണ് പ്രധാനമന്ത്രിയുടെ പ്രതികരണം.ഏക സിവില്‍ കോഡ് യാഥാര്‍ഥ്യമാക്കാന്‍ സാധ്യമായ എല്ലാം ചെയ്യും. ഓരോ സമുദായത്തിനും […]

രണ്ട് വോട്ടുകള്‍ക്കിടയിലെ കാലതാമസം പല ബൂത്തുകളിലും പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചു: പരാതിയുമായി വി ഡി സതീശന്‍

തിരുവനന്തപുരം: സംസ്ഥാനത്ത് ഇക്കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സുതാര്യവും നീതിപൂര്‍വവുമായി വോട്ടെടുപ്പ് നടന്നില്ലെന്ന് ചൂണ്ടിക്കാട്ടി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി. തെരഞ്ഞെടുപ്പ് നടത്തിപ്പിലുണ്ടായ ഗുരുതര വീഴ്ചകളെ കുറിച്ച് അന്വേഷിക്കണമെന്ന് പരാതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. രണ്ട് വോട്ടുകള്‍ക്കിടയിലെ കാലതാമസം പല ബൂത്തുകളിലും പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചു. കനത്ത ചൂടില്‍ മണിക്കൂറുകളോളം കാത്ത് നിന്നിട്ടും വോട്ട് ചെയ്യാനാകാതെ നിരവധി പേര്‍ മടങ്ങിയ സംഭവങ്ങളുണ്ടായി. Also Read ; ഐ സി എല്‍ ഗ്രൂപ്പ് സിനിമാ നിര്‍മ്മാണരംഗത്തേക്ക് വൈകീട്ട് […]

തന്റെ പട്ടിപോലും ബിജെപിയില്‍ ചേരില്ല കെ.സുധാകരന്‍; വളര്‍ത്തുനായക്ക് വിവേകമുണ്ടെന്ന് എം.വി ജയരാജന്‍

കണ്ണൂര്‍: ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണത്തിനിടെ ബിജെപിക്കെതിരെയുഴള്ള തന്റെ നിലപാട് വ്യക്തമാക്കിയിരിക്കുകയാണ് കെപിസിസി അധ്യക്ഷനും കണ്ണൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയുമായ കെ. സുധാകരന്‍. തനിക്ക് നല്ലൊരു പട്ടിയുണ്ടെന്നും അതിന്റെ പേര് ബ്രൂണോ എന്നാണ്. അത് പോലും ബിജെപിയില്‍ ചേരില്ലെന്നാണ് സുധാകരന്റെ പ്രതികരണം.കൊട്ടിക്കലാശത്തിന്റെ ഭാഗമായി ഇന്നലെ കണ്ണൂരില്‍ നടന്ന റോഡ് ഷോക്കിടെയാണ് സുധാകരന്‍ ബിജെപിക്കെതിരെ തുറന്നടിച്ചത്. എന്നാല്‍ സുധാകരന്റെ പ്രതികരണത്തിന് പിന്നാലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എം.വി ജയരാജനും പ്രതികരിച്ചു. വളര്‍ത്തുനായക്ക് വിവേകമുണ്ടെന്നും ബിജെപി വളര്‍ത്തുകയല്ല കൊല്ലുകയാണ് ചെയ്യുകയെന്ന് അതിന് അറിയാമെന്നും […]

പാലാ രൂപതാ ബിഷപ്പിനെ സന്ദര്‍ശിച്ച് സുരേഷ് ഗോപി; പ്രാതല്‍ കഴിക്കാന്‍ വന്നതാണെന്ന് മറുപടി

പാലാ:പരസ്യം പ്രചാരണം അവസാനിച്ചിരിക്കെ പാലാ രൂപതാ ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ടിനെ സന്ദര്‍ശിച്ച് തൃശൂരിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി സുരേഷ് ഗോപി.പാലാ കുരിശുപള്ളിയിലെത്തി സുരേഷ് ഗോപി മെഴുകുതിരി കത്തിച്ച് പ്രാര്‍ത്ഥിച്ചതിന് ശേഷമാണ് ബിഷപ്പുമായി സന്ദര്‍ശനം നടത്തിയത്. എന്നാല്‍ ഈ സന്ദര്‍ശനം തികച്ചും സ്വകാര്യ സന്ദര്‍ശനം ആണെന്നാണ് സുരേഷ് ഗോപി മാധ്യമങ്ങളോട് പറഞ്ഞത്.കൂടാതെ ഇതെല്ലാം ഗുരുത്വത്തിന്റെ ഭാഗമാണ് എന്നാണ് ഇന്നത്തെ സന്ദര്‍ശനെത്തെക്കുറിച്ച് സുരേഷ് ഗോപി പറഞ്ഞത്. ബിഷപ്പുമായി എന്തൊക്കെ സംസാരിച്ചു എന്നത് പറയാന്‍ കഴിയില്ലെന്നും പ്രാതല്‍ കഴിക്കാന്‍ ബിഷപ്പ് ക്ഷണിച്ചിരുന്നു, […]

തൃശൂരില്‍ നിരോധനാജ്ഞ പുറപ്പെടുവിച്ചു; ഇന്ന് വൈകീട്ട് 6 മുതല്‍ പ്രാബല്യത്തില്‍

തൃശ്ശൂര്‍: ലോക്‌സഭാ തെരഞ്ഞെടുപ്പിന് ഇനി ദിവസങ്ങള്‍ മാത്രം ശേഷിക്കവെ തൃശൂര്‍ ജില്ലയില്‍ നിരോധനാജ്ഞ പുറപ്പെടുവിച്ചു. ഇന്ന് വൈകീട്ട് 6 മുതല്‍ ഏപ്രില്‍ 27 ന് രാവിലെ 6 വരെയാണ് നിരോധനാജ്ഞ.ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനും ജില്ലാ കളക്ടറുമായ വി ആര്‍ കൃഷ്ണതേജയാണ് ഉത്തരവിട്ടത്.അടിയന്തര ഘട്ടങ്ങളില്‍ നോട്ടീസ് നല്‍കാതെ നിയമ നടപടികള്‍ സ്വമേധയാ ആരംഭിക്കുന്നതിന് അധികാരമുള്ള 1973 ലെ ക്രിമിനല്‍ നടപടി ചട്ടം സെക്ഷന്‍ 144 (2) പ്രകാരമാണ് ഉത്തരവ് പുറപ്പെടുവിച്ചിട്ടുള്ളത്.ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി പരസ്യ പ്രചാരണം അവസാനിക്കുന്നത് ഇന്ന് […]

ലോക്‌സഭാ തെരഞ്ഞെടുപ്പ്; ബൂത്തുകളില്‍ കുടിവെള്ളമുള്‍പ്പെടെ സജ്ജമെന്ന് തെരഞ്ഞെടുപ്പ് ഓഫീസര്‍ സഞ്ജയ് കൗള്‍

തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് സംസ്ഥാനത്തെ എല്ലാ ബൂത്തുകളും സജ്ജമാണെന്ന് സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ സഞ്ജയ് കൗള്‍.കുടിവെള്ള സൗകര്യം,ടോയ്‌ലറ്റ്,മുതിര്‍ന്ന പൗരന്‍മാര്‍ക്ക് പ്രത്യേകം ക്യൂ, ഭിന്നശേഷിക്കാര്‍ക്ക് ഉപയോഗിക്കാന്‍ വീല്‍ ചെയര്‍ അടക്കമുള്ള സൗകര്യങ്ങള്‍ എന്നിവയുണ്ടാകുമെന്നും സഞ്ജയ് കൗള്‍ വ്യക്തമാക്കി.ചൂടിനെ പ്രതിരോധിക്കാന്‍ പോളിംഗ് ബൂത്തുകളില്‍ സംവിധാനങ്ങള്‍ ഒരുക്കിയിട്ടുണ്ട്. വോട്ടര്‍മാര്‍ക്ക് ക്യൂവില്‍ കാത്തിരിക്കാന്‍ തണല്‍ സൗകര്യങ്ങളൊരുക്കിയിട്ടുണ്ട്.എല്ലാ വോട്ടര്‍മാരെയും പോളിംഗ് ബൂത്തിലേക്ക് സ്വാഗതം ചെയ്യുന്നതായും അദ്ദേഹം വീഡിയോ സന്ദേശത്തിലൂടെ അറിയിച്ചു.വോട്ട് ചെയ്ത് എല്ലാവരും ജനാധിപത്യ വ്യവസ്ഥയെ ശക്തിപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു. Also Read […]

  • 1
  • 2