October 25, 2025

ജേഷ്ഠനെ കൊല്ലാന്‍ ലോറി കടയിലേക്ക് ഇടിച്ചുകയറ്റി; അനുജന്‍ അറസ്റ്റില്‍

മലപ്പുറം: കോട്ടക്കല്‍ തോക്കാംപാറയില്‍ കടയിലേക്ക് ലോറി ഇടിച്ചുകയറ്റി ജ്യേഷ്ഠനെ കൊല്ലാന്‍ ശ്രമിച്ച കേസില്‍ അനുജന്‍ അറസ്റ്റില്‍. വ്യാഴാഴ്ച ഉച്ചയ്ക്ക് 11.15-ഓടെയാണ് സംഭവം. തോക്കാംപാറയിലെ കുഞ്ഞലവിയുടെ പലചരക്ക് കടയിലേക്ക് മാടക്കന്‍ അബൂബക്കര്‍ (38) മനഃപൂര്‍വ്വം ലോറി ഇടിച്ചുകയറ്റുകയായിരുന്നു. കടയില്‍നിന്ന് സാധനം വാങ്ങിപ്പോവുകയായിരുന്ന ജ്യേഷ്ഠന്‍ മാടക്കന്‍ ഉമ്മറിനെ (42) ലക്ഷ്യംവെച്ചായിരുന്നു അപകടമുണ്ടാക്കിയതെന്നാണ് ആരോപണം. Also Read; 18 തികഞ്ഞാല്‍ ഇഷ്ടവിവാഹത്തിന് നിയമവുമായി യുഎഇ; മാതാപിതാക്കളുടെ എതിര്‍പ്പ് പരിഗണിക്കില്ല ഇതുസംബന്ധിച്ച് കടയുടമയുടെ പരാതിയില്‍ അബൂബക്കറിനെ കോട്ടയ്ക്കല്‍ പോലീസ് അറസ്റ്റുചെയ്തു. ഉമ്മറടക്കമുള്ള ആളുകള്‍ സംഭവസ്ഥലത്തു […]