‘15000 കോടിയുടെ വിറ്റ് വരവ്’ ; ലോട്ടറി രാജാവ് സാന്റിയാഗോ മാര്‍ട്ടിനെതിരായ വിവരങ്ങള്‍ പുറത്തുവിട്ട് ഇഡി
ഡല്‍ഹി: ലോട്ടറിയിലൂടെ 15000 കോടി രൂപയുടെ വിറ്റ് വരവ് നടത്തിയ കണ്ടെത്തലില്‍ ലോട്ടറി രാജാവ് സാന്റിയാഗോ മാര്‍ട്ടിനെതിരായ അന്വേഷണ വിവരങ്ങള്‍ പുറത്തു വിട്ട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ്. 2014 ല്‍ അന്വേഷണ വിവരങ്ങളാണ് പുറത്തുവന്നത്.ഇയാള്‍ ലോട്ടറി വില്‍പ്പനയുടെ പേരില്‍ വ്യാപക ക്രമക്കേട് നടത്തിയെന്ന് ഇഡി പറയുന്നു. കേസില്‍ ഇതുവരെ ഇയാളുമായി ബന്ധപ്പെട്ട് ആയിരം കോടിയുടെ സ്വത്തുക്കള്‍ കണ്ടുക്കെട്ടിയിട്ടുണ്ട്. ഇതില്‍ 622 കോടി രൂപ ഇഡി കൊച്ചി യൂണിറ്റാണ് കണ്ടുകെട്ടിയത്. സുഹൃത്തുക്കളെയും ബന്ധുക്കളെയും ലോട്ടറി വിതരണക്കാരാക്കിയാണ് തട്ടിപ്പ് നടന്നത്. വില്‍ക്കാത്ത […]