November 21, 2024

മൂന്നടി മാത്രം പൊക്കമുള്ള സോഷ്യല്‍ മീഡിയ താരം അബ്ദു റോസിക്കിന് പ്രേമവിവാഹം; വധു ഷാര്‍ജക്കാരി

ദുബായ്: ആകാശം മുട്ടെ ആഹ്ലാദത്തിലാണ് ദുബായില്‍ താമസിക്കുന്ന താജിക്കിസ്താന്‍ സ്വദേശി അബ്ദു റോസിക്ക്. കാരണം മറ്റൊന്നുമല്ല; മൂന്നടി മാത്രം ഉയരമുള്ള ഈ ഇന്‍സ്റ്റഗ്രാം താരം പ്രേമത്തിലാണ്. ഷാര്‍ജ സ്വദേശിയായ 19 കാരി അമീറയാണ് 20കാരന്‍ അബ്ദു റോസിക്കിന്റെ പ്രണയിനി. ജൂലൈ ഏഴിന് യുഎഇയില്‍ നടത്താന്‍ നിശ്ചയിച്ചിരിക്കുന്ന വിവാഹം എവിടെ വച്ചായിരിക്കുമെന്ന് ഇതുവരെ പുറത്തുവിട്ടിട്ടില്ല. അബ്ദു റോസിക്കിന്റെ മാനേജ്‌മെന്റ് കമ്പനിയായ ഇന്റര്‍നാഷണല്‍ ഫൈറ്റിംഗ് ചാമ്പ്യന്‍ഷിപ്പ് മാനേജ്‌മെന്റും ഇദ്ദേഹത്തിന്റെ കല്യാണക്കാര്യം ശരിവച്ചിട്ടുണ്ട്. Also Read ;ശശാങ്ക് സിങ്ങിനെ അവിശ്വസനീയ റണ്ണൗട്ട് […]

ഇതരമതക്കാരനുമായി പ്രണയം പിതാവിന്റെ ക്രൂരമര്‍ദ്ദനത്തില്‍ 14കാരിക്ക് ദാരുണാന്ത്യം

എറണാകുളം: ആലുവ കവളങ്ങാട് പതിനാലു വയസുകാരിയായ വിദ്യാര്‍ത്ഥിനിയെ അച്ഛന്റെ ക്രൂരമര്‍ദ്ദനത്തില്‍ ദാരുണാന്ത്യം. ഒരാഴ്ച്ച മുമ്പാണ് മകളെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇതരമതക്കാരനായ യുവാവിനെ പ്രണയിച്ചതാണ് പിതാവിന് പ്രകോപനം ഉണ്ടാക്കിയത്. കമ്പിവടി കൊണ്ട് മര്‍ദിച്ച ശേഷം ഇയാള്‍ പെണ്‍കുട്ടിയുടെ വായിലേയ്ക്ക് പുല്ലുകള്‍ക്ക് അടിക്കുന്ന കീടാനാശിനി ഒഴിക്കുകയായിരുന്നു. ഇതോടെ പെണ്‍കുട്ടിയ്ക്ക് ശാരീരിക ബുദ്ധിമുട്ടുകള്‍ അനുഭവപ്പെടുകയും ആശുപത്രിയില്‍ പ്രവേശിക്കുകയും ചെയ്തു.യുവാവുമായുള്ള പ്രണയബന്ധത്തെ തുടര്‍ന്ന് പെണ്‍കുട്ടിയുടെ മൊബൈല്‍ ഫോണ്‍ അടക്കം പിതാവ് വാങ്ങി വച്ചിരുന്നു. എന്നാല്‍ വീട്ടുകാര്‍ അറിയാതെ പെണ്‍കുട്ടി മറ്റൊരു ഫോണ്‍ […]