എം മുകേഷിന്റെ നിയമസഭാംഗത്വത്തില് തീരുമാനം ഇന്ന് ; രാജിവെക്കണമോ എന്ന കാര്യം സംസ്ഥാന സമിതി ചര്ച്ച ചെയ്തേക്കും
തിരുവനന്തപുരം: ലൈംഗികാതിക്രമ കേസില് ആരോപണ വിധേയനായ എം മുകേഷ് നിയമസഭാംഗത്വം രാജിവെക്കണമെന്ന ആവശ്യം ശക്തിപ്പെടുന്നതിനിടെ സിപിഐഎം സംസ്ഥാന സമിതി ഇന്ന് ചേരും. സംഘടനാകാര്യങ്ങള് മുഖ്യവിഷയമാകുന്ന യോഗത്തിന്റെ അജണ്ടയില് ഇക്കാര്യമില്ല. എന്നാല് പൊതുരാഷ്ട്രീയ സ്ഥിതി അവലോകനത്തിന്റെ ഭാഗമായി രാജി സമ്മര്ദ്ദം ചര്ച്ചക്ക് വരാനിടയുണ്ട്. Also Read ; ഇ.പി ജയരാജന് എല്ഡിഎഫ് കണ്വീനര് സ്ഥാനം ഒഴിയും കൊല്ലത്ത് നിന്നുളള നേതാക്കളുടെ അഭിപ്രായം കേള്ക്കണമെന്ന് ഇന്നലത്തെ സെക്രട്ടേറിയേറ്റ് യോഗത്തില് ധാരണയുമുണ്ട്. ആരോപണങ്ങളുടെ അടിസ്ഥാനത്തില് മുകേഷ് രാജി വയ്ക്കേണ്ടതില്ല എന്നാണ് സിപിഐഎമ്മിന്റെ ഇതുവരെയുള്ള […]





Malayalam 



































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































