November 21, 2024

പത്താം ക്ലാസില്‍ കണക്കിനും സയന്‍സിനും തോറ്റാലും പ്ലസ് വണ്ണിന് ചേരാം, പാസ് മാര്‍ക്ക് 35ല്‍ നിന്ന് 20 ലേക്ക്, നിര്‍ണായക നീക്കവുമായി മഹാരാഷ്ട്ര

മുംബൈ: പത്താം ക്ലാസില്‍ കണക്കിനും സയന്‍സിനും തോറ്റാലും ഇനി പ്ലസ് വണ്ണിന് ചേരാം. നിര്‍ണായക നീക്കവുമായി മഹാരാഷ്ട്ര. പത്താം ക്ലാസില്‍ കണക്കിനും സയന്‍സിനും പാസ് മാര്‍ക്ക് കുറയ്ക്കാനിള്ള നീക്കമാണ് മഹാരാഷ്ട്ര കൈക്കൊള്ളാന്‍ പോകുന്നത്. ഈ വിഷയങ്ങളില്‍ പാസ് മാര്‍ക്ക് 35ല്‍ നിന്ന് 20 ലേക്ക് ആക്കാനാണ് നീക്കം. ഇതുസംബന്ധിച്ച് എസ്സിഇആര്‍ടിയാണ് നിര്‍ദേശം മുന്നോട്ടുവച്ചത്. ഹ്യുമാനിറ്റീസ് വിഷയങ്ങളില്‍ താല്‍പര്യമുള്ള വിദ്യാര്‍ത്ഥികളുടെ തുടര്‍ പഠനം പത്താം ക്ലാസില്‍ കണക്കും സയന്‍സും അടക്കമുള്ള വിഷയങ്ങളില്‍ പരാജയപ്പെടുന്നതോടെ അവസാനിക്കുന്നുവെന്ന നിരീക്ഷണത്തിന് പിന്നാലെയാണ് ഇത്തരമൊരു […]

തെരഞ്ഞെടുപ്പ് അടുത്തിരിക്കെ സ്വദേശി പശുക്കള്‍ക്ക് ‘രാജ്യമാതാ’ പദവി നല്‍കി മഹാരാഷ്ട്ര

മുംബൈ: മഹാരാഷ്ട്രയില്‍ സ്വദേശി പശുക്കള്‍ക്ക് ‘രാജ്യമാതാ’ പദവി നല്‍കി മഹാരാഷ്ട്ര സര്‍ക്കാര്‍. ഗവര്‍ണര്‍ സിപി രാധാകൃഷ്ണന്‍ പ്രമേയത്തില്‍ ഒപ്പിട്ടതോടെയാണ് പ്രഖ്യാപനം നിലവില്‍ വന്നത്. ഇന്ത്യന്‍ സമൂഹത്തില്‍ പശുവിനുള്ള ആത്മീയവും ശാസ്ത്രീയവും ചരിത്രപരവുമായ പ്രാധാന്യം അടിവരയിടുന്നതാണ് തീരുമാനമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ പറഞ്ഞു. Also Read ; അന്വേഷണ സംഘത്തിന് മുന്നില്‍ നടന്‍ സിദ്ദിഖ് ഇന്ന് ഹാജരായേക്കും സംസ്ഥാനത്ത് നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് സര്‍ക്കാരിന്റെ ഈ തീരുമാനം. പശുക്കള്‍ പുരാതനകാലംമുതല്‍ മനുഷ്യജീവിതത്തിന്റെ ഒരു പ്രധാനഭാഗമാണെന്നും പശുവിനെ കാമധേനു എന്ന് പണ്ടുകാലം മുതല്‍ […]

മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രി മനോഹര്‍ ജോഷി അന്തരിച്ചു

മുംബയ്: മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രിയും ശിവസേനയുടെ മുതിര്‍ന്ന നേതാവുമായിരുന്ന മനോഹര്‍ ജോഷി (86) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് ചികിത്സയില്‍ കഴിയുകയായിരുന്ന അദ്ദേഹം ഇന്ന് പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് മരണപ്പെട്ടത്. ഹിന്ദുജ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവെയാണ് അന്ത്യം. സംസ്‌കാരം ഇന്ന് വൈകിട്ട് മുംബയിലെ ശിവാജി പാര്‍ക്ക് ശ്മശാനത്തില്‍ വെച്ച് നടക്കും. Also Read ; സിപിഎം ലോക്കല്‍ സെക്രട്ടറിയെ വെട്ടിക്കൊന്നു 1995 മുതല്‍ 1999 വരെ മഹാരാഷ്ട്ര മുഖ്യമന്ത്രിയായിരുന്നു. പാര്‍ലമെന്റ് അംഗമായും തിരഞ്ഞെടുക്കപ്പെട്ട ജോഷി 2002 മുതല്‍ 2004വരെ ലോക്സഭാ […]

മറാത്ത സംവരണ ബില്‍ പാസാക്കി മഹാരാഷ്ട്ര നിയമസഭ.

മുംബൈ: മറാത്ത സംവരണ ബില്‍ പാസാക്കി മഹാരാഷ്ട്ര നിയമസഭ. ഏകകണ്ഠമായാണ് ബില്‍ പാസാക്കിയത്. വിദ്യാഭ്യാസ മേഖലയിലും സര്‍ക്കാര്‍ ജോലികളിലും മറാത്ത സമുദായങ്ങള്‍ക്ക് 10 ശതമാനം സംവരണം വ്യവസ്ഥ ചെയ്യുന്നതാണ് ബില്‍. ഏകദേശം 2.5 കോടി കുടുംബങ്ങളെ ഉള്‍പ്പെടുത്തി നടത്തിയ സര്‍വേയുടെ അടിസ്ഥാനത്തില്‍ മഹാരാഷ്ട്ര സംസ്ഥാന പിന്നാക്ക വിഭാഗ കമ്മീഷന്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ബില്‍ അവതരിപ്പിച്ചത്. Also Read ;പുതിയ മൃഗശാലയും വനസഫാരിയും വേണ്ട സുപ്രിംകോടതി റിപ്പോര്‍ട്ട് പ്രകാരം മഹാരാഷ്ട്രയിലെ ജനസംഖ്യയുടെ 28 ശതമാനവും മറാത്ത സമുദായമാണ്. […]

മഹാരാഷ്ട്ര കടമ്പ കടക്കാന്‍ ഇന്‍ഡ്യ; സീറ്റ് വിഭജനത്തില്‍ ഇന്ന് അന്തിമ ധാരണ ഉണ്ടായേക്കും

മുംബൈ: മഹാരാഷ്ട്രയിലെ ഇന്‍ഡ്യാ മുന്നണി സീറ്റ് വിഭജനത്തില്‍ ഇന്ന് അന്തിമ ധാരണ ഉണ്ടായേക്കും. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ, ശിവസേന അധ്യക്ഷന്‍ ഉദ്ദവ് താക്കറെ, എന്‍സിപി അധ്യക്ഷന്‍ ശരത് പവാര്‍ എന്നിവര്‍ ഇന്ന് ചര്‍ച്ച നടത്തും. നേതാക്കള്‍ സോണിയ ഗാന്ധിയേയും കാണും. 48 ല്‍ 23 സീറ്റുകളാണ് മഹാരാഷ്ട്രയില്‍ ശിവസേന ആവശ്യപ്പെടുന്നത്. വിജയ സാധ്യതയാണ് മാനദണ്ഡം എന്ന് ശരത് പവാര്‍ പറയുമ്പോഴും 20ലധികം സീറ്റുകള്‍ എന്‍സിപിയും ആവശ്യപ്പെടുന്നതായാണ് വിവരം. വരുംദിവസങ്ങളില്‍ ഇന്‍ഡ്യാ മുന്നണിയിലെ മറ്റ് പാര്‍ട്ടി അധ്യക്ഷന്മാരുമായി […]