‘മഹാരാഷ്ട്രയില്‍ പോള്‍ ചെയ്തതിനേക്കാള്‍ അഞ്ച് ലക്ഷത്തിലധികം വോട്ടുകള്‍ എണ്ണി’: വെളിപ്പെടുത്തലുമായി ദി വയര്‍
മുംബൈ: മഹാരാഷ്ട്രയിലെ തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് പിന്നാലെ പോള്‍ ചെയ്ത വോട്ടുകളും എണ്ണിയ വോട്ടുകളും തമ്മില്‍ പൊരുത്തക്കേടെന്ന് ഓണ്‍ലൈന്‍ മാധ്യമമായ ദി വയര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. മഹാരാഷ്ട്രയില്‍ ആകെ പോള്‍ ചെയ്തതിനേക്കാള്‍ അഞ്ച് ലക്ഷത്തിലധികം വോട്ടുകള്‍ അധികമായെണ്ണി എന്നാണ് റിപ്പോര്‍ട്ട് ആരോപിക്കുന്നത്. 288 മണ്ഡലങ്ങളില്‍ ആകെ പോള്‍ ചെയ്തത് 6,40,88,195 വോട്ടുകളാണ്. എന്നാല്‍ ഫലപ്രഖ്യാപന ദിവസം ആകെ എണ്ണിയത് 6,45,92,508 വോട്ടുകളാണ്. സംസ്ഥാനത്ത് പോള്‍ ചെയ്തതിനേക്കാള്‍ 5,04,313 വോട്ടുകള്‍ അധികമായി എണ്ണിയെന്ന് റിപ്പോര്‍ട്ട് ആരോപിക്കുന്നു. Also Read ; നവീന്‍ […]