മറിയക്കുട്ടിയുടെ ഹര്‍ജി ഇന്ന് വീണ്ടും ഹൈക്കോടതിയില്‍

കൊച്ചി: മറിയക്കുട്ടി നല്‍കിയ ഹര്‍ജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. വിധവാ പെന്‍ഷന്‍ മുടങ്ങിയത് ചോദ്യം ചെയ്താണ് അടിമാലി സ്വദേശിനി മറിയക്കുട്ടി ഹര്‍ജി നല്‍കിയത്. സംസ്ഥാന സര്‍ക്കാരിനോട് എന്തുകൊണ്ട് പെന്‍ഷന്‍ നല്‍കിയില്ല എന്നതിന് മറുപടി നല്‍കാന്‍ സിംഗിള്‍ ബെഞ്ച് ആവശ്യപ്പെട്ടിട്ടുണ്ട്. കേന്ദ്ര വിഹിതം ലഭിച്ചില്ലെന്ന സംസ്ഥാന സര്‍ക്കാര്‍ ആരോപണത്തിന് കേന്ദ്ര സര്‍ക്കാരും മറുപടി നല്‍കണം. Also Read; തൃശൂരില്‍ ഫാന്‍സി സ്റ്റോറില്‍ വന്‍ തീപിടിത്തം ഹര്‍ജി കഴിഞ്ഞ തവണ പരിഗണിച്ചപ്പോള്‍ പെന്‍ഷന്‍ കൊടുക്കാത്ത നടപടിയെ ഹൈക്കോടതി രൂക്ഷമായി വിമര്‍ശിച്ചിരുന്നു. […]