കോഴിക്കോട് വന്‍ എംഡിഎംഎ വേട്ട; ലഹരി വില്‍പ്പന സംഘത്തിലെ പ്രധാന കണ്ണി പിടിയില്‍

കോഴിക്കോട്: കോവൂരില്‍ വന്‍ എംഡിഎംഎ വേട്ട. 58 ഗ്രാം എംഡിഎംഎയുമായി ലഹരി വില്‍പ്പന സംഘത്തിലെ പ്രധാന കണ്ണിയായ താമരശ്ശേരി സ്വദേശി മിര്‍ഷാദ് എന്ന മസ്താന്‍ ആണ് പിടിയിലായത്. കോവൂര്‍-ഇരിങ്ങാടന്‍ പള്ളി റോഡില്‍ നിന്നാണ് ഇയാളെ എക്സൈസ് സംഘം പിടികൂടിയത്. കുറച്ചുകാലമായി ഇയാള്‍ നിരീക്ഷണത്തിലായിരുന്നുവെന്നും താമരശ്ശേരി-കൊടുവള്ളി മേഖലയില്‍ വ്യാപകമായി എംഡിഎംഎ വില്‍പ്പന നടത്തുന്ന സംഘത്തിലെ പ്രധാന കണ്ണിയാണ് ഇയാളെന്നും എക്സൈസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. Also Read; സ്‌കൂളില്‍ വിദ്യാര്‍ത്ഥികള്‍ തമ്മില്‍ സംഘര്‍ഷം; മൂന്ന് വിദ്യാര്‍ത്ഥികള്‍ക്ക് കുത്തേറ്റു രണ്ടാഴ്ച മുമ്പ് പോലീസിനെ […]

എംഡിഎംഎ പാക്കറ്റുകള്‍ വിഴുങ്ങി മരിച്ച ഷാനിദിന്റെ വയറിനുള്ളില്‍ മൂന്ന് പാക്കറ്റുകള്‍ കണ്ടെത്തി

കോഴിക്കോട്: എംഡിഎംഎ പാക്കറ്റുകള്‍ വിഴുങ്ങി മരിച്ച ഷാനിദിന്റെ വയറിനുള്ളില്‍ മൂന്ന് പാക്കറ്റുകള്‍ കണ്ടെത്തി. സ്‌കാന്‍ പരിശോധനയിലാണ് 3 പാക്കറ്റുകള്‍ കണ്ടെത്തിയത്. ഇവയില്‍ രണ്ട് പാക്കറ്റുകളില്‍ ക്രിസ്റ്റല്‍ തരികളും ഒന്നില്‍ ഇല പോലുള്ള ഒരു വസ്തുവുമാണ് കണ്ടെത്തിയത്. ഇല പോലുള്ള വസ്തു കഞ്ചാവാണെന്നാണ് നിഗമനം. താമരശ്ശേരി തഹസില്‍ദാരുടെയും കുന്നമംഗലം ജുഡീഷ്യന്‍ മജിസ്‌ട്രേറ്റിന്റെയും സാന്നിധ്യത്തില്‍ ഷാനിദിന്റെ ഇന്‍ക്വസ്റ്റ് പൂര്‍ത്തിയായി. ഷാനിദിന്റെ മരണം പേരാമ്പ്ര ഡിവൈഎസ്പി അന്വേഷിക്കും. Also Read; കാസര്‍കോട് കാണാതായ പെണ്‍കുട്ടിയെയും അയല്‍വാസിയായ യുവാവിനെയും മരിച്ച നിലയില്‍ കണ്ടെത്തി എംഡിഎംഎ […]

ഇതരസംസ്ഥാനങ്ങളില്‍ നിന്നും ലഹരിവസ്തുക്കള്‍ കടത്തി കേരളത്തില്‍ വില്‍പ്പന : യുവാവ് അറസ്റ്റില്‍

തിരുവനന്തപുരം: എംഡിഎം ഉള്‍പ്പെടെയുള്ള രാസലഹരി വസ്തുക്കള്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും കേരളത്തിലേക്ക് കടത്തി വിതരണം ചെയ്യുന്ന സംഘത്തിലെ യുവാവ് അറസ്റ്റില്‍. കൊല്ലം ചിതറ സ്വദേശി മുഹമ്മദ് അല്‍ത്താഫ്(30) ആണ് എക്‌സൈസിന്റെ പിടിയിലായത്. ലഹരിക്കടത്തിനിടെയാണ് ഇയാള്‍ അറസ്റ്റിലായത്. Also Read; ‘കൂറുമാറ്റ കോഴ ആരോപണം പാര്‍ട്ടി അന്വേഷിക്കും’: എ കെ ശശീന്ദ്രന്‍ വര്‍ക്കല പോലീസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷിച്ചു വരുന്ന ലഹരിക്കടത്ത് കേസിലുള്‍പ്പെട്ട പ്രതിയാണ് പിടിയിലായ അല്‍ത്താഫ്. രാസലഹരി വസ്തുക്കള്‍ വിവിധയിടങ്ങളില്‍ എത്തിച്ച് യുവാക്കള്‍ക്കും സിനിമാ മേഖലയിലുമുള്‍പ്പെടെ വിതരണം ചെയ്യുന്ന […]

കൊച്ചിയില്‍ എംഡിഎംഎയുമായി യുവതി ഉള്‍പ്പെടെ 9 പേര്‍ പിടിയില്‍

കൊച്ചി: കൊച്ചി കാക്കനാട് നിന്നും 13.522 ഗ്രാം എംഡിഎംഎയുമായി 9 പേര്‍ പിടിയില്‍. കാക്കനാട് ടിവി സെന്ററിന് സമീപത്തെ ഹാര്‍വെസ്റ്റ് അപ്പാര്‍മെന്റില്‍ നിന്നുമാണ് ഇവര്‍ പിടിയിലായത്. ഇന്‍ഫോപാര്‍ക്ക് പോലീസ് പിടികൂടിയവരില്‍ ഒരു യുവതിയുമുണ്ട്. ഇന്നലെ രാത്രി 12 മണിയോടെയാണ് പ്രതികളെ പിടികൂടിയത്. Also Read ; ഷിരൂരില്‍ അര്‍ജുനായുള്ള തിരച്ചില്‍ രണ്ട് ദിവസത്തിന് ശേഷം പുനരാരംഭിക്കും പാലക്കാട് സ്വദേശികളായ സാദിഖ് ഷാ, സുഹൈല്‍ ടി.എന്‍, രാഹുല്‍ കെ എം, ആകാശ് കെ, തൃശ്ശൂര്‍ സ്വദേശികളായ അതുല്‍കൃഷ്ണ, മുഹമ്മദ് റംഷീഖ് […]

സംസ്ഥാനത്ത് വന്‍ ലഹരിമരുന്ന് വേട്ട; തൃശൂരില്‍ രണ്ട് കോടി, കോഴിക്കോട് അരക്കോടി രൂപയുടെ എംഡിഎംഎ പിടികൂടി

കൊച്ചി: സംസ്ഥാനത്ത് വന്‍ ലഹരിമരുന്ന് വേട്ട. തൃശൂരില്‍ നിന്ന് രണ്ട് കോടി രൂപയുടെയും കോഴിക്കോട് നിന്നും അരക്കോടി രൂപയുടെയും എംഡിഎംഎ പോലീസ് പിടികൂടി. കാറില്‍ കടത്താന്‍ ശ്രമിച്ച രണ്ടരക്കിലോ എംഡിഎംഎയുമായി കണ്ണൂര്‍ സ്വദേശി ഫാസിലിനെയാണ് തൃശൂരില്‍ പിടികൂടിയത്. കേരളത്തിലെ ഏറ്റവും വലിയ എംഡിഎംഎ വേട്ടയെന്ന് കമ്മിഷണര്‍ ആര്‍ ഇളങ്കൊ പറഞ്ഞു. Also Read ; ‘രജിസ്‌ട്രേഷനും പ്രവര്‍ത്തനക്ഷമമായ വെബ്സൈറ്റും നിര്‍ബന്ധം, സാക്ഷ്യപത്രം വേണം’; ഓണ്‍ലൈന്‍ ചാനലുകള്‍ക്ക് കടിഞ്ഞാണിടാന്‍ നിര്‍മാതാക്കളുടെ സംഘടനയായ പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ കൊച്ചിയിലെ ലഹരി പാര്‍ട്ടികള്‍ ഉന്നമിട്ടാണ് […]