ആന്റിബയോട്ടിക്കുകള്‍ ഇനി മുതല്‍ നീലകവറുകളില്‍ ; ആദ്യഘട്ടം കോട്ടയത്ത്
കോട്ടയം: സംസ്ഥാനത്ത് ആന്റിബയോട്ടിക് മരുന്നുകളെ തിരിച്ചറിയാനായി പ്രത്യേക നിറത്തിലുള്ള കവറുകളില്‍ നല്‍കണമെന്ന ഡ്രഗ്‌സ് കണ്‍ട്രോളറുടെ നിര്‍ദേശം പ്രാവര്‍ത്തികമാകുന്നു. ഇനി മുതല്‍ ആന്റിബയോട്ടിക്കുകള്‍ പൊതുജനങ്ങള്‍ക്ക് നല്‍കുക നീലനിറത്തിലുള്ള കവറുകളിലാണ്. ഇത് ആദ്യമായി നടപ്പിലാക്കുന്നത് കോട്ടയത്താണ്. ഇതിന്റെ ആദ്യഘട്ടമായി സ്വകാര്യ മെഡിക്കല്‍ സ്റ്റോറുകള്‍ക്ക് ഡ്രഗ്‌സ് കണ്‍ട്രോള്‍ വകുപ്പ് നീല കവറുകള്‍ നല്‍കും. പിന്നീട് അതേ മാതൃകയില്‍ അതത് മെഡിക്കല്‍ സ്റ്റോറുകള്‍ കവറുകള്‍ തയ്യാറാക്കി വേണം ആന്റിബയോട്ടിക്കുകള്‍ നല്‍കാന്‍. സര്‍ക്കാര്‍ ഫാര്‍മസികള്‍ക്കും ഈ നിയമം ബാധകമാണ്. അതേസമയം ആന്റിബയോട്ടിക് നല്‍കുന്ന കവറുകള്‍ക്ക് […]