പാലുല്‍പാദനം സ്വയംപര്യാപ്തതയിലേക്ക് ; കൈകോര്‍ത്ത് തദ്ദേശ വകുപ്പും ക്ഷീരവികസനവകുപ്പും
തിരുവനന്തപുരം: പാലുല്‍പാദനത്തില്‍ സ്വയംപര്യാപ്തതയെന്ന ലക്ഷ്യത്തിന് തദ്ദേശവകുപ്പുമായി കൈകോര്‍ത്ത് ക്ഷീരവികസന വകുപ്പ് കറവപ്പശുക്കളെ വാങ്ങുന്നു. അത്യുല്‍പാദനശേഷിയുള്ള 10,000 പശുക്കളെയാണ് വാങ്ങുക. മികവ് പുലര്‍ത്തുന്ന 50 ഫോക്കസ് ബ്ലോക്കുകളിലെ ക്ഷീരവികസന യൂണിറ്റുകള്‍ കേന്ദ്രീകരിച്ചാണ് പദ്ധതി. Also Read ; കിഫ്ബിക്ക് കടിഞ്ഞാണിടാന്‍ ധനവകുപ്പ് ഫോക്കസ് ബ്ലോക്കുകളുടെ പരിധിയില്‍ ഉള്‍പ്പെടുന്ന ഗ്രാമപഞ്ചായത്തുകളെയാണ് ഇതിലേക്കായി തെരഞ്ഞെടുക്കുക. ‘സ്വയംപര്യാപ്തത ക്ഷീരകേരളം’ വര്‍ഷമായി 2024-25 നെ പ്രഖ്യാപിക്കുന്നതിന് മുന്നോടിയായാണിത്. കേരളത്തിന് ആവശ്യമുള്ള പാലിന്റെ അളവിനെക്കാള്‍ 7.71 ലക്ഷം മെട്രിക് ടണ്‍ കുറവ് പാലാണ് ഇപ്പോള്‍ ഉല്‍പാദിപ്പിക്കുന്നത്. വേനല്‍ക്കാലമാകുമ്പോള്‍ […]