September 8, 2024

വയനാട്ടിലെ ദുരന്തമുഖത്തേക്ക് പോകുന്നതിനിടെ മന്ത്രി വീണാ ജോര്‍ജിന്റെ വാഹനം അപകടത്തില്‍പെട്ടു

തിരുവനന്തപുരം: വയനാട് മുണ്ടക്കൈയിലുണ്ടായ ദുരന്തമുഖത്തേക്ക് പോകുന്നതിനിടെ മന്ത്രി വീണാ ജോര്‍ജ് സഞ്ചരിച്ചിരുന്ന വാഹനം അപകടത്തില്‍പ്പെട്ടു. മലപ്പുറം മഞ്ചേരിയില്‍ വച്ചായിരുന്നു അപകടം. മന്ത്രിയുടെ വാഹനവും സ്‌കൂട്ടറുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. അപകടത്തിനു പിന്നാലെ മന്ത്രിയെ മഞ്ചേരി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. മന്ത്രിയുടെ കൈയ്ക്ക് സാരമായ പരിക്കുണ്ട്.സ്‌കൂട്ടര്‍ യാത്രികനെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. Also Read ; വടക്കാഞ്ചേരി റെയില്‍വേ പാളത്തിലെ മണ്ണ് നീക്കി ഗതാഗതം പുനസ്ഥാപിച്ചു അതേസമയം, ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 155 ആയി. 481 പേരെ രക്ഷപ്പെടുത്തി. 191 പേര്‍ വിവിധ […]

ഗതാഗതക്കുറ്റങ്ങള്‍ അറിയിക്കാന്‍ ആപ് ; മന്ത്രി കെ.ബി. ഗണേഷ്‌കുമാര്‍

തിരുവനന്തപുരം: പൊതുജനത്തിന്റെ സഹായത്തോടെ ഗതാഗത നിയമലംഘനം തടയാനുള്ള മൊബൈല്‍ ആപ് ഉടനെന്ന് മന്ത്രി കെ.ബി. ഗണേഷ്‌കുമാര്‍. ഗതാഗതക്കുറ്റങ്ങള്‍ പൊതുജനത്തിന് കണ്ടെത്തി തെളിവ് സഹിതം അധികൃതര്‍ക്ക് കൈമാറാന്‍ ആപില്‍ സൗകര്യമുണ്ടാകും. ഇക്കാര്യം ഉദ്യോഗസ്ഥര്‍ പരിശോധിച്ച് നടപടി എടുക്കും. Also Read ; ശബരി റെയിലിന് വീണ്ടും 100 കോടി അനുവദിച്ച് കേന്ദ്ര ബജറ്റ് ലൈന്‍ ട്രാഫിക്, ട്രാഫിക് ലംഘനം, അനധികൃത പാര്‍ക്കിങ്, ഇരുചക്രവാഹനങ്ങളില്‍ രണ്ടിലധികം പേരുടെ യാത്ര തുടങ്ങിയ കുറ്റകൃത്യങ്ങളാകും ആദ്യം പരിഗണിക്കുക. അതേസമയം ഇരുചക്രവാഹനങ്ങളുടെ പിന്നില്‍ ഇരുന്ന് സംസാരിക്കുന്നവര്‍ക്ക് […]

പ്രഖ്യാപനത്തില്‍ വെട്ടിലായി, വാക്കുപാലിച്ചു; രാജസ്ഥാനില്‍ മന്ത്രി ഭജന്‍ ലാല്‍ ശര്‍മ മന്ത്രിസഭയില്‍ നിന്നും രാജിവെച്ചു

ജയ്പൂര്‍: രാജസ്ഥാന്‍ മന്ത്രിസഭയില്‍ രാജി. ഭജന്‍ ലാല്‍ ശര്‍മ മന്ത്രിസഭയില്‍ നിന്നും മന്ത്രി കിരോഡി ലാല്‍ മീന രാജിവെച്ചു. ലോക്സഭാ തിരഞ്ഞെടുപ്പില്‍ തന്റെ ഉത്തരവാദിത്തത്തിലുള്ള ഏഴ് സീറ്റില്‍ ഏതെങ്കിലും ഒന്നില്‍ പരാജയം നേരിട്ടാല്‍ രാജിവെക്കുമെന്ന് കിരോഡി ലാല്‍ മീന പ്രഖ്യാപിച്ചിരുന്നു. ഈ സീറ്റുകളില്‍ ചിലതില്‍ പരാജയപ്പെട്ടതോടെയാണ് കിരോഡി ലാല്‍ മീന തന്റെ പ്രഖ്യാപനം നടപ്പിലാക്കിയത്. Also Read ; നൂറാംവയസില്‍ ഒറ്റമുറി ഫ്‌ലാറ്റില്‍ ജീവിതം ; ബോളിവുഡ് നടി സ്മൃതി ബിശ്വാസ് അന്തരിച്ചു കാര്‍ഷികം, ഗ്രാമ വികസനം അടക്കമുള്ള […]

സൈക്കിള്‍ മോഷ്ടിച്ചു വിറ്റ പ്രതിയെ നാട്ടുകാര്‍ കുടുക്കി, മന്ത്രി വി.ശിവന്‍കുട്ടി സമ്മാനിച്ച സൈക്കിള്‍ അവന്തികയ്ക്ക് തിരിച്ചുകിട്ടി

കൊച്ചി: അവന്തികയ്ക്ക് മന്ത്രി വി.ശിവന്‍കുട്ടി സമ്മാനിച്ച പുത്തന്‍ സൈക്കിള്‍ മോഷ്ടിച്ചയാള്‍ പിടിയിലായി. നാട്ടുകാരുടെ ഇടപെടലാണ് രണ്ടാമത് നഷ്ടപ്പെട്ട സൈക്കിള്‍ തിരിച്ചുകിട്ടാനിടയാക്കിയത്. മോഷണംപോയ ആദ്യ സൈക്കിള്‍ കണ്ടുപിടിച്ചുതരണമെന്ന് ആവശ്യപ്പെട്ട് ഇ-മെയില്‍ അയച്ച പാലാരിവട്ടം സ്വദേശിനി അവന്തികയ്ക്ക് കഴിഞ്ഞ പ്രവേശനോത്സവദിനത്തിലാണ് മന്ത്രി പുത്തന്‍ സൈക്കിള്‍ സമ്മാനിച്ചത്. Also Read ; ‘മുഖ്യമന്ത്രിസ്ഥാനാര്‍ഥി ആയതുകൊണ്ട് ശൈലജ തോറ്റു’: സിപിഎം സംസ്ഥാന കമ്മിറ്റിയില്‍ പി.ജയരാജന്‍ വെള്ളിയാഴ്ച പുലര്‍ച്ചെ നാലരയോടെയണ് പുതിയ സൈക്കിള്‍ ആലപ്പുഴ ആറാട്ടുവഴി പി.എച്ച്. വാര്‍ഡ് തൈപ്പറമ്പില്‍ വീട്ടില്‍ ഷാജി (59) മോഷ്ടിച്ചത്. […]

ദേവസ്വം വകുപ്പ് ലഭിക്കാത്തതില്‍ ആശങ്കയോ പരാതിയോ ഇല്ല, അനുഭവ സമ്പത്തുള്ളവര്‍ വകുപ്പ് ഏറ്റെടുക്കുന്നതുതന്നെയാണ് ഉചിതം: നിയുക്ത മന്ത്രി ഒ ആര്‍ കേളു

കൊച്ചി: ദേവസ്വം വകുപ്പ് ലഭിക്കാത്തതില്‍ ആശങ്കയോ പരാതിയോ ഇല്ലെന്നും അനുഭവ സമ്പത്തുള്ളവര്‍ വകുപ്പ് ഏറ്റെടുക്കുന്നതുതന്നെയാണ് ഉചിതമെന്നും നിയുക്ത മന്ത്രി ഒ ആര്‍ കേളു. വളരെ ഉത്തരവാദിത്തത്തോടെ ചെയ്യേണ്ട ഒന്നാണ് പട്ടികജാതി ക്ഷേമവകുപ്പ്. പട്ടികജാതി-പട്ടികവര്‍ഗ വിഭാഗങ്ങളുടെ ആനുകൂല്യങ്ങള്‍ വേഗത്തില്‍ ലഭിക്കുന്നില്ല എന്ന പരാതി ഉയരുന്നുണ്ട്. കുട്ടികളുടെ സ്‌കോളര്‍ഷിപ്പ് ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ ഇടപെടല്‍ നടത്തുമെന്നും കാലതാമസമുണ്ടാകില്ലെന്നും ഒ ആര്‍ കേളു പ്രതികരിച്ചു. ഇത്രയുംകാലത്തെ രാഷ്ട്രീയ പ്രവര്‍ത്തനംവെച്ച് പട്ടികജാതി പട്ടികവര്‍ഗമേഖലയില്‍ കൂടുതല്‍ കാര്യങ്ങള്‍ ചെയ്യാല്‍ പറ്റുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഒ ആര്‍ […]

കെ രാധാകൃഷ്ണന്റെ രാജി നാളെ, ആദിവാസി നേതാവ് ഒ ആര്‍ കേളു മന്ത്രിയായേക്കും

തിരുവനന്തപുരം: ആലത്തൂരില്‍ നിന്ന് ലോക്‌സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട കെ രാധാകൃഷ്ണന്‍ നാളെയോ മറ്റന്നാളോ മന്ത്രിസ്ഥാനം രാജി വെക്കും. നാളത്തെ സി പി ഐ എം സംസ്ഥാന സെക്രട്ടേറിയേറ്റ് യോഗത്തിന് ശേഷമാകും രാജിവെയ്ക്കുന്ന സമയത്തില്‍ അന്തിമ തീരുമാനം. കെ രാധാകൃഷ്ണന്‍ രാജിവെക്കുന്ന ഒഴിവില്‍ മാനന്തവാടി എം എല്‍ എ ഒ ആര്‍ കേളു മന്ത്രിയായേക്കും. Also Read ; കെ മുരളീധരന്‍ വയനാട്ടിലെത്തിക്കാന്‍ നീക്കം, കോഴിക്കോട് ജില്ലാ കമ്മിറ്റി പിന്തുണ പ്രഖ്യാപിച്ചു, മുസ്ലീം ലീഗും രംഗത്ത്, ചര്‍ച്ച സജീവം കെ രാധാകൃഷ്ണന്റെ […]

നരേന്ദ്രമോദിക്കെതിരായ അസഭ്യ പരാമര്‍ശം; തമിഴ്‌നാട് മന്ത്രി അനിത രാധാകൃഷ്ണനെതിരെ കേസെടുത്തു

ചെന്നൈ: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരായ അസഭ്യ പരാമര്‍ശത്തില്‍ തമിഴ്‌നാട് മന്ത്രി അനിത രാധാകൃഷ്ണനെതിരെ കേസെടുത്തു. തൂത്തുക്കൂടി പോലീസാണ് ഡിഎംകെ നേതാവിനെതിരെ കേസെടുത്തത്. 294(ബി) പൊതുസ്ഥലത്ത് അസഭ്യം പറയല്‍ വകുപ്പ് പ്രകാരം ബിജെപി ജില്ലാ പ്രസിഡന്റിന്റെ പരാതിയിന്മേലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. Also Read ; വീണ്ടും ജനവാസ മേഖലയിലിറങ്ങി പടയപ്പ തൂത്തുക്കുടിയില്‍ ഡിഎംകെ സ്ഥാനാര്‍ത്ഥി കനിമൊഴിയുടെ പ്രചാരണ യോഗത്തിലാണ് ജില്ലയുടെ ചുമതലയുള്ള മൃഗസംരക്ഷണ വകുപ്പ് മന്ത്രി അനിത രാധാകൃഷ്ണന്‍ അസഭ്യപരാമര്‍ശം നടത്തിയത്. സേലത്തെ പൊതുയോഗത്തില്‍ കാമരാജിനെ പ്രശംസിച്ച നരേന്ദ്ര മോദിയെ […]

സംസ്ഥാനത്ത് മണല്‍ വാരല്‍ ഉടന്‍ തുടങ്ങും മന്ത്രി കെ രാജന്‍

സംസ്ഥാനത്ത് മണല്‍ വാരല്‍ ഉടന്‍ പുനരാരംഭിക്കുമെന്ന് റവന്യു മന്ത്രി കെ രാജന്‍. 32 നദികളില്‍ സാന്‍ഡ് ഓഡിറ്റിങ് നടത്തുകയും 8 ജില്ലകളില്‍ ഖനന സ്ഥലങ്ങള്‍ കണ്ടെത്തുകയും ചെയ്തു. ആദ്യ അനുമതി മലപ്പുറത്ത്. കടലുണ്ടി ചാലിയാര്‍ പുഴകളില്‍ മാര്‍ച്ച് അവസാനത്തോടെ ഖനനം നടത്തുമെന്നും മന്ത്രി കെ രാജന്‍ വ്യക്തമാക്കി. Also Read ; ഉയര്‍ന്ന ചൂട്; പൊങ്കാലയിടുന്നവര്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക 8 ജില്ലകളില്‍ ഒന്നേമുക്കാല്‍ കോടിയോളം മെട്രിക് ടണ്‍ മണല്‍ ഇവിടങ്ങളില്‍ നിന്ന് ഖനനം ചെയ്യാമെന്നാണ് സാന്‍ഡ് ഓഡിറ്റിംഗില്‍ കണ്ടെത്തിയിരിക്കുന്നത്. […]

ശ്രീകുമാരന്‍ തമ്പിയുടെ വിമര്‍ശനം; പ്രതികരിച്ച് മന്ത്രി സജി ചെറിയാന്‍

തിരുവനന്തപുരം: കേരള സാഹിത്യ അക്കാദമിക്കെതിരെ ഗാനരചയിതാവ് ശ്രീകുമാരന്‍ തമ്പി ഉന്നയിച്ച വിമര്‍ശനങ്ങള്‍ക്ക് പ്രതികരണവുമായി സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍. ശ്രീകുമാരന്‍ തമ്പി പറഞ്ഞത് ഗൗരവമുള്ള കാര്യമാണെന്നും അദ്ദേഹത്തെ നേരിട്ടുകണ്ട് സംസാരിച്ച് സ്തുതകള്‍ മനസ്സിലാക്കി പരിഹരിക്കുമെന്നും മന്ത്രി വ്യക്തമാക്കി. Also Read ; തണ്ണീര്‍ക്കൊമ്പന്റെ ശരീരത്തില്‍ പെല്ലെറ്റുകള്‍ ഏറ്റതിന്റെ പാടുകള്‍ കണ്ടെത്തി അതേസമയം, ശ്രീകുമാരന്‍ തമ്പിയുടെ പാട്ടില്‍ തീരുമാനമായിട്ടില്ലെന്നാണ് സാഹിത്യ അക്കാദമിയുടെ പ്രതികരണം. കമ്മിറ്റി രൂപീകരിച്ച് യോഗങ്ങള്‍ ചേരുന്നതേയുള്ളൂ എന്ന് അക്കാദമി സെക്രട്ടറി സി.പി. അബൂബക്കര്‍ പ്രതികരിച്ചു. ശ്രീകുമാരന്‍ […]

കടലില്‍ പോകാന്‍ ആധാര്‍ കാര്‍ഡ് നിര്‍ബന്ധം; ലംഘിച്ചാല്‍ പിഴ ഈടാക്കുമെന്ന് മന്ത്രി

തിരുവനന്തപുരം: കടലില്‍ പോകുന്ന മത്സ്യത്തൊഴിലാളികള്‍ക്ക് ആധാര്‍ കാര്‍ഡ് നിര്‍ബന്ധമെന്ന് ഫിഷറീസ് മന്ത്രി സജി ചെറിയാന്‍. കടലില്‍ പോകുന്ന തൊഴിലാളികള്‍ക്ക് ആധാര്‍ കാര്‍ഡ് ഉണ്ടെന്ന് ബോട്ട് ഉടമ ഉറപ്പാക്കണമെന്നും ഇത് ലംഘിക്കുന്നവര്‍ക്ക് ആയിരം രൂപ പിഴ ഈടാക്കുമെന്നും മന്ത്രി പറഞ്ഞു. നിയമസഭയില്‍ കെകെ രമയുടെ ചോദ്യത്തിനാണ് മന്ത്രിയുടെ മറുപടി. രാജ്യസുരക്ഷ മുന്‍നിര്‍ത്തിയാണ് തീരുമാനമെന്നും ഇതിനായി കേരള സമുദ്ര മത്സ്യബന്ധന നിയന്ത്രണ നിയമം ഭേദഗതി ചെയ്ത് വ്യവസ്ഥ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. Join with metro post : വാർത്തകളറിയാൻ Metro […]

  • 1
  • 2