• India

സിദ്ദിഖിന് ഇടക്കാല ജാമ്യം അനുവദിച്ച സുപ്രീം കോടതി വിധി; പ്രതികരിച്ച് മന്ത്രി ആര്‍ ബിന്ദുവും കെ കെ ശൈലജയും

തിരുവനന്തപുരം: ബലാത്സംഗ കേസില്‍ നടന്‍ സിദ്ദിഖിന് ഇടക്കാല ജാമ്യം അനുവദിച്ച സുപ്രീം കോടതി വിധിയില്‍ പ്രതികരിച്ച് മന്ത്രി ആര്‍ ബിന്ദു. ബലാത്സംഗ കേസ് പോലുളള കേസുകളില്‍ സ്ത്രീകള്‍ക്ക് ഒപ്പം നില്‍ക്കാന്‍ സുപ്രീം കോടതിക്ക് ബാധ്യതയുണ്ടെന്ന് ബിന്ദു അഭിപ്രായപ്പെട്ടു. സുപ്രീംകോടതി പരമോന്നത നീതിപീഠമാണ്. കുറ്റം ചെയ്തതിന് തെളിവുണ്ടെങ്കില്‍ ഒരു മുന്‍കൂര്‍ ജാമ്യത്തിലും കാര്യമില്ല. സിദ്ദിഖ് ഒളിവില്‍ പോയതുകൊണ്ടാണ് കേരളാ പോലീസിന് പിടിക്കാന്‍ കഴിയാതെ പോയത്. പോലീസ് അന്വേഷിച്ചു കൊണ്ടിരിക്കുകയായിരുന്നെന്നും ജാമ്യം എല്ലാ കാലത്തേക്കും അല്ലല്ലോയെന്നും മന്ത്രി ആര്‍ ബിന്ദു […]

രഞ്ജിത്തിനെതിരായ ലൈംഗികാരോപണം ; നിജ സ്ഥിതി മനസിലാക്കിയ ശേഷം നടപടിയെന്ന് മന്ത്രി ആര്‍ ബിന്ദു

കൊച്ചി: സംവിധായകന്‍ രഞ്ജിത്തിനെതിരായ ലൈംഗികാരോപണത്തിലെ വസ്തുതകള്‍ പരിശോധിക്കണമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദു. ഒരു സ്ത്രീ ഇത്തരം ആരോപണം ഉന്നയിക്കുമ്പോള്‍ നിജ സ്ഥിതി മനസിലാക്കണമെന്നും അതിന് ശേഷം മാത്രം നടപടിയെടുക്കുമെന്നും മന്ത്രി വ്യക്തമാക്കി. ചില മാധ്യമങ്ങളില്‍ വന്ന വിവരങ്ങള്‍ മാത്രമാണ് സര്‍ക്കാരിന് മുന്നിലുള്ളത് അതുകൊണ്ട് തന്നെ ഉത്തരവാദിത്തപ്പെട്ട സര്‍ക്കാരിന് എല്ലാം പരിശോധിച്ച ശേഷമേ നടപടികള്‍ എടുക്കാന്‍ സാധിക്കുള്ളൂ.ഇതില്‍ അന്തിമ അഭിപ്രായം പറയേണ്ടത് സാംസ്‌കാരിക വകുപ്പും മുഖ്യമന്ത്രിയുമാണെന്നും മന്ത്രി ബിന്ദു വ്യക്തമാക്കി. Also Read ; ആരോപണങ്ങള്‍ എല്ലാ […]

അന്തിമ തീരുമാനം ആയിട്ടില്ലെന്നും ഇടതുനയത്തെപ്പറ്റി മാദ്ധ്യമങ്ങള്‍ക്ക് വേവലാതി വേണ്ടെന്നും മന്ത്രി ആര്‍ ബിന്ദു

തിരുവനന്തപുരം: വിദേശ സര്‍വകലാശാല വിഷയത്തില്‍ പ്രതികരണവുമായി മന്ത്രി ആര്‍ ബിന്ദു. അന്തിമ തീരുമാനം ആയിട്ടില്ലെന്നും ഇടതുനയത്തെപ്പറ്റി മാദ്ധ്യമങ്ങള്‍ക്ക് വേവലാതി വേണ്ടെന്നും മന്ത്രി വ്യക്തമാക്കി. വിദ്യാഭ്യാസമേഖലയില്‍ സ്വകാര്യനിക്ഷേപം അനുവദിക്കാനും സ്വകാര്യ സര്‍വകലാശാലകള്‍ക്ക് അനുമതി നല്‍കാനുമുള്ള ബഡ്ജറ്റ് നിര്‍ദ്ദേശത്തെ മന്ത്രി കഴിഞ്ഞ ദിവസം പിന്തുണച്ചിരുന്നു. വിദ്യാഭ്യാസമേഖലയുടെ പ്രവര്‍ത്തനം വിപുലമാക്കുകയാണ് ഇതിന്റെ ലക്ഷ്യം. ‘ഇന്ത്യ മുന്നോട്ടുകൊണ്ടുപോകുന്ന നയസമീപനങ്ങള്‍ അടിച്ചേല്‍പ്പിക്കുന്ന സാഹചര്യങ്ങള്‍ കൂടി നമ്മുടെ നാട്ടിലുണ്ട്. തീര്‍ച്ചയായും സംസ്ഥാനത്തിന്റെ ജാഗ്രതാപൂര്‍വമായ കരുതലോടുകൂടിത്തന്നെ കിട്ടാവുന്ന സാദ്ധ്യതകള്‍ ഉപയോഗിക്കുന്നതിനെക്കുറിച്ചാണ് അദ്ദേഹം സൂചിപ്പിച്ചത്. ധനകാര്യമന്ത്രിയെ സംബന്ധിച്ചിടത്തോളം ധനകാര്യപരമായ […]

‘നെഗറ്റീവ് എനര്‍ജി’ മാറ്റാന്‍ പ്രാര്‍ത്ഥന നടത്തിയ ശിശുസംരക്ഷണ ഓഫീസര്‍ക്ക് സസ്‌പെന്‍ഷന്‍

തൃശ്ശൂര്‍: ഓഫീസിലെ ‘നെഗറ്റീവ് എനര്‍ജി’ മാറ്റാന്‍ പ്രാര്‍ത്ഥന നടത്തിയ തൃശ്ശൂര്‍ ജില്ലാ ശിശുസംരക്ഷണ ഓഫീസര്‍ക്ക് സസ്പെന്‍ഷന്‍. സെപ്റ്റംബര്‍ 29-നാണ് നെഗറ്റീവ് എനര്‍ജി മാറ്റാന്‍ ഓഫീസില്‍ പ്രാര്‍ത്ഥന നടത്തിയത്. ശിശുസംരക്ഷണ ഓഫീസര്‍ കെ. ബിന്ദുവിനെയാണ് സസ്പെന്‍ഡ് ചെയ്തത്. ജില്ലാ കളക്ടറുടെ കാര്യാലയം ഉള്‍പ്പെടുന്ന ബ്ലോക്കിലാണ് പ്രാര്‍ത്ഥന നടത്തിയത്. മറ്റ് ഉദ്യോഗസ്ഥര്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് ജില്ലാ കളക്ടര്‍ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ സബ് കളക്ടറുടെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിലാണ് നടപടി. Also Read; ഗുണ്ടാത്തലവന്‍ മരട് അനീഷിനു നേരെ […]

കോളേജ് തെരഞ്ഞെടുപ്പുകളില്‍ ഇടപെടുന്നതല്ല തന്റെ ജോലി മന്ത്രി ആര്‍ ബിന്ദു

തൃശൂര്‍ കേരളവര്‍മ്മ കോളജ് തെരഞ്ഞെടുപ്പില്‍ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഇടപെടല്‍ നടത്തിയെന്ന കെഎസ്യു ആരോപണം നിഷേധിച്ച് മന്ത്രി ആര്‍ ബിന്ദു. കോളേജ് തെരഞ്ഞെടുപ്പുകളില്‍ ഇടപെടുന്നതല്ല തന്റെ ജോലിയെന്ന് മന്ത്രി വ്യക്തമാക്കി. കേരളവര്‍മ്മയില്‍ പതിറ്റാണ്ടുകളായി എസ്എഫ്ഐ ജയിക്കുന്നത് എന്റെ സഹായം കൊണ്ടാണോയെന്ന് ചോദിച്ച മന്ത്രി ആര്‍ ബിന്ദു കേരളത്തിലെ നൂറുകണക്കിന് ക്യാമ്പസുകളില്‍ എസ്എഫ്ഐ ജയിക്കുന്നത് എന്റെ ഇടപെടലുകള്‍ കൊണ്ടാണോയെന്നും ചോദ്യം ഉന്നയിച്ചു. കെ.എസ്.യു എന്ത് ചെയ്യുന്നു എന്ന് എനിക്ക് നോക്കേണ്ട കാര്യമില്ലെന്നും കോളേജ് തെരഞ്ഞെടുപ്പില്‍ തനിക്കൊരു ബന്ധവുമില്ലെന്നും […]