മിസോറാമില്‍ സോറാം പീപ്പില്‍സ് മൂവ്‌മെന്റിന് 29 സീറ്റില്‍ മുന്നേറ്റം

മിസോറാം: മിസോറാം നിയമസഭാ തെരഞ്ഞെടുപ്പിലെ ആദ്യ ഫലസൂചനകള്‍ പുറത്ത് വരുമ്പോള്‍ സോറാം പീപ്പിള്‍സ് മൂവ്മെന്റിന് 29 സീറ്റില്‍ മുന്നേറ്റം. അതേസമയം 7 സീറ്റില്‍ മാത്രമാണ് ഭരണകക്ഷിയായ മിസോറാം നാഷണല്‍ ഫ്രണ്ട് ലീഡ് ചെയ്യുന്നത്. സംസ്ഥാനത്ത് ഏറ്റവും വലിയ ഒറ്റകക്ഷിയാകും എന്നവവകാശപ്പെടുന്ന കോണ്‍ഗ്രസ് ഒറ്റ സീറ്റില്‍ മാത്രമാണ് ലീഡ് ചെയ്യുന്നത്. ബിജെപി 3 സീറ്റിലും മുന്നിട്ട് നില്‍ക്കുന്നു. മിസോറാമില്‍ ആകെയുള്ളത് 40 നിയമസഭാ മണ്ഡലങ്ങള്‍ ആണ്. ജനസംഖ്യയിലെ 90 ശതമാനത്തില്‍ അധികവും ഗോത്ര വിഭാഗക്കാരാണ്. മണിപ്പൂരുമായി അതിര്‍ത്തി പങ്കിടുന്ന […]

ഛത്തീസ്ഗഢ്, മിസോറം സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ മികച്ച പോളിങ്

ഐസ്വാള്‍: ഛത്തീസ്ഗഢില്‍ ആദ്യഘട്ട തിരഞ്ഞെടുപ്പില്‍ 71.11 ശതമാനവും മിസോറമില്‍ 77.61 ശതമാനവും പോളിങ് രേഖപ്പെടുത്തി. മുഴുവന്‍ പോളിങ് സ്റ്റേഷനിലെയും വിവരങ്ങള്‍ ലഭ്യമാകുമ്പോള്‍ വോട്ടുശതമാനം ഇനിയും കൂടുമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന്‍ അറിയിച്ചു. കനത്ത മാവോയിസ്റ്റ് ഭീഷണി നിലനില്‍ക്കേയാണ് ഛത്തീസ്ഗഢില്‍ ആദ്യഘട്ട വോട്ടെടുപ്പ് നടന്നത്. പോളിങ്ങിനിടെ സുക്മ ജില്ലയില്‍ ഐ.ഇ.ഡി. സ്ഫോടനവും കാങ്കര്‍ ജില്ലയില്‍ മാവോയിസ്റ്റുകളും സുരക്ഷാസേനയും തമ്മില്‍ ഏറ്റുമുട്ടലുമുണ്ടായി. Also Read; ഇതരമതക്കാരനുമായി പ്രണയം പിതാവിന്റെ ക്രൂരമര്‍ദ്ദനത്തില്‍ 14കാരിക്ക് ദാരുണാന്ത്യം സ്ഫോടനത്തില്‍ സി.ആര്‍.പി.എഫിന്റെ കോബ്രാ യൂണിറ്റിലെ ഉദ്യോഗസ്ഥന് പരിക്കേറ്റു. കാങ്കറിലുണ്ടായ […]