എമ്പുരാന്‍ വിവാദം; പ്രതികരിച്ച് ആന്റണി പെരുമ്പാവൂര്‍

കൊച്ചി: തെറ്റുകള്‍ തിരുത്തുക എന്നത് ഞങ്ങളുടെ ചുമതലയാണെന്നും പൃഥ്വിരാജിനെ ഒറ്റപ്പെടുത്തേണ്ട കാര്യമില്ലെന്നും നിര്‍മാതാവ് ആന്റണി പെരുമ്പാവൂര്‍. എമ്പുരാന്‍ സിനിമയുമായി ബന്ധപ്പെട്ട വിവാദത്തില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. റീ എഡിറ്റിംഗ് എല്ലാവരുടെയും സമ്മതപ്രകാരമാണെന്നും അല്ലാതെ ആരുടെയും സമ്മര്‍ദ്ദം കാരണമല്ലെന്നും ആന്റണി പെരുമ്പാവൂര്‍ പറഞ്ഞു. Also Read; പുതിയ സാമ്പത്തിക വര്‍ഷത്തിന് തുടക്കം; ഇന്ന് മുതല്‍ വലിയ മാറ്റങ്ങള്‍ ‘ഭയം എന്നുള്ളതല്ല. നമ്മള്‍ ഈ സമൂഹത്തില്‍ ജീവിക്കുന്നതാണല്ലോ. ഞങ്ങള്‍ ഒന്നിച്ച് എടുത്ത തീരുമാനമാണ് റീ എഡിറ്റ്. രണ്ട് മിനിറ്റും ചെറിയ സെക്കന്റും മാത്രമാണ് […]

മോഹന്‍ലാലിനെതിരെ സൈബര്‍ ആക്രമണം; ഉടന്‍ നടപടിയുണ്ടാകുമെന്ന് ഡിജിപി

മോഹന്‍ലാല്‍ നായകനായെത്തിയ ചിത്രം എമ്പുരാന്റെ പ്രമേയത്തെ ചൊല്ലി വിവാദങ്ങള്‍ മുറുകുകയാണ്. ഇതിനിടെ മോഹന്‍ലാല്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരേ നടത്തിയ സൈബര്‍ ആക്രമണത്തില്‍ ഡിജിപിക്ക് പരാതി നല്‍കിയിരിക്കുകയാണ് സുപ്രീംകോടതി അഭിഭാഷകന്‍ സുഭാഷ് തീക്കാടന്‍. പരാതിയില്‍ ഉടന്‍ നടപടി ഉണ്ടാകുമെന്ന് ഡിജിപി മറുപടി നല്‍കി. Also Read; ഉത്തരക്കടലാസ് നഷ്ടപ്പെട്ട സംഭവം; അധ്യാപകനെതിരെ കര്‍ശന നടപടി, പരീക്ഷ നടത്തി ഉടന്‍ ഫലപ്രഖ്യാപനം അതിനിടെ എമ്പുരാനില്‍ സീനുകള്‍ വെട്ടിക്കുറക്കാന്‍ തീരുമാനിച്ചിട്ടും വിവാദം അവസാനിച്ചിട്ടില്ല. സംഘപരിവാര്‍ അനുകൂലികള്‍ സിനിമക്കെതിരായ വിമര്‍ശനം തുടരുകയാണ്. അതിനിടെ, സിനിമക്ക് പരസ്യ പിന്തുണയുമായെത്തിയ […]

‘എമ്പുരാന്‍ കാണില്ല, സത്യം വളച്ചൊടിച്ച് ഒരു കഥ കെട്ടിപ്പടുക്കാന്‍ ശ്രമിക്കുന്ന ഏതൊരു സിനിമയും പരാജയപ്പെടുക തന്നെ ചെയ്യും’: രാജീവ് ചന്ദ്രശേഖര്‍

തിരുവനന്തപുരം: മോഹന്‍ലാല്‍ – പൃഥ്വിരാജ് ചിത്രം എമ്പുരാന്‍ കാണില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍. ലൂസിഫറിന്റെ തുടര്‍ച്ചയാണെന്ന് കേട്ടപ്പോള്‍ എമ്പുരാന്‍ കാണുമെന്നാണ് പറഞ്ഞത്. എന്നാല്‍, ഇപ്പോള്‍ സിനിമയുടെ നിര്‍മ്മാതാക്കള്‍ തന്നെ സിനിമയില്‍ 17 ഭേദഗതികള്‍ വരുത്തിയിട്ടുണ്ടെന്നും ചിത്രം വീണ്ടും സെന്‍സര്‍ഷിപ്പിന് വിധേയമാകുന്നുണ്ടെന്നും മനസിലായിട്ടുണ്ട്. Join with metro post: വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ.. മോഹന്‍ലാല്‍ ആരാധകരെയും മറ്റ് പ്രേക്ഷകരെയും അസ്വസ്ഥരാക്കുന്ന വിഷയങ്ങള്‍ സിനിമയിലുണ്ടെന്നാണ് മനസിലാകുന്നത്. ഒരു സിനിമയെ ഒരു സിനിമയായി കാണണം. അതിനെ […]

‘എംടിയുടെ സ്‌നേഹം വേണ്ടുവോളം അനുഭവിക്കാന്‍ ഭാഗ്യമുണ്ടായി’ ; അന്ത്യോപചാരം അര്‍പ്പിച്ച് മോഹന്‍ലാല്‍

കോഴിക്കോട് : എം ടി വാസുദേവന്‍ നായരെ അവസാനമായി ഒരു നോക്ക് കാണാന്‍ വീട്ടിലെത്തി നടന്‍ മോഹന്‍ലാല്‍. ഇന്ന് പുലര്‍ച്ചെ അഞ്ച് മണിയോടെയാണ് അദ്ദേഹം കോഴിക്കോട്ടെ എംടിയുടെ സിത്താര എന്ന വീട്ടിലെത്തി അന്ത്യോപചാരം അര്‍പ്പിച്ചത്. എംടിയുടെ സ്‌നേഹം വേണ്ടുവോളം അനുഭവിക്കാന്‍ ഭാഗ്യമുണ്ടായെന്ന് മോഹന്‍ലാല്‍ അനുസ്മരിച്ചു. Also Read ; ഏഴര പതിറ്റാണ്ടുകാലം മലയാളം കൊണ്ടാടിയ വാക്കുകളുടെ വിസ്മയം ഇനിയില്ല ; എം ടി വാസുദേവന്‍ നായര്‍ക്ക് വിട ‘എനിക്ക് ഏറ്റവും നല്ല കഥാപാത്രങ്ങള്‍ തന്ന വ്യക്തിയാണ് എംടി വാസുദേവന്‍ […]

മലയാള സിനിമയുടെ മാതൃഭാവത്തിന് നാട് വിട നല്‍കും; രാവിലെ 9 മുതല്‍ 12 മണി വരെ പൊതുദര്‍ശനം

കൊച്ചി: മലയാള സിനിമയുടെ മാതൃഭാവത്തിന് നാട് ഇന്ന് വിട നല്‍കും. ഇന്ന് രാവിലെ 9 മണി മുതല്‍ 12 മണിവരെ കളമശ്ശേരി മുനിസിപ്പല്‍ ടൗണ്‍ ഹാളില്‍ പൊതുദര്‍ശനം ഉണ്ടായിരിക്കും. താരങ്ങളായ മോഹന്‍ലാലും മമ്മൂട്ടിയുമടക്കം കവിയൂര്‍ പൊന്നമ്മയ്ക്ക് ആദരമര്‍പ്പിക്കാനെത്തും. തുടര്‍ന്ന് ആലുവയിലെ വീട്ടുവളപ്പിലാണ് സംസ്‌കാരം നടക്കുക. എറണാകുളം ലിസി ആശുപത്രിയില്‍ ചികില്‍സയിലിരിക്കെ ഇന്നലെ വൈകീട്ട് അഞ്ചരയോടെയായിരുന്നു അന്ത്യം. അമ്മ വേഷങ്ങളിലൂടെ മലയാളികളുടെ മനസില്‍ ഇടം പിടിച്ച അഭിനേത്രിയായിരുന്നു കവിയൂര്‍ പൊന്നമ്മ. നാന്നൂറിലധികം സിനിമകളില്‍ അഭിനയിച്ച മലയാള സിനിമയുടെ അമ്മയായ […]

‘എന്റെ സിനിമാ സെറ്റിലാണോ ഇത്തരമൊരു സംഭവമുണ്ടായതെന്ന് മോഹന്‍ലാല്‍ വിളിച്ചു ചോദിച്ചു : നടി രാധിക ശരത്കുമാര്‍’

ചെന്നൈ: ഹേമാ കമ്മിറ്റി റിപ്പോര്‍ട്ടിന് പിന്നാലെ മലയാള സിനിമാ സെറ്റില്‍ കാരവാനില്‍ നടിമാര്‍ വസ്ത്രം മാറുന്ന ദൃശ്യങ്ങള്‍ ഒളിക്യാമറ ഉപയോഗിച്ചു പകര്‍ത്തിയെന്ന വെളിപ്പെടുത്തലിന് പിന്നാലെ നടന്‍ മോഹന്‍ലാല്‍ തന്നെ ഫോണില്‍ വിളിച്ചുവെന്ന് നടി രാധിക ശരത്കുമാര്‍. തന്റെ സിനിമ സെറ്റിലായിരുന്നോ സംഭവമെന്ന് മോഹന്‍ലാല്‍ ചോദിച്ചുവെന്നും നടി പറഞ്ഞു. ചെന്നൈയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു രാധിക. Also Read ; കുന്നംകുളം പുതിയ ബസ്റ്റാന്റില്‍ നിന്നും മോഷണം പോയ ബസ് കണ്ടെത്തി ; മോഷ്ടിച്ചത് പഴയ ഡ്രൈവര്‍ ‘എന്റെ സിനിമയുടെ സെറ്റിലാണോ […]

‘മമ്മൂക്കയോട് വല്യേട്ടന്‍ ഇമേജാണ്, ലാലേട്ടന്‍ പക്ഷേ ലൗവറായിരുന്നു’ : മീരാ ജാസ്മിന്‍

മലയാള സിനിമയുടെ എണ്ണം പറഞ്ഞ നായികമാരിലൊരാളാണ് മീരാ ജാസ്മിന്‍. പാഠം ഒന്ന്: ഒരു വിലാപം എന്ന ചിത്രത്തിലൂടെയാണ് മീരാ ജാസ്മിന്‍ വെള്ളിത്തിരയില്‍ അരങ്ങേറ്റം കുറിച്ചത്. മലയാളത്തിന് പുറമെ തമിഴ് ഉള്‍പ്പെടെയുള്ള ഭാഷകളിലെ സിനിമകളിലും താരം തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്. പാലും പഴവും എന്ന ചിത്രമാണ് മീരാ ജാസ്മിന്റേതായി ഒടുവില്‍ റിലീസ് ചെയ്തത്.ഇപ്പോഴിതാ നടന്‍മാരായ മമ്മൂട്ടിയോടും മോഹന്‍ ലാലിനോടുമുള്ള തന്റെ ഇഷ്ടത്തെ കുറിച്ച് തുറന്ന് പറഞ്ഞ നടിയുടെ വാക്കുകള്‍ ശ്രദ്ധനേടുകയാണ്. പുതിയ സിനിമയുടെ പ്രമോഷന്റെ ഭാഗമായി നടന്ന് അഭിമുഖത്തില്‍ […]

ഹേമകമ്മിറ്റി റിപ്പോര്‍ട്ട്‌; ഒടുവില്‍ മൗനം വെടിഞ്ഞ് മമ്മൂട്ടി

ഒടുവില്‍ മൗനം വെടിഞ്ഞ് മമ്മൂട്ടിയും. ഹേമകമ്മിറ്റി റിപ്പോര്‍ട്ടിന്റെ വിവാദ പശ്ചാത്തലത്തില്‍ പ്രതികരിക്കാതിരുന്ന മമ്മൂട്ടി ഒടുവില്‍ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് പ്രതികരിച്ചത്. ഔദ്യോഗികപ്രതികരണങ്ങള്‍ക്ക് ശേഷമാണ് അംഗമെന്ന നിലയില്‍ അഭിപ്രായം പറയേണ്ടത് എന്ന് വിശ്വസിക്കുന്നതുകൊണ്ടാണ് പ്രതികരണം വൈകിയതെന്ന് പറഞ്ഞാണ് കുറിപ്പ് ആരംഭിക്കുന്നത്. Also Read; ഗൂഗിള്‍ മാപ്പ് പണി തന്നു…..കൊച്ചിയില്‍ നിന്നും ഗോവയിലേക്ക് പുറപ്പെട്ട ലോറി റോഡില്‍ കുടുങ്ങിയത് 12 മണിക്കൂര്‍ ‘ഒരിക്കലും സംഭവിക്കാന്‍പാടില്ലാത്ത ചിലത് സംഭവിച്ചതിനെത്തുടര്‍ന്ന് സര്‍ക്കാര്‍ രൂപീകരിച്ചതാണ് ഹേമ കമ്മറ്റി. ആ റിപ്പോര്‍ട്ടില്‍ പറഞ്ഞിരിക്കുന്ന നിര്‍ദേശങ്ങളെയും പരിഹാരങ്ങളെയും സ്വാഗതം ചെയ്യുകയും പിന്തുണയ്ക്കുകയും […]

ഒളിച്ചോടിയിട്ടില്ല, എഎംഎംഎ മാത്രമല്ല ഉത്തരം പറയേണ്ടത്, റിപ്പോര്‍ട്ട് സ്വാഗതാര്‍ഹം – മോഹന്‍ലാല്‍

തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ വിവാദങ്ങളില്‍ ആദ്യമായി പ്രതികരിച്ച് നടന്‍ മോഹന്‍ലാല്‍. താന്‍ ഒളിച്ചോടിയിട്ടില്ലെന്നും കേരളത്തില്‍ ഇല്ലായിരുന്നുവെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. തെറ്റ് ചെയ്തിട്ടുള്ളവര്‍ ശിക്ഷിക്കപ്പെടണമെന്ന് പറഞ്ഞ മോഹന്‍ലാല്‍ ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് സ്വാഗതാര്‍ഹമെന്നും വ്യക്തമാക്കി. നിലവിലെ വിവാദങ്ങള്‍ക്ക് ഉത്തരം പറയേണ്ടത് സിനിമാ മേഖല മുഴുവനാണ്. ഒരുമിച്ചാണ് മുന്നോട്ട് നീങ്ങേണ്ടത്. എല്ലാത്തിനും എഎംഎഎ അല്ല ഉത്തരം പറയേണ്ടതെന്നും മോഹന്‍ലാല്‍ കൂട്ടിച്ചേര്‍ത്തു. Also Read ; ‘തനിക്ക് അത്തരം ദൃശ്യങ്ങളൊന്നും ലഭിച്ചിട്ടില്ല, അതുകൊണ്ട് ഇതില്‍ പ്രതികരിക്കേണ്ട ആവശ്യമില്ല’ ; ആരോപണം […]

മോഹന്‍ലാല്‍ ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക് മാധ്യമങ്ങളെ കാണും ; ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തു വന്നതിന് ശേഷം ഇതാദ്യം

തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തു വന്നതിന് പിന്നാലെ ഇന്നാദ്യമായി നടന്‍ മോഹന്‍ലാല്‍ മാധ്യമങ്ങളെ കാണും. ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക് തിരുവനന്തപുരത്ത് വെച്ചാണ് മാധ്യമങ്ങളെ കാണുന്നത്. ഇന്ന് പുലര്‍ച്ചെയോടെ തിരുവനന്തപുരത്ത് എത്തിയ മോഹന്‍ലാല്‍ തലസ്ഥാനത്ത് നാലോളം പരിപാടികളില്‍ ഇന്ന് പങ്കെടുക്കുന്നുണ്ട്. ഉച്ചയ്ക്ക് കേരള ക്രിക്കറ്റ് ലീഗിന്റെ ലോഞ്ച് ചടങ്ങിന് ശേഷം മോഹന്‍ലാല്‍ മാധ്യമങ്ങളെ കാണുമെന്ന് കേരള ക്രിക്കറ്റ് അസോസിയേഷനാണ് അറിയിച്ചത്. ഈ പരിപാടിയില്‍ പങ്കെടുക്കുന്ന മാധ്യമ പ്രവര്‍ത്തകരുടെ വിവരങ്ങള്‍ അറിയിക്കാന്‍ നേരത്തെ തന്നെ കേരള ക്രിക്കറ്റ് […]