October 25, 2025

അഭിമാനകരമായ നേട്ടം; മോഹന്‍ലാലിന് ദാദാസാഹേബ് ഫാല്‍ക്കെ പുരസ്‌കാരം

ന്യൂഡല്‍ഹി: ഇന്ത്യന്‍ ചലച്ചിത്ര മേഖലയിലെ പരമോന്നത പുരസ്‌കാരമായ ദാദാസാഹേബ് ഫാല്‍ക്കെ പുരസ്‌കാരം മോഹന്‍ലാലിന്. 2023 ലെ പുരസ്‌കാരത്തിനാണ് മോഹന്‍ലാല്‍ അര്‍ഹനായത്. സെപ്തംബര്‍ 23 നടക്കുന്ന ദേശീയ പുരസ്‌കാര വിതരണ ചടങ്ങില്‍ വെച്ച് പുരസ്‌കാരം സമ്മാനിക്കും. അടൂര്‍ ഗോപാലകൃഷ്ണന് ശേഷം ദാദാസാഹേബ് പുരസ്‌കാരം ലഭിക്കുന്ന രണ്ടാമത്തെ മലയാളിയാണ് മോഹന്‍ലാല്‍. ബോളിവുഡ് നടന്‍ മിഥുന്‍ ചക്രവര്‍ത്തിയ്ക്കാണ് കഴിഞ്ഞ തവണ ദാദാസാഹേബ് ഫാല്‍ക്കെ പുരസ്‌കാരം ലഭിച്ചത്. തദ്ദേശ പൊതുതിരഞ്ഞെടുപ്പ്; രാഷ്ട്രീയപാര്‍ട്ടികള്‍ക്ക് ചിഹ്നം അനുവദിച്ചു നടനും സംവിധായകനും നിര്‍മാതാവുമായ മോഹന്‍ലാലിനെ ആദരിക്കുന്നുവെന്നും അദ്ദേഹത്തിന്റെ […]

അമ്മ തിരഞ്ഞെടുപ്പ് ആരംഭിച്ചു; 4 മണിയോടെ ഫലപ്രഖ്യാപനം, മമ്മൂട്ടി വോട്ട് ചെയ്യാനെത്തില്ല

കൊച്ചി: വിവാദങ്ങള്‍ക്കിടെ താരസംഘടന അമ്മയുടെ തിരഞ്ഞെടുപ്പ് തുടങ്ങി. ഇന്ന് രാവിലെ 10 മണിക്കാണ് തിരഞ്ഞെടുപ്പ് ആരംഭിച്ചത്. ഉച്ചയ്ക്ക് 1 മണി വരെ കൊച്ചി മാരിയറ്റ് ഹോട്ടലിലാണ് തിരഞ്ഞെടുപ്പ്. 507 അംഗങ്ങള്‍ക്കാണ് വോട്ടവകാശം ഉള്ളത്. മമ്മൂട്ടി ചെന്നൈയിലായത് കാരണം വോട്ട് ചെയ്യാനെത്തില്ല. മറ്റ് പ്രമുഖ താരങ്ങളെല്ലാം വോട്ട് ചെയ്യാനെത്തും. Also Read: ആണവായുധം കാട്ടി വിരട്ടേണ്ട, ഏത് ഭീഷണിയെയും നേരിടാന്‍ സജ്ജം; സ്വാതന്ത്ര്യ ദിനത്തില്‍ മോദി ദേവനും ശ്വേത മേനോനുമാണ് പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് മത്സരിക്കുന്നത്. ജനറല്‍ സെക്രട്ടറി സ്ഥാനത്തേയ്ക്ക് കുക്കു […]

കേസുമായി മുന്നോട്ടുപോകാന്‍ ആര്‍ക്കും താല്‍പര്യമില്ല; ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ രജിസ്റ്റര്‍ ചെയ്ത കേസുകള്‍ അവസാനിപ്പിക്കാന്‍ അന്വേഷണ സംഘം

കൊച്ചി: ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ രജിസ്റ്റര്‍ ചെയ്ത എല്ലാ കേസുകളും അവസാനിപ്പിക്കാന്‍ പ്രത്യേക അന്വേഷണ സംഘം. കമ്മിറ്റിക്ക് മുന്നില്‍ മൊഴി നല്‍കിയവര്‍ക്ക് കേസുമായി മുന്നോട്ടുപോകാന്‍ താല്‍പര്യമില്ലാത്തത് കൊണ്ടാണ് 35 കേസുകളും പോലീസ് അവസാനിപ്പിക്കുന്നത്. 21 കേസുകള്‍ അവസാനിപ്പിച്ച് പ്രത്യേക സംഘം റിപ്പോര്‍ട്ട് നല്‍കി. Also Read; റേഷന്‍ കാര്‍ഡുകള്‍ മുന്‍ഗണനാ വിഭാഗത്തിലേക്ക് മാറ്റാന്‍ ഇന്നുമുതല്‍ അപേക്ഷിക്കാം ബാക്കി 14 കേസുകളിലും ഇതേ നിലപാടാണ് മൊഴി നല്‍കിയവര്‍ ആവര്‍ത്തിച്ചത്. ചിലര്‍ കോടതിയില്‍ മൊഴി നല്‍കാന്‍ വിമുഖത കാണിച്ചു. തുടര്‍നടപടികള്‍ […]

പ്രതിഫല വിഷയത്തില്‍ സമവായ ചര്‍ച്ചയ്ക്ക് തയ്യാര്‍; സിനിമാ സമരം നടത്താനുള്ള നിര്‍മാതാക്കളുടെ നീക്കത്തിന് അമ്മയുടെ പിന്തുണയില്ല

സിനിമാ സമരം നടത്താനുള്ള നിര്‍മാതാക്കളുടെ നീക്കത്തിന് അമ്മ സംഘടനയുടെ പിന്തുണയില്ല. എന്നാല്‍ പ്രതിഫല വിഷയത്തില്‍ സമവായ ചര്‍ച്ചയ്ക്ക് തയ്യാറെന്ന് അമ്മ സംഘടന വ്യക്തമാക്കി. താര സംഘടനയുടെ ഇന്ന് നടന്ന അടിയന്തര യോഗത്തിലാണ് തീരുമാനം. മോഹന്‍ലാലും സുരേഷ് ഗോപിയും ഉള്‍പ്പെടെയുള്ള താരങ്ങള്‍ അമ്മ ആസ്ഥാനത്ത് യോഗത്തിനായി എത്തിയിരുന്നു. Also Read; യു പ്രതിഭ എംഎല്‍എയുടെ മകനെതിരെ കഞ്ചാവ് കേസെടുത്ത ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തി മേലധികാരികള്‍ അതേസമയം സിനിമാ സമരം പ്രഖ്യാപിച്ച സാഹചര്യത്തില്‍ ഫിലിം ചേംബറിന്റെ നിര്‍ണായകയോഗം ഇന്ന് കൊച്ചിയില്‍ ചേരും. എതിര്‍ത്തും […]

നിര്‍മ്മാതാക്കളുടെ സംഘടനയിലെ തര്‍ക്കം; അടിയന്തര ജനറല്‍ബോഡി വിളിച്ചു ചേര്‍ക്കണമെന്ന് സാന്ദ്ര തോമസ്

കൊച്ചി: നിര്‍മ്മാതാക്കളുടെ സംഘടനയിലെ തര്‍ക്കത്തില്‍ അടിയന്തര ജനറല്‍ബോഡി വിളിച്ചു ചേര്‍ക്കണമെന്ന് നിര്‍മ്മാതാവ് സാന്ദ്ര തോമസ്. ലിസ്റ്റിന്‍ സ്റ്റീഫന്റെ വാര്‍ത്താസമ്മേളനം കൂടുതല്‍ ആശയക്കുഴപ്പം ഉണ്ടാക്കിയെന്നും ജയന്‍ ചേര്‍ത്തലയുടെ പ്രസ്താവനയില്‍ വ്യക്തത വേണമെന്നും സാന്ദ്ര തോമസ് പറഞ്ഞു. സുരേഷ് കുമാര്‍ വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞത് വാര്‍ഷിക ജനറല്‍ബോഡിയില്‍ ചര്‍ച്ച ചെയ്തതല്ല. ആരൊക്കയോ ‘വെടക്കാക്കി തനിക്കാക്കുക’ എന്ന രീതി പ്രവര്‍ത്തിക്കുന്നുവെന്നും വാര്‍ത്താ കുറിപ്പിലൂടെ സാന്ദ്ര തോമസ് പ്രതികരിച്ചു. Also Read;  പാതി വില തട്ടിപ്പ്; സംസ്ഥാനത്ത് 12 ഇടങ്ങളില്‍ ഇ ഡി റെയ്ഡ്

പ്രധാനപ്പെട്ട നടീ നടന്മാര്‍ സിനിമയില്‍ അഭിനയിക്കണമെങ്കില്‍ അവരുടെ മൂല്യമനുസരിച്ച് പണം നല്‍കണം; അതില്‍ തര്‍ക്കിച്ചിട്ട് കാര്യമില്ലെന്ന് മന്ത്രി സജി ചെറിയാന്‍

ആലപ്പുഴ: പ്രധാനപ്പെട്ട നടീ നടന്മാര്‍ സിനിമയില്‍ അഭിനയിക്കണമെങ്കില്‍ അവരുടെ മൂല്യമനുസരിച്ചുള്ള പണം നല്‍കണം, അതില്‍ തര്‍ക്കിച്ചിട്ട് കാര്യമില്ലെന്ന് സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍. മത്സരമുള്ള മേഖലയാണ് സിനിമ. അതിനാല്‍ മത്സരിച്ച് തന്നെ നല്ല സിനിമകള്‍ ഇറങ്ങട്ടെയെന്നും മന്ത്രി സജി ചെറിയാന്‍ പറഞ്ഞു. സിനിമാ നിര്‍മ്മാതാക്കള്‍ക്കിടയിലെ പോര് മുറുകുന്നതിനിടെയാണ് മന്ത്രിയുടെ പ്രതികരണം. Also Read; ചാലക്കുടിയിലെ ബാങ്ക് കൊള്ള; പ്രതിക്കായുള്ള അന്വേഷണം ഊര്‍ജിതമാക്കി പോലീസ് ‘പ്രമുഖ സിനിമാ നടീനടന്മാര്‍ പ്രതിഫലം കൂടുതല്‍ വാങ്ങുകയാണെന്ന അര്‍ത്ഥത്തില്‍ സംസാരിച്ചതാണ് സിനിമാ നിര്‍മ്മാതാക്കളെ […]

‘നടിക്ക് പണം നല്‍കി സെക്‌സ് ആവശ്യപ്പെട്ടത് എതിര്‍ത്തതിന് സിനിമയില്‍ നിന്നും വിലക്കി’ : സൗമ്യ സദാനന്ദന്‍

കൊച്ചി : ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന് പിന്നാലെ നിരവധി പേരാണ് സിനിമ മേഖലയില്‍ നേരിട്ട ദുരനുഭവങ്ങളെ കുറിച്ച് തുറന്നു പറയുന്നത്. ഇപ്പോഴിതാ സംവിധായക സൗമ്യ സദാനന്ദനാണ് തനിക്കുണ്ടായ ദുരനുഭവത്തേക്കുറിച്ച് തുറന്നു പറയുന്നത്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് സൗമ്യ ഹേമ കമ്മിറ്റിക്ക് മുന്‍പില്‍ വ്യക്തമാക്കിയ കാര്യങ്ങള്‍ വ്യക്തമാക്കിയത്. സിനിമയില്‍ നടിക്ക് പണം വാഗ്ദാനം ചെയ്ത് സെക്‌സ് ആവശ്യപ്പെട്ടത് എതിര്‍ത്തതിന് തന്നെ സിനിമയില്‍ നിന്നും വിലക്കിയെന്നാണ് സൗമ്യ സദാനന്ദന്‍ പറഞ്ഞത്. Also Read ; ഹരിയാനയില്‍ ‘ഇന്‍ഡ്യ’ സഖ്യത്തിന് ആശ്വാസം; കോണ്‍ഗ്രസ് ആം […]

‘മമ്മൂക്കയോട് വല്യേട്ടന്‍ ഇമേജാണ്, ലാലേട്ടന്‍ പക്ഷേ ലൗവറായിരുന്നു’ : മീരാ ജാസ്മിന്‍

മലയാള സിനിമയുടെ എണ്ണം പറഞ്ഞ നായികമാരിലൊരാളാണ് മീരാ ജാസ്മിന്‍. പാഠം ഒന്ന്: ഒരു വിലാപം എന്ന ചിത്രത്തിലൂടെയാണ് മീരാ ജാസ്മിന്‍ വെള്ളിത്തിരയില്‍ അരങ്ങേറ്റം കുറിച്ചത്. മലയാളത്തിന് പുറമെ തമിഴ് ഉള്‍പ്പെടെയുള്ള ഭാഷകളിലെ സിനിമകളിലും താരം തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്. പാലും പഴവും എന്ന ചിത്രമാണ് മീരാ ജാസ്മിന്റേതായി ഒടുവില്‍ റിലീസ് ചെയ്തത്.ഇപ്പോഴിതാ നടന്‍മാരായ മമ്മൂട്ടിയോടും മോഹന്‍ ലാലിനോടുമുള്ള തന്റെ ഇഷ്ടത്തെ കുറിച്ച് തുറന്ന് പറഞ്ഞ നടിയുടെ വാക്കുകള്‍ ശ്രദ്ധനേടുകയാണ്. പുതിയ സിനിമയുടെ പ്രമോഷന്റെ ഭാഗമായി നടന്ന് അഭിമുഖത്തില്‍ […]

ഒളിച്ചോടിയിട്ടില്ല, എഎംഎംഎ മാത്രമല്ല ഉത്തരം പറയേണ്ടത്, റിപ്പോര്‍ട്ട് സ്വാഗതാര്‍ഹം – മോഹന്‍ലാല്‍

തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ വിവാദങ്ങളില്‍ ആദ്യമായി പ്രതികരിച്ച് നടന്‍ മോഹന്‍ലാല്‍. താന്‍ ഒളിച്ചോടിയിട്ടില്ലെന്നും കേരളത്തില്‍ ഇല്ലായിരുന്നുവെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. തെറ്റ് ചെയ്തിട്ടുള്ളവര്‍ ശിക്ഷിക്കപ്പെടണമെന്ന് പറഞ്ഞ മോഹന്‍ലാല്‍ ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് സ്വാഗതാര്‍ഹമെന്നും വ്യക്തമാക്കി. നിലവിലെ വിവാദങ്ങള്‍ക്ക് ഉത്തരം പറയേണ്ടത് സിനിമാ മേഖല മുഴുവനാണ്. ഒരുമിച്ചാണ് മുന്നോട്ട് നീങ്ങേണ്ടത്. എല്ലാത്തിനും എഎംഎഎ അല്ല ഉത്തരം പറയേണ്ടതെന്നും മോഹന്‍ലാല്‍ കൂട്ടിച്ചേര്‍ത്തു. Also Read ; ‘തനിക്ക് അത്തരം ദൃശ്യങ്ങളൊന്നും ലഭിച്ചിട്ടില്ല, അതുകൊണ്ട് ഇതില്‍ പ്രതികരിക്കേണ്ട ആവശ്യമില്ല’ ; ആരോപണം […]

ലൈംഗികാതിക്രമ പരാതി ; നടന്‍ മുകേഷിനെതിരെ കേസെടുത്ത് പോലീസ്

കൊച്ചി: ലൈംഗികാതിക്രമ പരാതിയില്‍ നടനും എംഎല്‍എയുമായ മുകേഷിനെതിരെ കേസെടുത്തു. മരട് പോലീസാണ് മുകേഷിനെതിരെ കേസെടുത്തിരിക്കുന്നത്. ഈ മാസം 26ാം തിയതിയാണ് നടി മുകേഷ് ഉള്‍പ്പെടെ സിനിമാ മേഖലയിലെ ഏഴ് പേര്‍ക്കെതിരെ ആരോപണം ഉന്നയിച്ചത്. പിന്നീട് ആരോപണത്തിന്റെ അടിസ്ഥാനത്തില്‍ ഇമെയില്‍ മുഖാന്തരം നടി ഇവര്‍ക്കെതിരെ പ്രത്യേക അന്വേഷണ സംഘത്തിന് പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് പോലീസ് നടിയുടെ മൊഴി രേഖപ്പെടുത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ കേസെടുത്തിരിക്കുന്നത്. ഐപിസി 354 പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. തനിക്ക് വിട്ടുവീഴ്ച ചെയ്താലേ എഎംഎംഎ സംഘടനയില്‍ അംഗത്വം […]