ഹെല്‍മറ്റില്ലാതെ ബൈക്കില്‍ അഭിമുഖം; നടനും അവതാരികയ്ക്കും പണി കിട്ടി
അന്ധഗന്‍ എന്ന തമിഴ് ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി ബൈക്കില്‍ ഹെല്‍മറ്റില്ലാതെ സഞ്ചരിച്ച നടന്‍ പ്രശാന്തിന് ചെന്നൈ ട്രാഫിക് പോലീസിന്റെ പിഴ. അഭിമുഖത്തിന്റെ വീഡിയോ വൈറലായതോടെ ചിലര്‍ ചെന്നൈ ട്രാഫിക് പോലീസിന്റെ ശ്രദ്ധയില്‍ പെടുത്തുകയായിരുന്നു. പ്രശാന്തിന് മാത്രമല്ല, ഹെല്‍മറ്റ് ധരിക്കാതെ നടന് പിന്നിലിരുന്ന യാത്ര ചെയ്ത അവതാരികയ്ക്കും പിഴ ചുമത്തിയിട്ടുണ്ട്. രണ്ടായിരം രൂപയാണ് പ്രശാന്ത് പിഴയായി അടക്കേണ്ടത്. സംഭവത്തിന് പിന്നാലെ തന്റെ ഭാഗത്ത് വന്ന പിഴവ് അംഗീകരിച്ച നടന്‍ താന്‍ ഒരു ഷോയ്ക്ക് വേണ്ടി മാത്രമാണ് അങ്ങനെ ചെയ്തതെന്നും […]