October 16, 2025

ആരോപണങ്ങള്‍ക്ക് പിന്നില്‍ പൊലീസ് ഗൂഢാലോചന, ഫ്‌ലാറ്റ് മറിച്ചു വിറ്റ് ലാഭം നേടിയിട്ടില്ല: അജിത് കുമാര്‍

തിരുവനന്തപുരം: തനിക്കെതിരെയുള്ള ആരോപണങ്ങള്‍ക്ക് പിന്നില്‍ പൊലീസില്‍ തന്നെ ഗൂഢാലോചനയാണെന്ന് എഡിജിപി എം.ആര്‍ അജിത്കുമാര്‍. വ്യാജരേഖകള്‍ ചമച്ചതും പൊലീസില്‍ നിന്നാണെന്നും അജിത് കുമാര്‍ മൊഴി നല്‍കി. നധികൃതസ്വത്തു സമ്പാദനക്കേസില്‍ വിജിലന്‍സ് അന്വേഷണ സംഘത്തിന് അജിത്കുമാര്‍ നല്‍കിയ മൊഴിയിലാണ് പൊലീസിലെ കൂട്ടാളികള്‍ക്കെതിരായ വിമര്‍ശനം. മുന്‍ എംഎല്‍എ പി.വി.അന്‍വറിനു വഴങ്ങാത്തതാണ് ആരോപണങ്ങള്‍ക്ക് കാരണമെന്നും മൊഴിയില്‍ പറയുന്നു. Also Read: കുവൈത്തിലെ വ്യാജമദ്യ ദുരന്തത്തില്‍ മരിച്ചവരില്‍ കണ്ണൂര്‍ സ്വദേശിയും മുഖ്യമന്ത്രി വിജിലന്‍സ് തലവന്‍ ആണെങ്കിലും അത് ഭരണകാര്യം മാത്രം’ മുഖ്യമന്ത്രിയുടെ ഓഫിസിന്റെ നിര്‍ദേശ പ്രകാരമാണ് […]

തൃശൂര്‍ പൂരം അലങ്കോലപ്പെടല്‍: എഡിജിപി എംആര്‍ അജിത് കുമാറിനെതിരെ നടപടി വേണമെന്ന് ആഭ്യന്തര സെക്രട്ടറിയുടെ റിപ്പോര്‍ട്ട്

തിരുവനന്തപുരം: തൃശൂര്‍ പൂരം അലങ്കോലപ്പെട്ടതുമായി ബന്ധപ്പെട്ട് ഡിജിപിയുടെ റിപ്പോര്‍ട്ട് ശരിവച്ച് ആഭ്യന്തര സെക്രട്ടറി. എഡിജിപി എംആര്‍ അജിത്ത് കുമാറിനെതിരെ നടപടി വേണമെന്ന് ആഭ്യന്തര സെക്രട്ടറി മുഖ്യമന്ത്രിക്ക് റിപ്പോര്‍ട്ട് നല്‍കി. പൂരം അലങ്കോലപ്പെട്ടിട്ടും എംആര്‍ അജിത്കുമാര്‍ ഇടപെടാത്തത് കര്‍ത്തവ്യ ലംഘനമെന്നാണ് ഡിജിപിയുടെ റിപ്പോര്‍ട്ട്. ഇത് ആഭ്യന്തര സെക്രട്ടറിയും ശരിവെക്കുന്നു. Also Read; വിപഞ്ചികയുടെയും കുഞ്ഞിന്റെയും മൃതദേഹം സംസ്ഥാനത്തിന്റെ പിന്തുണയോടെ നാട്ടിലെത്തിക്കാന്‍ ശ്രമം: സുരേഷ് ഗോപി പൂരം അലങ്കോലപ്പെട്ടതില്‍ എഡിജിപി എം ആര്‍ അജിത് കുമാറിന് ഗുരുതര വീഴ്ച സംഭവിച്ചെന്നായിരുന്നു ഡിജിപിയുടെ […]

സര്‍ക്കാര്‍ ശ്രമം വിജയിച്ചില്ല; ഡിജിപി ചുരുക്കപ്പട്ടികയില്‍ നിന്ന് എംആര്‍ അജിത്കുമാര്‍ പുറത്ത്

ന്യൂഡല്‍ഹി: സംസ്ഥാന പോലീസ് മേധാവി സ്ഥാനത്തേക്ക് പരിഗണിക്കുന്ന ഉദ്യോഗസ്ഥരുടെ പട്ടികയില്‍നിന്ന് എഡിജിപി എം.ആര്‍. അജിത് കുമാര്‍ പുറത്ത്. റോഡ് സേഫ്റ്റി കമ്മിഷണര്‍ നിധിന്‍ അഗര്‍വാള്‍, ഐബി സ്‌പെഷ്യല്‍ ഡയറക്ടര്‍ റവാഡ ചന്ദ്രശേഖര്‍, ഫയര്‍ഫോഴ്‌സ് മേധാവി യോഗേഷ് ഗുപ്ത എന്നിവരാണ് പട്ടികയില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. വ്യാഴാഴ്ച ഡല്‍ഹിയില്‍ ചേര്‍ന്ന യു പി എസ് സി യോഗത്തിലാണ് സംസ്ഥാന പോലീസ് മേധാവിമാരുടെ ചുരുക്കപ്പട്ടികയ്ക്ക് അന്തിമരൂപമായത്. Also Read; ഉത്തരാഖണ്ഡില്‍ അളകനന്ദ നദിയിലേക്ക് ബസ് മറിഞ്ഞ് ഒരു മരണം; 10 പേരെ കാണാനില്ല എം.ആര്‍. […]

പോലീസിന്റെ കായിക ചുമതലയില്‍ നിന്ന് എം ആര്‍ അജിത് കുമാറിനെ മാറ്റി; പകരം ചുമതല എസ് ശ്രീജിത്തിന്

തിരുവനന്തപുരം: പോലീസിന്റെ സെന്‍ട്രല്‍ സ്‌പോര്‍ട്‌സ് ഓഫീസര്‍ ചുമതലയില്‍ നിന്ന് എം ആര്‍ അജിത് കുമാറിനെ മാറ്റി. പകരം എസ് ശ്രീജിത്തിന് ചുമതല നല്‍കി. പോലീസില്‍ ബോഡി ബില്‍ഡിംഗ് താരങ്ങളുടെ പിന്‍വാതില്‍ നിയമനം വിവാദമായ സാഹചര്യത്തില്‍ തന്നെ മാറ്റാന്‍ അജിത് കുമാര്‍ സ്വയം കത്ത് നല്‍കുകയായിരുന്നു. Also Read; കേരളത്തെ കേന്ദ്രസര്‍ക്കാര്‍ അവഗണിക്കുന്നുവെന്നത് പതിവ് പല്ലവി, മോദി ഉണര്‍ന്നു പ്രവര്‍ത്തിച്ചിട്ടും തള്ളിപ്പറയുന്നു: ജോര്‍ജ് കുര്യന്‍ സെന്‍ട്രല്‍ സ്‌പോര്‍ട്‌സ് ഓഫീസറാണ് സ്‌പോര്‍ട്‌സ് ക്വാട്ടയിലെ നിയമനങ്ങളുടെ ഫയല്‍ നീക്കം നടത്തേണ്ടത്. നേരത്തെ രണ്ട് […]

എഡിജിപി അജിത്കുമാറിന് ക്ലീന്‍ചിറ്റ് നല്‍കി വിജിലന്‍സ്; അന്തിമ റിപ്പോര്‍ട്ട് രണ്ടാഴ്ചക്കകം കൈമാറും

തിരുവനന്തപുരം: എഡിജിപി എംആര്‍ അജിത്കുമാറിന് ക്ലീന്‍ചിറ്റ് നല്‍കി വിജിലന്‍സ്. അനധികൃത സ്വത്ത് സമ്പാദനം, കവടിയാറിലെ ആഡംബര വീട് നിര്‍മാണം, കുറവന്‍കോണത്തെ ഫ്‌ലാറ്റ് വില്‍പ്പന, മലപ്പുറം എസ് പിയുടെ ക്യാംപ് ഓഫീസിലെ മരംമുറി എന്നീ ആരോപണങ്ങളിലാണ് അജിത് കുമാറിന് അനുകൂലമായ കണ്ടെത്തല്‍. എഡിജിപി എം ആര്‍ അജിത് കുമാറിനെതിരെ പി വി അന്‍വര്‍ എംഎല്‍എ ഉയര്‍ത്തിവിട്ടത് ആരോപണങ്ങളുടെ പെരുമഴ തന്നെയായിരുന്നു. എന്നാല്‍ മൂന്ന് മാസം നീണ്ട അന്വേഷണത്തിനൊടുവില്‍ എഡിജിപി ക്ലീന്‍ എന്നാണ് വിജിലന്‍സിന്റെ കണ്ടെത്തല്‍. അന്തിമ റിപ്പോര്‍ട്ട് ഉടന്‍ […]

എം ആര്‍ അജിത് കുമാറിന് ഡിജിപിയായി സ്ഥാനക്കയറ്റം

തിരുവനന്തപുരം: എഡിജിപി എം ആര്‍ അജിത് കുമാറിന് സ്ഥാനക്കയറ്റം. ഡിജിപിയായി സ്ഥാനക്കയറ്റം നല്‍കാന്‍ മന്ത്രിസഭാ യോഗം അംഗീകാരം നല്‍കി. മാര്‍ച്ച് – ഏപ്രില്‍ മാസത്തോടെ പുതിയ ഡിജിപി ചുമതലയേല്‍ക്കും. സ്‌ക്രീനിങ് കമ്മിറ്റിയുടെ ശുപാര്‍ശയാണ് മന്ത്രിസഭാ യോഗം അംഗീകരിച്ചത്. Also Read ; എയര്‍ലിഫ്റ്റിങ്ങിന് പണം ചോദിച്ച കേന്ദ്ര നടപടിയെ വിമര്‍ശിച്ച് ഹൈക്കോടതി ; 132 കോടി ബില്ലില്‍ വയനാടിന്‌ ചെലവായത് 13 കോടി മാത്രം ബാക്കി 8 വര്‍ഷം മുന്‍പുള്ള ബില്ല് ‘തൃശ്ശൂര്‍ പൂരം കലക്കല്‍’, ആര്‍എസ്എസ് നേതാക്കളുമായി […]

എം ആര്‍ അജിത് കുമാറിനെ പേരിന് മാത്രം മാറ്റിയതിലും വിവാദം ; ഘടകകക്ഷികള്‍ക്കും അതൃപ്തി

തിരുവനന്തപുരം: വിശ്വസ്തനായ എഡിജിപിയെ ഒടുവില്‍ മുഖ്യമന്ത്രി കൈവിട്ടു. ആര്‍എസ്എസ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തി സര്‍ക്കാരിനേയും പാര്‍ട്ടിയേയും ഗുരുതര പ്രതിസന്ധിയിലേക്ക് തള്ളിയിട്ട് എഡിജിപി എം ആര്‍ അജിത് കുമാറിനെ ഒടുവില്‍ മുഖ്യമന്ത്രിയും കൈവിട്ടു. ക്രമസമാധാന ചുമതലയില്‍ നിന്നും അജിത് കുമാറിനെ മാറ്റി. പകരം ഇന്റലിജന്‍സ് മേധാവി മനോജ് എബ്രഹാമിനാണ് ചുമതല കൊടുത്തിരിക്കുന്നത്. അതേസമയം അജിത് കുമാറിന് സായുധ ബറ്റാലിയന്റെ ചുമതലയില്‍ നിന്നും മാറ്റിയിട്ടില്ല. Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ.. എന്നാല്‍ അജിത് […]

എഡിജിപി എവിടെയെങ്കിലും പോയാല്‍ ഞങ്ങള്‍ക്ക് എന്ത് ഉത്തരവാദിത്തം, എഡിജിപി-ആര്‍എസ്എസ് കൂടിക്കാഴ്ചയെ നിസാരവത്ക്കരിച്ച് എംവി ഗോവിന്ദന്‍

കണ്ണൂര്‍: എഡിജിപി എംആര്‍ അജിത് കുമാര്‍ ആര്‍എസ്എസ് നേതാവുമായി നടത്തിയതിനെ നിസാരവത്ക്കരിച്ച് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. അജിത് കുമാര്‍ ആര്‍എസ്എസ് നേതാവുമായി കൂടിക്കാഴ്ച നടത്തിയതിനെപ്പറ്റി ചോദിച്ചപ്പോള്‍ എഡിജിപി എവിടെയെങ്കിലും പോയാല്‍ ഞങ്ങള്‍ക്ക് എന്ത് ഉത്തരവാദിത്തം എന്നുമാത്രം പറഞ്ഞ് പാര്‍ട്ടി സെക്രട്ടറി വിഷയം അവസാനിപ്പിക്കുകയായിരുന്നു. ‘അതിനെന്താ, എഡിജിപി എവിടെയെങ്കിലും പോയാല്‍ ഞങ്ങള്‍ക്ക് എന്ത് ഉത്തരവാദിത്തം’, എന്നായിരുന്നു ഗോവിന്ദന്‍ മാഷ് പ്രതികരിച്ചത്. അതേസമയം സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ഈ കൂടിക്കാഴ്ചക്ക് നേരെ ആഞ്ഞടിച്ചിരുന്നു […]

എഡിജിപി ആര്‍എസ് നേതാവിനെ കണ്ടത് വിഡി സതീശന് വേണ്ടി, കുടുങ്ങുമെന്നായപ്പോള്‍ മുഖ്യമന്ത്രിയുടെ മേല്‍ ചാര്‍ത്തുകയാണ്: പിവി അന്‍വര്‍

മലപ്പുറം: ‘പുനര്‍ജനി’ കേസില്‍ കുടുങ്ങുമെന്നായപ്പോള്‍ പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ മുഖ്യമന്ത്രി പിണറായി വിജയന് മേല്‍ ആര്‍എസ്എസ് ബന്ധം ചാര്‍ത്തുകയാണെന്ന് പി വി അന്‍വര്‍ എംഎല്‍എ. ‘പുനര്‍ജനി കേസില്‍ നിന്ന് രക്ഷപ്പെടാനാണ് മുഖ്യമന്ത്രിക്ക് മേല്‍ സതീശന്‍ ആര്‍എസ്എസ് ബന്ധം ആരോപിക്കുന്നത്. എഡിജിപി എം ആര്‍ ആജിത് കുമാറുമായി പ്രതിപക്ഷ നേതാവിന് ബന്ധമുണ്ട്. അജിത് കുമാര്‍ ആര്‍എസ്എസ് നേതാവിനെ കണ്ടത് പ്രതിപക്ഷ നേതാവിന് വേണ്ടിയാണെന്നും’ പി വി അന്‍വര്‍ ആരോപിച്ചു. ‘അജിത് കുമാറിന് ആര്‍എസ്എസ് ബന്ധമുണ്ടെന്ന് ആരോപിച്ചുള്ള […]

കൂടിക്കാഴ്ച എന്തിനെന്ന് കേരളം അറിയണം, എഡിജിപിയും ആര്‍എസ്എസ് നേതാവും തമ്മിലുള്ള കൂടിക്കാഴ്ചക്കെതിരെ ആഞ്ഞടിച്ച് ബിനോയ് വിശ്വം

തിരുവനന്തപുരം: എഡിജിപി എം ആര്‍ അജിത് കുമാറിനെതിരെ ആഞ്ഞടിച്ച് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. അജിത് കുമാര്‍ ആര്‍എസ്എസ് നേതാവുമായി കൂടിക്കാഴ്ച്ച നടത്തിയത് എന്തിനെന്ന് വിശദീകരിക്കണമെന്ന് ബിനോയ് വിശ്വം ആവശ്യപ്പെട്ടു. കൂടിക്കാഴ്ച എന്തിനെന്ന് കേരളത്തിന് അറിയണം. സ്വകാര്യ സന്ദര്‍ശനം ആണെങ്കിലും അത് എന്തിനെന്ന് ബിനോയ് വിശ്വം ചോദിച്ചു. Also Read; മുഖ്യമന്ത്രിയുടെ സന്ദേശമാണ് എഡിജിപി ആര്‍എസ്എസിനെ അറിയിച്ചത്: കെ മുരളീധരന്‍ പാറമേക്കാവ് വിദ്യാമന്ദിര്‍ ആര്‍എസ്എസ് ക്യാമ്പിനിടെയായിരുന്നു ക്രമസമാധാന ചുമതലയുള്ള എഡിജിപി എം ആര്‍ അജിത് കുമാര്‍ ആര്‍എസ്എസ് […]

  • 1
  • 2