January 29, 2026

‘അന്വേഷണ സംഘത്തിലെ കീഴുദ്യോഗസ്ഥര്‍ തനിക്ക് റിപ്പോര്‍ട്ട് ചെയ്യേണ്ട’; ഡിജിപിക്ക് എഡിജിപി എംആര്‍ അജിത് കുമാറിന്റെ വിചിത്ര കത്ത്

തിരുവനന്തപുരം: എഡിജിപി എം ആര്‍ അജിത് കുമാറിന്റെ വിചിത്ര കത്ത് ഡിജിപിക്ക്. തനിക്കെതിരെ നടക്കുന്ന അന്വേഷണ സംഘത്തിലെ കീഴുദ്യോഗസ്ഥര്‍ തനിക്ക് റിപ്പോര്‍ട്ട് ചെയ്യേണ്ടെന്നാണ് കത്തിലെ ഉള്ളടക്കം. അന്വേഷണ സംഘത്തിലുള്ള ഐജിയും ഡിഐജിയും തനിക്ക് റിപ്പോര്‍ട്ട് ചെയ്യേണ്ടെന്നും അന്വേഷണം കഴിയും വരെ രണ്ട് ഉദ്യോഗസ്ഥരും ഡിജിപിയെ റിപ്പോര്‍ട്ട് ചെയ്താല്‍ മതിയെന്നും കത്തില്‍ പറയുന്നു. സര്‍ക്കാരോ ഡിജിപിയോ ഇത്തരത്തില്‍ നിര്‍ദ്ദേശം നല്‍കുന്നതിന് പകരമാണ് സംവിധാനങ്ങളെ മറികടന്ന് എഡിജിപി കത്തയച്ചത്. Also Read; ഇന്ന് അത്തം ; തൃപ്പൂണിത്തറയില്‍ ഇന്ന് അത്തച്ചമയം അതേസമയം […]

പി വി അന്‍വറിന്റെ ആരോപണങ്ങളില്‍ പ്രാഥമിക അന്വേഷണം ആരംഭിച്ചു

തിരുവനന്തപുരം: പി വി അന്‍വര്‍ എംഎല്‍എ ഉന്നയിച്ച ആരോപണങ്ങളില്‍ പ്രത്യേക അന്വേഷണ സംഘത്തിന്റെ പ്രാഥമിക അന്വേഷണം ആരംഭിച്ചു. വിഷയത്തില്‍ വിശദമായ വിവരശേഖരണമാണ് അന്വേഷണ സംഘം നടത്തുന്നത്. ഇതിന് ശേഷമാകും അന്‍വറിന്റെ മൊഴി രേഖപ്പെടുത്തുക. ഓരോ പരാതിയിലും പ്രത്യേകം അന്വേഷണം നടത്തും. Also Read ; കഴിഞ്ഞയാഴ്ച കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ കാശിക്ക് പോയോ, അതോ മസനഗുഡി വഴി ഊട്ടിക്ക് പോയോ ? ; അന്‍വറിന്റെ ആരോപണങ്ങളില്‍ കെ എം ഷാജി എഡിജിപി എംആര്‍ അജിത്കുമാര്‍, മുന്‍ എസ്പി സുജിത് ദാസ്, […]

പി വി അന്‍വര്‍ എംഎല്‍എയും പാര്‍ട്ടി സെക്രട്ടറി എം വി ഗോവിന്ദനുമായുള്ള കൂടിക്കാഴ്ച ഇന്ന്

തിരുവനന്തപുരം: പി വി അന്‍വര്‍ എംഎല്‍എയും സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനുമായുള്ള നിര്‍ണായക കൂടിക്കാഴ്ച ഇന്ന്. പാര്‍ട്ടി സെക്രട്ടറിയുടെ ഫ്‌ലാറ്റില്‍ വെച്ചാണ് കൂടിക്കാഴ്ച. അന്‍വര്‍ എംഎല്‍എ ഉയര്‍ത്തിയ ആരോപണങ്ങളുടെ തെളിവുകള്‍ പാര്‍ട്ടിക്ക് കൈമീറാനാണ് പാര്‍ട്ടി സെക്രട്ടറിയുമായി കൂടിക്കാഴ്ച നടത്തുന്നത്. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശിക്കെതിരെയും അന്‍വര്‍ പരാതി എഴുതി നല്‍കും, പോലീസ് സേനയിലെ ക്രമക്കേടുകളില്‍ ഇടപെടാന്‍ പാര്‍ട്ടിയോട് ആവശ്യപ്പെടും. നേരത്തെ മുഖ്യമന്ത്രിയെ കണ്ട് ഇതുമായി ബന്ധപ്പെട്ട തെളിവുകള്‍ നല്‍കിയിരുന്നു. ഇന്നലെ പാര്‍ട്ടി സെക്രട്ടറി […]

മുഖ്യമന്ത്രിയെ കണ്ട് കാര്യങ്ങള്‍ വിശദീകരിച്ചു, ബാക്കിയെല്ലാം സര്‍ക്കാരും പാര്‍ട്ടിയും തീരുമാനിക്കട്ടെ : പി വി അന്‍വര്‍

തിരുവനന്തപുരം: മുഖ്യമന്ത്രിയെ കണ്ട് കാര്യങ്ങള്‍ വിശദമായി ശ്രദ്ധയില്‍പ്പെടുത്തിയതായി പി വി അന്‍വര്‍ എംഎല്‍എ. പ്രധാനപ്പെട്ട കാര്യങ്ങള്‍ എഴുതികൊടുത്തതായും അന്‍വര്‍ പറഞ്ഞു. മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചക്ക് ശേഷം മാധ്യമങ്ങോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.കൂടാതെ മുഖ്യമന്ത്രിക്ക് നല്‍കിയ പരാതി പാര്‍ട്ടി സെക്രട്ടറി എം വി ഗോവിന്ദനും നല്‍കുമെന്നും ഇതോടെ തന്റെ ഉത്തരവാദിത്തം തീരുന്നുവെന്നും ബാക്കിയെല്ലാം സര്‍ക്കാരും പാര്‍ട്ടിയും തീരുമാനിക്കട്ടെ എന്നും അന്‍വര്‍ പ്രതികരിച്ചു. Also Read ; അജിത് കുമാറിനെ തൊടാന്‍ മുഖ്യമന്ത്രിക്ക് ഭയം , കേന്ദ്ര ഏജന്‍സിക്ക് അന്വേഷണം കൈമാറണം : കെ […]

അജിത് കുമാറിനെ തൊടാന്‍ മുഖ്യമന്ത്രിക്ക് ഭയം , കേന്ദ്ര ഏജന്‍സിക്ക് അന്വേഷണം കൈമാറണം : കെ സുരേന്ദ്രന്‍

കൊച്ചി: പി വി അന്‍വറിന്റെ ആരോപണങ്ങള്‍ക്ക് പിന്നാലെ ചൂട് പിടിച്ച ചര്‍ച്ചകളാണ് രാഷ്ട്രീയ കേരളത്തില്‍ നടന്നുകൊണ്ടിരിക്കുന്നത്. പ്രതിപക്ഷ കക്ഷികളുള്‍പ്പെടെ മുഖ്യമന്ത്രിക്കും എഡിജിപിക്കും എതിരായ ആരോപണങ്ങള്‍ ശക്തമാക്കുകയാണ്. Also Read ; തൃശൂര്‍ പൂരം കലക്കിയത് മുഖ്യമന്ത്രിയുടെ അറിവോടെ, നടപ്പിലാക്കിയത് അജിത് കുമാര്‍ : കെ മുരളീധരന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ കുറ്റവാളികളെ സംരക്ഷിക്കുകയാണെന്നും എഡിജിപിക്ക് എതിരായി ഒരു അന്വേഷണവും നടത്താന്‍ പോകുന്നില്ലെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. മുഖ്യമന്ത്രിക്ക് നല്ല ഭയമുണ്ട്. അജിത്കുമാറിനെ തൊടാന്‍ മുഖ്യമന്ത്രിക്ക് ഭയമാണ്. […]

തൃശൂര്‍ പൂരം കലക്കിയത് മുഖ്യമന്ത്രിയുടെ അറിവോടെ, നടപ്പിലാക്കിയത് അജിത് കുമാര്‍ : കെ മുരളീധരന്‍

തൃശൂര്‍: തൃശൂര്‍ പൂരം കലക്കിയത് മുഖ്യമന്ത്രിയുടെ അറിവോടെയെന്ന് കെ മുരളീധരന്‍. എഡിജിപി അജിത് കുമാറിന്റെ നേതൃത്വത്തിലാണ് മുഖ്യമന്ത്രി ബിജെപിയെ സഹായിച്ചതെന്നും ഇതാണ് അജിത് കുമാറിനെതിരെ മുഖ്യമന്ത്രി നടപടിയെടുക്കാത്തതെന്നും മുരളീധരന്‍ ആരോപിച്ചു. Also Read ; ‘എന്റെ സിനിമാ സെറ്റിലാണോ ഇത്തരമൊരു സംഭവമുണ്ടായതെന്ന് മോഹന്‍ലാല്‍ വിളിച്ചു ചോദിച്ചു : നടി രാധിക ശരത്കുമാര്‍’ ഏപ്രില്‍ 16 രാത്രിയാണ് പൂരം അലങ്കോലമാക്കിയത്. പിറ്റേ ദിവസം ഏപ്രില്‍ 17ന് രാവിലെ തന്നെ ഇക്കാര്യം താന്‍ മാധ്യമങ്ങളോട് പറഞ്ഞതാണ്. പൂരം കലക്കിയതിന് പിന്നില്‍ മുഖ്യമന്ത്രിയുടെ […]

പത്തനംതിട്ട എസ് പി സുജിത്ത് ദാസിന് സസ്‌പെന്‍ഷന്‍ ; നടപടി പി വി അന്‍വര്‍ എംഎല്‍എയുടെ ആരോപണങ്ങള്‍ക്ക് പിന്നാലെ

തിരുവനന്തപുരം: പത്തനംതിട്ട എസ് പി സുജിത്ത് ദാസിനെതിരെ നടപടി. പി വി അന്‍വര്‍ എംഎല്‍എ ഉയര്‍ത്തിയ ഗുരുതര ആരോപണങ്ങളുടെ അടിസ്ഥാനത്തിലാണ് നടപടി. ഗുരുതര ചട്ടലംഘനമാണ് സുജിത്ത് ദാസ് നടത്തിയിരിക്കുന്നതെന്നാണ് അന്വേഷണ റിപ്പോര്‍ട്ട് ഇതേ തുടര്‍ന്നാണ് സര്‍വീസില്‍ നിന്ന് സസ്‌പെന്റ് ചെയ്തത്. ഇത് സംബന്ധിച്ചുള്ള റിപ്പോര്‍ട്ട് റെയിഞ്ച് ഡിഐജി ഡിജിപിക്ക് കൈമാറിയതിന് പിന്നാലെയാണ് നടപടി. Also Read ; ഉത്തര്‍പ്രദേശിലെ നരഭോജി ചെന്നായകളുടെ ആക്രമണത്തില്‍ മൂന്ന് വയസ്സുകാരിക്ക് ജീവന്‍ നഷ്ടമായി എസ് പി ക്യാംപ് ഓഫീസിലെ മരം മുറിച്ച് കടത്തിയെന്ന […]

എഡിജിപി എം ആര്‍ അജിത് കുമാറിനെതിരെ അന്വേഷണം പ്രഖ്യാപിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: എഡിജിപി എം ആര്‍ അജിത് കുമാറിനെതിരെ അന്വേഷണം പ്രഖ്യാപിച്ച് മുഖ്യമന്ത്രി. പി വി അന്‍വര്‍ എംഎല്‍എ ഉയര്‍ത്തിയ ആരോപണങ്ങളുടെ പശ്ചാത്തലത്തിലാണ് ഈ നടപടി. വിഷയം ഡിജിപി അന്വേഷിക്കുമെന്നും എത്ര ഉന്നതനായാലും നടപടിയുണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. എല്ലാ കാര്യവും ശരിയായ നിലയില്‍ സര്‍ക്കാര്‍ പരിശോധിക്കും. ചില പ്രശ്‌നങ്ങള്‍ ഉയര്‍ന്ന് വന്നിട്ടുണ്ട്. പ്രശ്‌നങ്ങളെ അതിന്റെ എല്ലാ ഗൗരവവും നില നിര്‍ത്തി തന്നെ ഉന്നത പോലീസ് ഉദ്യോഗസ്ഥന്‍ അന്വേഷിക്കും. അച്ചടക്കം തടസപ്പെടുത്തുന്ന നടപടികള്‍ വച്ചു പൊറുപ്പിക്കില്ലെന്നും ലംഘിച്ചാല്‍ നടപടിയുണ്ടാവുമെന്നും മുഖ്യമന്ത്രി […]

എഡിജിപി എം ആര്‍ അജിത് കുമാറും മുഖ്യമന്ത്രിയും ഇന്ന് ഒരേ വേദിയില്‍

തിരുവനന്തപുരം: എഡിജിപി എം ആര്‍ അജിത് കുമാറിനെതിരെയുള്ള പി വി അന്‍വര്‍ എംഎല്‍എയുടെ ആരോപണങ്ങള്‍ വിവാദമാകുന്നതിനിടെ മുഖ്യമന്ത്രിയും എഡിജിപിയും ഇന്ന് ഒരു വേദിയില്‍ എത്തും. കോട്ടയത്ത് നടക്കുന്ന പോലീസ് അസോസിയേഷന്റെ സംസ്ഥാന സമ്മേളന സമാപന വേദിയിലാണ് മുഖ്യമന്ത്രിയും എഡിജിപിയും ഒന്നിച്ച് പങ്കെടുക്കുന്നത്. ഭരണപക്ഷ എംഎല്‍എയായ പി വി അന്‍വര്‍ എംഎല്‍എയുടെ ഗുരുതര ആരോപണങ്ങളില്‍ മുഖ്യമന്ത്രിയോ എഡിജിപിയോ ഇതുവരെ പ്രതികരിച്ചിട്ടില്ല.അന്‍വറിന്റെ ആരോപണങ്ങളെ കുറിച്ചുള്ള ചോദ്യത്തിന് മറുപടി നല്‍കാതെ മുഖ്യമന്ത്രി ഒഴിഞ്ഞുമാറിയിരുന്നു. മുഖ്യമന്ത്രിക്കും എഡിജിപിക്കും പുറമേ ഡിജിപി ഷെയ്ക്ക് ദര്‍വേശ് […]

  • 1
  • 2