എം ടിയുടെ ദുഃഖാചരണം കണക്കിലെടുക്കാതെ പരിശീലന പരിപാടി നടത്തി; മൃഗസംരക്ഷണ വകുപ്പിനോട് റിപ്പോര്‍ട്ട് തേടി മന്ത്രി ചിഞ്ചു റാണി

തിരുവനന്തപുരം: എം ടി വാസുദേവന്‍ നായരുടെ വിയോഗത്തില്‍ സംസ്ഥാനത്തിന്റെ ദുഃഖാചരണത്തെ കണക്കിലെടുക്കാതെ പരിപാടി സംഘടിപ്പിച്ച സംഭവത്തില്‍ മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥരോട് റിപ്പോര്‍ട്ട് തേടി മന്ത്രി ചിഞ്ചു റാണി. എം ടിയുടെ ദുഃഖാചരണത്തിനിടെ സംസ്ഥാനത്ത് പരിശീലന പരിപാടി സംഘടിപ്പിച്ചതിനെതിരെയാണ് മൃഗസംരക്ഷണ വകുപ്പ് ഡയറക്ടറിന്റെ ചുമതലയുള്ള അഡീഷണല്‍ ഡയറക്ടറോട് ചിഞ്ചു റാണി റിപ്പോര്‍ട്ട് തേടിയത്. അഡീഷണല്‍ ഡയറക്ടറുള്‍പ്പെടെ ഉന്നത ഉദ്യേഗസ്ഥര്‍ പരിപാടിയില്‍ പങ്കെടുത്തിരുന്നു. Also Read; മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങിന് വിട ചൊല്ലാനൊരുങ്ങി രാജ്യം ; ആദരമര്‍പ്പിച്ച് നേതാക്കള്‍, വിലാപ […]

എംടിയുടെ നിര്യാണത്തില്‍ അനുശോചിച്ച് പ്രധാനമന്ത്രിയും രാഹുല്‍ ഗാന്ധിയും

ഡല്‍ഹി: മലയാളത്തിന്റെ അതുല്യ പ്രതിഭയുടെ നിര്യാണത്തില്‍ അനുശോചിച്ച് പ്രധാനമന്ത്രിയും രാഹുല്‍ ഗാന്ധിയും. മനുഷ്യ വികാരങ്ങളുടെ ഗാഢമായ പര്യവേക്ഷണം ആയിരുന്നു എം ടിയുടെ കൃതികളെന്ന് പ്രധാനമന്ത്രി എക്‌സില്‍ കുറിച്ചു. എംടിയുടെ കൃതികള്‍ തലമുറകളെ രൂപപ്പെടുത്തുകയും ഇനിയും പ്രചോദിപ്പിക്കുകയും ചെയ്യും.മലയാളത്തിലെ ഏറ്റവും ബഹുമാനിക്കപ്പെട്ട വ്യക്തിത്വം ആയിരുന്നു എംടി. ശബ്ദമില്ലാത്തവര്‍ക്കും പാര്‍ശ്വവല്‍കൃതര്‍ക്കും അദ്ദേഹം ശബ്ദമായി. തന്റെ ചിന്തകള്‍ അദ്ദേഹത്തിന്റെ കുടുംബത്തോടൊപ്പം എന്നും മോദി എക്‌സില്‍ കുറിച്ചു. Also Read ; ‘വിടവാങ്ങിയത് കലയുടെയും സാഹിത്യത്തിന്റെയും യഥാര്‍ത്ഥ സംരക്ഷന്‍’ : പ്രിയങ്ക ഗാന്ധി സാഹിത്യത്തിലും […]

‘വിടവാങ്ങിയത് കലയുടെയും സാഹിത്യത്തിന്റെയും യഥാര്‍ത്ഥ സംരക്ഷന്‍’ : പ്രിയങ്ക ഗാന്ധി

കോഴിക്കോട്: എംടി വാസുദേവന്‍ നായരെ അനുസ്മരിച്ച് വയനാട് എംപി പ്രിയങ്ക ഗാന്ധി. വിടവാങ്ങിയത് കലയുടെയും സാഹിത്യത്തിന്റെയും യഥാര്‍ത്ഥ സംരക്ഷകനെന്ന് പ്രിയങ്ക എക്‌സില്‍ കുറിച്ചു. Also Read ; തൃശൂരില്‍ വീട് കയറി ആക്രമണം ; രണ്ട് പേര്‍ കൊല്ലപ്പെട്ടു ‘സാഹിത്യത്തെയും സിനിമയെയും സാംസ്‌കാരിക ആവിഷ്‌കാരത്തിന്റെ ശക്തമായ മാധ്യമങ്ങളാക്കി മാറ്റിയ പ്രതിഭയോട് വിട പറയുന്നു. അദ്ദേഹത്തിന്റെ ആഖ്യാനങ്ങള്‍ മാനുഷിക വികാരങ്ങളുടെ ആഴം ഉള്‍ക്കൊള്ളുന്നു.’ പ്രിയങ്ക ഗാന്ധി എക്‌സില്‍ പങ്കുവെച്ച അനുശോചന കുറിപ്പ്.   വാര്‍ധക്യസഹജമായ അസുഖങ്ങളെത്തുടര്‍ന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ […]

‘എംടിയുടെ ലോകം വിശാലമാണ്, ഈ നഷ്ടം എളുപ്പത്തില്‍ നികത്താനാവില്ല ‘: ടി പത്മനാഭന്‍

കണ്ണൂര്‍: എംടിയുടെ നഷ്ടം എളുപ്പത്തില്‍ നികത്താനാവില്ലെന്നും വേദനയുണ്ടെന്നും കഥാകൃത്ത് ടി പത്മനാഭന്‍ അനുസ്മരിച്ചു. എംടിയുമായി 1950 മുതലുള്ള പരിചയമുണ്ട്. നല്ലതും ചീത്തയുമായ സമ്മിശ്രമായ ധാരാളം അനുഭവങ്ങള്‍ എംടിയുമായി ഉണ്ടായിട്ടുണ്ട്. എനിക്ക് അദ്ദേഹത്തെ കാണാന്‍ പോകാനായിട്ടില്ല. ആരോഗ്യ സംബന്ധമായ പ്രശ്‌നങ്ങളുള്ളതിനാലാണ് അദ്ദേഹത്തിനെ കാണാന്‍ പോകാന്‍ കഴിയാത്തത്. എന്നെപ്പോലെയല്ല എംടി. ഞാന്‍ ചെറിയ മേഖലയില്‍ ഒതുങ്ങി കൂടിയ ആളാണ്. ഞാന്‍ ചെറുകഥയില്‍ മാത്രം ഒതുങ്ങി. അത്ര മാത്രമെ എനിക്ക് കഴിയുകയുള്ളു. എന്നാല്‍, എംടി അങ്ങനെ അല്ല. എംടിയുടെ ലോകം വിശാലമാണ്. […]

‘അന്ന് ആ മനുഷ്യന്റെ മകനാണ് ഞാനെന്ന് തോന്നി’ ; വൈകാരിക കുറിപ്പുമായി മമ്മൂട്ടി

കോഴിക്കോട്: മലയാളത്തിന്റെ മഹാ പ്രതിഭയുടെ വിയോഗത്തില്‍ വൈകാരിക കുറിപ്പുമായി മമ്മൂട്ടി. ആദ്യമായി കണ്ട ദിവസം മുതല്‍ ആ ബന്ധം വളര്‍ന്നെന്നും സ്‌നേഹിതനെപ്പോലെ, സഹോദരനെപ്പോലെ അത് പെരുകിയെന്നും മമ്മൂട്ടി കുറിച്ചു.നാലഞ്ച് മാസം മുമ്പ് എറണാകുളത്ത് ഒരു പ്രോഗ്രാമിനിടയില്‍ കാലിടറിയ അദ്ദേഹത്തെ പിടിക്കാനാഞ്ഞ എന്റെ നെഞ്ചില്‍ ചാഞ്ഞു നിന്നപ്പോള്‍, ആ മനുഷ്യന്റെ മകനാണു ഞാനെന്നു എനിക്ക് തോന്നിയെന്നും മമ്മൂട്ടി വിവരിച്ചു. ആ ഹൃദയത്തിലൊരിടം കിട്ടിയതാണ് സിനിമാ ജീവിതം കൊണ്ട് എനിക്കു ലഭിച്ച ഏറ്റവും വലിയ ഭാഗ്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. Also […]

‘എംടിയുടെ സ്‌നേഹം വേണ്ടുവോളം അനുഭവിക്കാന്‍ ഭാഗ്യമുണ്ടായി’ ; അന്ത്യോപചാരം അര്‍പ്പിച്ച് മോഹന്‍ലാല്‍

കോഴിക്കോട് : എം ടി വാസുദേവന്‍ നായരെ അവസാനമായി ഒരു നോക്ക് കാണാന്‍ വീട്ടിലെത്തി നടന്‍ മോഹന്‍ലാല്‍. ഇന്ന് പുലര്‍ച്ചെ അഞ്ച് മണിയോടെയാണ് അദ്ദേഹം കോഴിക്കോട്ടെ എംടിയുടെ സിത്താര എന്ന വീട്ടിലെത്തി അന്ത്യോപചാരം അര്‍പ്പിച്ചത്. എംടിയുടെ സ്‌നേഹം വേണ്ടുവോളം അനുഭവിക്കാന്‍ ഭാഗ്യമുണ്ടായെന്ന് മോഹന്‍ലാല്‍ അനുസ്മരിച്ചു. Also Read ; ഏഴര പതിറ്റാണ്ടുകാലം മലയാളം കൊണ്ടാടിയ വാക്കുകളുടെ വിസ്മയം ഇനിയില്ല ; എം ടി വാസുദേവന്‍ നായര്‍ക്ക് വിട ‘എനിക്ക് ഏറ്റവും നല്ല കഥാപാത്രങ്ങള്‍ തന്ന വ്യക്തിയാണ് എംടി വാസുദേവന്‍ […]

ഏഴര പതിറ്റാണ്ടുകാലം മലയാളം കൊണ്ടാടിയ വാക്കുകളുടെ വിസ്മയം ഇനിയില്ല ; എം ടി വാസുദേവന്‍ നായര്‍ക്ക് വിട

കോഴിക്കോട്: ഏഴുപതിറ്റാണ്ട് എഴുത്തിന്റെ ‘സുകൃത’മായി നിറഞ്ഞ അതുല്യ വ്യക്തിത്വത്തിന് വിട. മലയാളത്തിന്റെ പ്രിയ എംടി വാസുദേവന്‍ നായര്‍ അന്തരിച്ചു.കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവേയാണ് അന്ത്യം സംഭവച്ചിത്. ഹൃദയസംബന്ധമായ അസുഖത്തെ തുടര്‍ന്നാണ് എം ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്. തുടര്‍ന്നാണ് മരണം സംഭവിച്ചത്. മലയാള ഭാഷയ്ക്ക് ‘രണ്ടാമൂഴം’ നല്‍കിയ എഴുത്തിന്റെ ‘ഓളവും തീരവും’ ഇനി എന്നേക്കും അക്ഷരലോകത്ത് ഓര്‍മ്മയായി നിലകൊള്ളും. ഹൃദ്രോഗവും ശ്വാസതടസവും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് 11 ദിവസമായി എം ടി വാസുദേവന്‍ നായര്‍ ആശുപത്രിയില്‍ കഴിയുകയായിരുന്നു. 91 […]

എംടിയുടെ ആരോഗ്യസ്ഥിതിയില്‍ നേരിയ പുരോഗതി; മരുന്നുകളോട് പ്രതികരിക്കുന്നു

കോഴിക്കോട്: സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ തുടരുന്ന സാഹിത്യകാരന്‍ എംടി വാസുദേവന്‍ നായരുടെ ആരോഗ്യനിലയില്‍ നേരിയ പുരോഗതിയെന്ന് ഡോക്ടര്‍മാര്‍. എം ടി മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെന്നും കൈകാലുകള്‍ ചലിപ്പിച്ചുവെന്നുമാണ് ഡോക്ടര്‍മാര്‍ അറിയിച്ചത്. മറ്റുകാര്യങ്ങള്‍ ഇന്നലത്തേത് പോലെ മാറ്റമില്ലാതെ തുടരുകയാണ്. വിദഗ്ധ ഡോക്ടര്‍മാരുടെ സംഘമാണ് എം ടിയുടെ ആരോഗ്യസ്ഥിതി നിരീക്ഷിക്കുന്നത്. Join with metro post: വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ.. ശ്വാസ തടസ്സത്തെ തുടര്‍ന്നായിരുന്നു എംടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അതിനുപിന്നാലെ എംടിക്ക് ഹൃദയസ്തംഭനമുണ്ടായെന്നും ആരോഗ്യനില ഗുരുതരമാണെന്നുമായിരുന്നു ആശുപത്രി പുറത്തുവിട്ട […]

എംടി വാസുദേവന്‍ നായരുടെ ആരോഗ്യനില അതീവ ഗുരുതരം

കോഴിക്കോട്: എംടി വാസുദേവന്‍ നായരുടെ നില അതീവ ഗുരുതരം. കോഴിക്കോട്ടെ സ്വകാര്യ ആശുപതിയില്‍ എംടിയുടെ ആരോഗ്യ നില അതീവ ഗുരുതരമാണെന്നും ഹൃദയസ്തംഭനം ഉണ്ടായെന്നും അറിയിച്ചുകൊണ്ട് മെഡിക്കല്‍ ബുള്ളറ്റിന്‍ ആശുപത്രി അധികൃതര്‍ പുറത്തിറക്കി. Also Read ; ചോദ്യപേപ്പര്‍ ചോര്‍ച്ച ; എംഎസ് സൊല്യൂഷനെതിരെ എഫ്‌ഐആര്‍ ഇട്ട് ക്രൈംബ്രാഞ്ച്, ചുമത്തിയത് തട്ടിപ്പുള്‍പ്പെടെ 7 വകുപ്പുകള്‍ ശ്വസന, ഹൃദയ സംബന്ധമായ അസുഖങ്ങള്‍ക്ക് പുറമെ ശരീരത്തിന്റെ മറ്റു അവയവങ്ങളുടെ പ്രവര്‍ത്തനവും മോശമായതായി ഡോക്ടര്‍മാര്‍ അറിയിച്ചു. ഒരു മാസത്തിനിടെ പല തവണയായി എം ടി […]

എം.ടി വാസുദേവന്‍ നായരുടെ വീട്ടിലെ കവര്‍ച്ച; പാചകക്കാരിയും ബന്ധുവും അറസ്റ്റില്‍

കോഴിക്കോട്: എം.ടി വാസുദേവന്‍ നായരുടെ വീട്ടിലെ കവര്‍ച്ചയില്‍ പ്രതികള്‍ അറസ്റ്റില്‍. വീട്ടിലെ പാചകക്കാരിയും അവരുടെ ബന്ധുവുമാണ് നടക്കാവ് പോലീസിന്റെ പിടിയിലായത്. കിഴക്കെ നടക്കാവ് കൊട്ടാരം റോഡിലെ സിത്താര വീട്ടില്‍ നിന്നും അലമാരയുടെ ലോക്കറില്‍ സൂക്ഷിച്ചിരുന്ന 26 പവന്റെ സ്വര്‍ണാഭരണങ്ങളാണ് കഴിഞ്ഞ ദിവസം മോഷണം പോയത്. Also Read; എല്ലാവരും ചേര്‍ന്ന് സംഘിപ്പട്ടം തന്നു, താന്‍ ഒരിക്കലും വര്‍ഗീയവാദിയല്ലെന്ന് ജിതിന്‍, ‘സംഘി അളിയാ’എന്ന് വിളിക്കരുതെന്ന് മനാഫ് നടക്കാവ് പോലീസ് പ്രതികളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത് വരികയാണ്. ആഭരണം നഷ്ടപ്പെട്ട വിവരം […]