എഞ്ചിന് തകരാറായ വിമാനത്തില്‍ യാത്രക്കാരെ അടച്ചിട്ടത് അഞ്ച് മണിക്കൂര്‍; ശ്വാസം മുട്ടല്‍, ദേഹാസ്വാസ്ഥ്യം, ആകെ സീന്‍
മുംബൈ: വിമാനത്തില്‍ അഞ്ച് മണിക്കൂര്‍ പെട്ടുപോയ യാത്രക്കാര്‍ക്ക് ശ്വാസം മുട്ടലും ദേഹാസ്വാസ്ഥ്യവും അനുഭവപ്പെട്ടതായി പരാതി. മുംബൈയില്‍ നിന്ന് മൗറീഷ്യസിലേക്കുള്ള വിമാനം വൈകിയതോടെയാണ് യാത്രക്കാര്‍ ദുരുതം പേറിയത്. എയര്‍ മൗറീഷ്യസിന്റെ എം കെ 749 വിമാനമാണ് യാത്ര തുടരാന്‍ മണിക്കുറുകള്‍ വൈകിയത്. Also Read ; മൂന്നാം സീറ്റ് ഇല്ലെങ്കില്‍, മുസ്ലീം ലീഗ് ഒറ്റയ്ക്ക് മത്സരിക്കും; നാളെ നിര്‍ണായക യോഗം ശനിയാഴ്ച പുലര്‍ച്ചെ നാലരയ്ക്കായിരുന്നു മുംബൈ വിമാനത്താവളത്തില്‍ നിന്ന് വിമാനം പുറപ്പെടേണ്ടിയിരുന്നത്. മൂന്നരയോടെ തന്നെ യാത്രക്കാരെ വിമാനത്തില്‍ പ്രവേശിപ്പിച്ച് തുടങ്ങിയിരുന്നു. […]