ചേന്ദമംഗലം കൂട്ടക്കൊല ; ജിതിനെ ആക്രമിക്കാനായിരുന്നു ഉദ്ദേശം,തടയാന്‍ ശ്രമിച്ചപ്പോള്‍ എല്ലാവരെയും ആക്രമിച്ചെന്ന് പ്രതി

കൊച്ചി : ചേന്ദമംഗലത്തെ കൂട്ടകൊലക്കേസില്‍ പ്രതിയായ ഋതു ജയന്റെ മൊഴി പുറത്ത്. ആക്രമണത്തില്‍ പരിക്കേറ്റ ജിതിന്‍ ബോസിനെ മാത്രം ആക്രമിക്കാനായിരുന്നു ഉദ്ദേശമെന്നും എന്നാല്‍ ജിതിനെ ആക്രമിക്കുന്നതിനിടെ തടയാന്‍ ശ്രമിച്ചപ്പോഴാണ് വേണുവിനെയും ഉഷയെയും ആക്രമിച്ചത്. പിന്നാലെ തടയാന്‍ ശ്രമിച്ച വിനീഷയെ തലയ്ക്കടിക്കുകയായിരുന്നുവെന്നും പ്രതി മൊഴി നല്‍കി. ഋതുവിന്റെ അയല്‍വാസികളാണ് മരിച്ച വേണുവും കുടുംബവും. ഇവരുമായി കഴിഞ്ഞ ഒരു വര്‍ഷത്തോളമായി ഋതു തര്‍ക്കത്തിലായിരുന്നു. കൂടാതെ ഋതുവിന്റെ വിദേശത്തുള്ള സഹോദരിയെ ജിതിന്‍ നിരന്തരം അധിക്ഷേപിച്ചിരുന്നെന്ന വിവരവും പുറത്തു വരുന്നുണ്ട്. ഇതാണ് ഋതുവിന് […]

തൃശൂർ ചിൽഡ്രൻസ് ഹോമിൽ 15കാരൻ 17കാരനെ ചുറ്റിക കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി

തൃശ്ശൂര്‍ : തൃശൂര്‍ ചില്‍ഡ്രന്‍സ് ഹോമില്‍ 17 കാരന്‍ കൊല്ലപ്പെട്ട നിലയില്‍. ഇരിങ്ങാലക്കുട സ്വദേശി അങ്കിത് ആണ് കൊല്ലപ്പെട്ടത്.അങ്കിത്തിനെ കൊലപ്പെടുത്തിയത് ഇതേ ഹോമിലുള്ള 15 വയസുകാരനാണ്. ചുറ്റിക കൊണ്ട് തലയ്ക്കടിച്ചാണ് അങ്കിത് കൊലപ്പെടുത്തിയത്. ഇന്ന് രാവിലെ 6.30 ഓടെയാണ് സംഭവമുണ്ടായത്. Also Read ; ബോളിവുഡ് നടന്‍ സെയ്ഫ് അലി ഖാന് കുത്തേറ്റു അതേസമയം കുട്ടികള്‍ തമ്മില്‍ വഴക്കുകള്‍ ഉണ്ടാകുന്നത് പതിവായിരുന്നതായാണ് വിവരം. സംഭവം നടക്കുന്നതിന് തലേദിവസം കൊല്ലപ്പെട്ട അങ്കിത് 15 കാരനെ മര്‍ദിച്ചിരുന്നു. മുഖത്തും അടിച്ചിരുന്നു. ഇന്ന് […]

പോലീസില്‍ പരാതി നല്‍കിയതിന് അച്ഛനെ കൊന്നു; മകന് ജീവപര്യന്തം കഠിന തടവും 1 ലക്ഷം രൂപ പിഴയും

കൊല്ലം: അച്ഛനെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയ കേസില്‍ മകന് ജീവപര്യന്തം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. ഇരവിപുരം തെക്കേവിള സ്‌നേഹ നഗര്‍ – 163, വെളിയില്‍ വീട്ടില്‍ സത്യബാബുവിനെയാണ് മകന്‍ രാഹുല്‍ സത്യന്‍ കൊലപ്പെടുത്തിയത്. Also Read ; റോഡ് മുറിച്ചു കടക്കവേ കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസ് ഇടിച്ചു; രണ്ട് സ്ത്രീകള്‍ക്ക് ദാരുണാന്ത്യം കൊല്ലം ഫസ്റ്റ് അഡീഷണല്‍ ജില്ലാ സെഷന്‍സ് ജഡ്ജി പി.എന്‍.വിനോദാണ് കേസില്‍ ശിക്ഷ വിധിച്ചത്. 2022 ഡിസംബര്‍ 21-നാണ് കേസിനാസ്പദമായ […]

തമ്പാനൂരിലെ ഹോട്ടലില്‍ യുവതിയേയും യുവാവിനേയും മരിച്ച നിലയില്‍ കണ്ടെത്തി

തിരുവനന്തപുരം: തിരുവനന്തപുരം തമ്പാനൂരില്‍ യുവതിയേയും യുവാവിനെയും ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. തമ്പാനൂര്‍ ബസ് സ്റ്റാന്‍ഡിന് സമീപമുള്ള ലോഡ്ജിലാണ് ഇരുവരെയും മരിച്ച നിലയില്‍ കണ്ടെത്തിയത്. പാലോട് സ്വദേശികളായ കുമാരനും ആശയുമാണ് മരിച്ചത്. രണ്ട് ദിവസം മുന്‍പാണ് ഇരുവരും ഹോട്ടലില്‍ മുറിയെടുക്കുന്നത്. എന്നാല്‍ ഇന്ന് രാവിലെ ഇരുവരെയും പുറത്തു കാണാതായതോടെ ഹോട്ടല്‍ ജീവനക്കാര്‍ ഡോര്‍ തുറക്കാന്‍ ശ്രമിക്കുകയായിരുന്നു. പക്ഷേ ശ്രമം പാളിയതോടെ പോലീസില്‍ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് പോലീസെത്തി റൂം തുറന്നപ്പോഴാണ് ഇരുവരെയും മരിച്ച നിലയില്‍ കണ്ടെത്തിയത്. Also […]

ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്റെ കൊലപാതകം ; 9 ആര്‍എസ്എസ് – ബിജെപി പ്രവര്‍ത്തകര്‍ കുറ്റക്കാരെന്ന് കോടതി

കണ്ണൂര്‍: നീണ്ട 19 വര്‍ഷത്തിന് ശേഷം ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരന്റെ കൊലപാതക കേസില്‍ പ്രതികള്‍ കുറ്റക്കാരെന്ന് വിധിച്ച് കോടതി. കണ്ണൂര്‍ കണ്ണപ്പുരത്തെ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ റിജിത്തിനെ വധിച്ച കേസിലാണ് പ്രതികള്‍ മുഴുവന്‍ കുറ്റാക്കാരെന്ന് കോടതി വിധിച്ചത്. 9 ആര്‍എസ്എസ് – ബിജെപി പ്രവര്‍ത്തകരാണ് കേസിലെ പ്രതികള്‍. ഇവര്‍ക്കുള്ള ശിക്ഷ ജനുവരി 7 ന് വിധിക്കും. തലശ്ശേരി അഡീഷണല്‍ സെഷന്‍സ് കോടതിയുടെതാണ് വിധി. Also Read ; ദേവിക്കുളം മുന്‍ എംഎല്‍എ എസ് രാജേന്ദ്രനുമായി കൂടിക്കാഴ്ച നടത്തി പി വി അന്‍വര്‍ […]

അമ്മയേയും മുത്തച്ഛനേയും കൊലപ്പെടുത്തിയ സംഭവം ; നാടുവിട്ട് വീട്ടുജോലിക്കാരനായി, നാലരമാസത്തിന് ശേഷം അറസ്റ്റ്

കുണ്ടറ: കൊല്ലം കുണ്ടറയില്‍ അമ്മയേയും മുത്തച്ഛനേയും കൊലപ്പെടുത്തിയ കേസില്‍ പ്രതിയെ പിടികൂടി നാട്ടിലെത്തിച്ചു. കുണ്ടറ പടപ്പക്കര പുഷ്പവിലാസത്തില്‍ അഖിലിനെയാണ് നാലര മാസത്തിന് ശേഷം പിടികൂടിയത്. ശ്രീനഗറില്‍ ഒളിവില്‍ താമസിക്കുകയായിരുന്ന ഇയാളെ വളരെ തന്ത്രപൂര്‍വമാണ് പോലീസ് പിടികൂടിയത്. Also Read ; കലൂർ അപകടം; സാമ്പത്തിക തട്ടിപ്പ് കേസ് പ്രതികള്‍ മുന്‍കൂര്‍ ജാമ്യം തേടി ഹൈക്കോടതിയില്‍ 2024 ഓഗസ്റ്റ് 16-ന് ഉച്ചയ്ക്ക് രണ്ടോടെയാണ് മുത്തച്ഛന്‍ ആന്റണിയെ (77) ചുറ്റിക ഉപയോഗിച്ച് ഇയാള്‍ തലയ്ക്കടിച്ച് വീഴ്ത്തിയത്. തുടര്‍ന്ന്, ഹോംനഴ്‌സ് ഏജന്‍സി നടത്തുന്ന […]

പുതുവര്‍ഷ പുലരിയില്‍ യുവാവിനെ കുത്തിക്കൊന്ന സംഭവം ; പ്രായപൂര്‍ത്തിയാകാത്ത രണ്ടുപേര്‍ കസ്റ്റഡിയില്‍

തൃശൂര്‍: ലോകം പുതുവര്‍ഷത്തെ വരവേറ്റ പുലരിയില്‍ തൃശൂരില്‍ യുവാവിനെ കുത്തിക്കൊന്നു. സംഭവത്തില്‍ പതിനാലുകാരന്‍ കസ്റ്റഡിയില്‍. ഒപ്പമുണ്ടായിരുന്ന പതിനാറുകാരനെയും പോലീസ് പിടികൂടി. തൃശൂര്‍ പാലിയം റോഡ് സ്വദേശി ലിവിന്‍ (30) ആണ് പുതുവര്‍ഷ രാവില്‍ കൊല്ലപ്പെട്ടത്. ഇയാളെ കൊല്ലാനുപയോഗിച്ച കത്തി 14 കാരന്റേത് തന്നെയെന്ന് പോലീസ് പറഞ്ഞു. അതേസമയം കേസില്‍ അറസ്റ്റിലായ പതിനാലുകാരനായ കുട്ടി നേരത്തെ സഹപാഠിയെ കത്തി കാട്ടി ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ സ്‌കൂളില്‍ നിന്നും പുറത്താക്കപ്പെട്ടിരുന്നുവെന്നും പോലീസ് പറഞ്ഞു. സംഭവത്തില്‍ വിദ്യാര്‍ത്ഥികള്‍ ലഹരിക്ക് അടിമകള്‍ ആണോ എന്ന് […]

ഇന്‍ഷുറന്‍സ് ആനുകൂല്യം ലഭിക്കാന്‍ അച്ഛനെ കൊലപ്പെടുത്തി; മകന്‍ അറസ്റ്റില്‍

മൈസൂരു: ഇന്‍ഷുറന്‍സ് ആനുകൂല്യം ലഭിക്കാന്‍ അച്ഛനെ കൊലപ്പെടുത്തിയ മകന്‍ അറസ്റ്റില്‍. പെരിയപട്ടണ താലൂക്കിലെ കോപ്പയ്ക്കടുത്തുള്ള ജെരാസി കോളനിയിലെ അണ്ണപ്പ(60)യെയാണ് മകന്‍ തലയ്ക്കടിച്ച് കൊലപ്പെടുത്തിയത്. സംഭവത്തില്‍ മകന്‍ പാണ്ഡുവിനെ പോലീസ് അറസ്റ്റ് ചെയ്തു. അണ്ണപ്പയുടെ പേരിലുള്ള 30 ലക്ഷത്തിന്റെ ഇന്‍ഷുറന്‍സ് തുക തട്ടിയെടുക്കാനാണ് പാണ്ഡു കൊലപാതകം ചെയ്തതെന്ന് പോലീസ് പറഞ്ഞു. ഡിസംബര്‍ 26 ന് അച്ഛന്‍ വാഹനാപകടത്തില്‍ കൊല്ലപ്പെട്ടെന്ന് പാണ്ഡു ബൈലകുപ്പെ പോലീസ് സ്റ്റേഷനില്‍ ഫോണ്‍ വിളിച്ച് അറിയിക്കുകയായിരുന്നു. തുടര്‍ന്ന് പോലീസെത്തി ഗുല്ലേഡല വനമേഖലയിലെ റോഡരികിലുള്ള അണ്ണപ്പയുടെ മ്യതദേഹം […]

മകള്‍ക്ക് നേരെ നിരന്തര മര്‍ദ്ദനം; ആലപ്പുഴയില്‍ യുവാവിനെ ഭാര്യാപിതാവും സഹോദരനും ചേര്‍ന്ന് വെട്ടിക്കൊന്നു

ആലപ്പുഴ: മകള്‍ക്ക് നേരെ നിരന്തരമര്‍ദ്ദനം നടത്തിയെന്നാരോപിച്ച് ഭാര്യാപിതാവും ഭാര്യാ സഹോദരനും ചേര്‍ന്ന് യുവാവിനെ വെട്ടിക്കൊന്നു. അരൂക്കുറ്റി വടുതല സ്വദേശിയായ റിയാസാണ് കൊല്ലപ്പെട്ടത്. റിയാസിന്റെ ഭാര്യാപിതാവ് നാസര്‍, ഭാര്യാസഹോദരന്‍ റിനീഷ് എന്നിവരാണ് കേസിലെ പ്രതികള്‍. റിയാസ് ഭാര്യ റിനീഷയെ മര്‍ദ്ദിക്കുന്നത് പതിവായിരുന്നു. നാസറും റിനീഷും പലതവണ താക്കീത് നല്‍കിയിട്ടും മര്‍ദ്ദനം തുടര്‍ന്നു. ഇതേച്ചൊല്ലി കഴിഞ്ഞ ബുധനാഴ്ച ഇരുകൂട്ടര്‍ക്കും തമ്മില്‍ തര്‍ക്കമുണ്ടായിരുന്നു. ഇതിനിടെ റിനീഷ് വെട്ടുകത്തികൊണ്ട് സഹോദരി ഭര്‍ത്താവിനെ വെട്ടുകയായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. 37 വയസുള്ള റിയാസ് സംഭവ സ്ഥലത്തുവെച്ചു […]

തൃശൂരില്‍ വീട് കയറി ആക്രമണം ; രണ്ട് പേര്‍ കൊല്ലപ്പെട്ടു

തൃശൂര്‍: തൃശൂര്‍ കൊടകരയില്‍ വീട് കയറി ആക്രമണം നടത്തുന്നതിനിടയില്‍ കുത്തേറ്റ് രണ്ട് പേര്‍ മരിച്ചു. കൊടകര വട്ടേക്കാടാണ് സംഭവമുണ്ടായത്. ആക്രമണത്തില്‍ കല്ലിങ്ങപ്പുറം വീട്ടില്‍ സുജിത്(29), മഠത്തില്‍ പറമ്പില്‍ അഭിഷേക്(28) എന്നിവരാണ് മരണപ്പെട്ടത്. അഭിഷേകും മറ്റു രണ്ട് പേരും ചേര്‍ന്ന് സുജിത്തിനെ വീട് കയറി ആക്രമിക്കുകയായിരുന്നു. തുടര്‍ന്ന് ആക്രമണത്തില്‍ കുത്തുകൊണ്ട സുജിത്ത് പ്രതിരോധിക്കുന്നതിനിടെയാണ് അഭിഷേകിനും കുത്തേറ്റത്. ബുധനാഴ്ച്ച രാത്രി 11. 30 ഓടെയാണ് സംഭവം. Also Read ; ‘എംടിയുടെ ലോകം വിശാലമാണ്, ഈ നഷ്ടം എളുപ്പത്തില്‍ നികത്താനാവില്ല ‘: […]