നാടുകടത്തപ്പെട്ട രണ്ട് കൊലക്കേസിലെ പ്രതി തൃശൂരില്‍ യുവാവിനെ അടിച്ചുകൊന്നു; മൃതദേഹം റോഡില്‍, മര്‍ദനം ഹോക്കി സ്റ്റിക്കുകൊണ്ട്

തൃശൂര്‍: കോടന്നൂരില്‍ യുവാവിനെ ഹോക്കി സ്റ്റിക്ക് കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി. വെങ്ങിണിശേരി ശിവപുരം സ്വദേശി മനുവാണ് കൊല്ലപ്പെട്ടത്. മൃതദേഹം റോഡരികില്‍ ഉപേക്ഷിച്ച നിലയിലാണ് കണ്ടെത്തിയത്. കഴിഞ്ഞ ദിവസം വൈകുന്നേരം കൊല്ലപ്പെട്ട മനുവും മറ്റു മൂന്നുപേരും തമ്മില്‍ തര്‍ക്കമുണ്ടായിരുന്നു. വെങ്ങിണിശേരി സ്വദേശികളായ പ്രണവ്, ആഷിക്, മണികണ്ഠന്‍ എന്നിവര്‍ തമ്മിലാണ് തര്‍ക്കമുണ്ടായത്. Also Read ; ഇന്ന് വടകരയില്‍ എല്‍ഡിഎഫിന്റെ ജനകീയ പ്രതിരോധം; എളമരം കരീം പങ്കെടുക്കും തര്‍ക്കത്തിന് പിന്നാലെ ബൈക്ക് നല്‍കാന്‍ വേണ്ടി കോടന്നൂര്‍ ഭാഗത്തേക്ക് മനു എത്തിയിരുന്നു. ഈ […]

നവജാത ശിശുവിന്റെ മൃതദേഹം ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തി

കൊച്ചി: പനമ്പള്ളി നഗറില്‍ നവജാത ശിശുവിന്റെ മൃതദേഹം ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തി. സമീപത്തെ ഫ്‌ലാറ്റുകളിലൊന്നില്‍ നിന്ന് കുഞ്ഞിനെ പൊതിഞ്ഞുകെട്ടി താഴേക്ക് വലിച്ചെറിയുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം. കുഞ്ഞിനെ വലിച്ചെറിയുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചിട്ടുണ്ട്. കുഞ്ഞിനെ ജീവനോടെയാണോ അതോ കൊലപ്പെടുത്തിയ ശേഷം മൃതദേഹം പുറത്തേക്കെറിഞ്ഞതാണോ എന്നത് വ്യക്തമല്ല. പോലീസ് പരിശോധന നടത്തുകയാണ്. Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..

ചില്ലറയെ ചൊല്ലിയുണ്ടായ തര്‍ക്കം : കണ്ടക്ടറുടെ ക്രൂരമര്‍ദ്ദനത്തിന് ഇരയായി ചികിത്സയിലായിരുന്ന വയോധികന്‍ മരിച്ചു

തൃശൂര്‍: ചില്ലറയെ ചൊല്ലിയുണ്ടായ തര്‍ക്കത്തിനിടെ കണ്ടക്ടറുടെ ക്രൂര മര്‍ദ്ദനത്തിന് ഇരയായി ചികിത്സയിലായിരുന്ന വയോധികന്‍ മരിച്ചു. സംഭവത്തില്‍ കൂടുതല്‍ വെളിപ്പെടുത്തലുമായി ദൃക്‌സാക്ഷികള്‍. 3 രൂപാ കുറഞ്ഞതിനാണ് വയോധികനെ ബസ്സില്‍ നിന്ന് തള്ളിയിട്ടതെന്നും പോലീസ് കണ്ടെത്തി. തള്ളിയിട്ട ശേഷവും കണ്ടക്ടര്‍ വയോധികനെ ആശുപത്രിയില്‍ കൊണ്ടുപോകാന്‍ തയാറായില്ലെന്നും ബസില്‍ നിന്ന് ഇറങ്ങിവന്നശേഷം വീണ്ടും താഴേക്കിട്ടുവെന്നും ആ വീഴ്ചയിലാണ് ബോധം പോയതെന്നും ദൃക്‌സാക്ഷികളായ പ്രവീണ്‍, പുരുഷന്‍ എന്നിവര്‍ പറഞ്ഞു. കണ്ടക്ടറുടേത് ക്രൂരമായ പ്രവര്‍ത്തിയായിരുന്നുവെന്നും ഇവര്‍ പറഞ്ഞു. Also Read ; ഡല്‍ഹി മദ്യനയ അഴിമതി […]

കോട്ടയത്ത് ചീട്ടുകളിക്കിടെ സംഘര്‍ഷം; യുവാവ് കുത്തേറ്റു മരിച്ചു

കോട്ടയം: കോട്ടയത്ത് ചീട്ടുകളിയെത്തുടര്‍ന്നുണ്ടായ വാക്കുതര്‍ക്കത്തെത്തുടര്‍ന്ന് യുവാവ് കൊല്ലപ്പെട്ടു. പാല കൊല്ലപ്പള്ളി മങ്കര സ്വദേശി ലിബിന്‍ ജോസ് (26) ആണ് മരിച്ചത്. പുലര്‍ച്ചെയുണ്ടായ സംഘട്ടനത്തില്‍ ഒരു സ്ത്രീ അടക്കം മൂന്നു പേര്‍ക്ക് പരിക്കേറ്റു. Also Read ; ആലപ്പുഴയിലെ അതിഥി തൊഴിലാളിയുടെ കൊലപാതകം: മലയാളി പിടിയില്‍ മങ്കരയില്‍ ഒരു ബന്ധുവിന്റെ കുട്ടിയുടെ ആദ്യകുര്‍ബാന ചടങ്ങില്‍ പങ്കെടുക്കാനാണ് ലിബിനും സുഹൃത്തുക്കളുമെത്തിയത്. ഇവിടെ വെച്ച് ചീട്ടുകളിയും മദ്യപാനവും നടന്നു. ഇതിനിടെയാണ് വാക്കുതര്‍ക്കമുണ്ടായത്. അഭിലാഷ് എന്നയാളാണ് ലിബിനെ കത്രിക കൊണ്ട് കുത്തിയതെന്ന് പൊലീസ് സൂചിപ്പിച്ചു. […]

ആലപ്പുഴയിലെ അതിഥി തൊഴിലാളിയുടെ കൊലപാതകം: മലയാളി പിടിയില്‍

ആലപ്പുഴ: ഇന്നലെ ഹരിപ്പാട് ഡാണാപ്പടിയില്‍ അതിഥി തൊഴിലാളി കൊല്ലപ്പെട്ട സംഭവത്തില്‍ മലയാളി പിടിയില്‍.ഹരിപ്പാട് ചെറുതന സ്വദേശി യദുകൃഷ്ണനാണ് അറസ്റ്റിലായത്.ഡാണാപ്പടിയില്‍ മീന്‍ കട നടത്തുന്ന ബംഗാള്‍ മാള്‍ഡ സ്വദേശി ഓം പ്രകാശ് (42) ആണ് ഇന്നലെ കൊല്ലപ്പെട്ടത്.ഇതിന് പിന്നാലെ സമീപത്തുണ്ടായിരുന്ന അതിഥി തൊഴിലാളികളെ പോലിസ് കസ്റ്റഡിയിലെടുത്തിരുന്നു.തുടര്‍ന്ന് നടത്തിയ സിസിടിവി പരിശോധനയിലാണ് യദുകൃഷ്ണനാണ് കൊലപ്പെടുത്തിയത് എന്ന് അറിഞ്ഞത്. 500 രൂപ നല്‍കണമെന്നും തിരികെ ഗൂഗിള്‍ പേ ചെയ്ത് തരാമെന്നും യദു കൃഷ്ണന്‍ ഓം പ്രകാശിനോട് ആവശ്യപ്പെട്ടു. പണം നല്‍കാതെ വന്നപ്പോഴാണ് […]

ബീഹാറില്‍ ജെഡിയു നേതാവ് വെടിയേറ്റ് മരിച്ചു

പാട്‌ന: ബീഹാറില്‍ ജെഡിയു യുവ നേതാവായ സൗരഭ് കുമാര്‍ വെടിയേറ്റു മരിച്ചു. ബൈക്കിലെത്തിയ നാലംഗ സംഘമാണ് സൗരഭിനെ കൊലപ്പെടുത്തിയത്. കല്ല്യാണ ചടങ്ങില്‍ പങ്കെടുത്ത് മടങ്ങുകയായിരുന്നു സൗരഭും സുഹൃത്ത് മുന്‍മുന്‍ കുമാറും. ഇതിനിടയിലാണ് അജ്ഞാതരായ നാലംഗ സംഘം വെടിയുതിര്‍ത്തത്. Also Read ; തന്റെ പട്ടിപോലും ബിജെപിയില്‍ ചേരില്ല കെ.സുധാകരന്‍; വളര്‍ത്തുനായക്ക് വിവേകമുണ്ടെന്ന് എം.വി ജയരാജന്‍ സൗരഭിന്റെ തലയ്ക്ക് നേരെ രണ്ടുവട്ടവും സുഹൃത്ത് മുന്‍മുന്‍ കുമാറിന് നേരെ മൂന്നുവട്ടവുമാണ് വെടിയുതിര്‍ത്തത്.വെടിയേറ്റ ഉടനെ സൗരഭിനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു.മുന്‍മുന്‍ ഇപ്പോഴും ചികിത്സയില്‍ […]

യെമനില്‍ നിമിഷപ്രിയയെ കാണാന്‍ പ്രേമകുമാരിക്ക് അനുമതി; 12 വര്‍ഷത്തെ കാത്തിരിപ്പിന് വിരാമം

സന: വധശിക്ഷയ്ക്കു വിധിക്കപ്പെട്ടു യെമന്‍ തലസ്ഥാനമായ സനയിലെ ജയിലില്‍ കഴിയുന്ന മലയാളി യുവതി നിമിഷപ്രിയയെകാണാന്‍ അമ്മ പ്രേമകുമാരിക്ക് അനുമതി. ഉച്ചയ്ക്കു ശേഷം രണ്ടിന് ജയിലില്‍ എത്താന്‍ പ്രേമകുമാരിക്ക് നിര്‍ദേശം നല്‍കി. 12 വര്‍ഷത്തിന് ശേഷമാണ് പ്രേമകുമാരി മകളെ കാണുന്നത്. Also Read; രണ്ടാംഘട്ട തിരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം ഇന്ന് അവസാനിക്കും 2012ലാണു മകളെ പ്രേമകുമാരി അവസാനമായി കണ്ടത്. ഇന്നലെ രാവിലെ 11 മണിയോടെ (ഇന്ത്യന്‍ സമയം) റോഡുമാര്‍ഗം ഏദനില്‍നിന്നു സനയിലെത്തിയ പ്രേമകുമാരി മനുഷ്യാവകാശ പ്രവര്‍ത്തകന്‍ സാമുവേല്‍ ജെറോം വഴിയാണ് ജയില്‍ […]

പ്രണയപകയില്‍ മറ്റൊരു ജീവന്‍കൂടി; പട്ടാമ്പിയില്‍ യുവതിയെ കുത്തി വീഴ്ത്തി പെട്രോള്‍ ഒഴിച്ച് കൊലപ്പെടുത്തിയത് ആസൂത്രിതമെന്ന് പോലീസ്

പാലക്കാട്: പ്രണയപകയില്‍ വീണ്ടും ഒരു ജീവന്‍ കൂടി നഷ്ടമായി. പട്ടാമ്പിയില്‍ യുവതിയെ റോഡില്‍ കുത്തി വീഴ്ത്തി പെട്രോള്‍ ഒഴിച്ച് കത്തിച്ച സംഭവം ആസൂത്രിതമെന്ന് പോലീസ്. കൊല്ലപ്പെട്ട പ്രവിയയെ സുഹൃത്തായ സന്തോഷ് കൊലപ്പെടുത്തിയത് പ്രണയം നിരസിച്ചതിന്റെ പേരില്‍. പ്രവിയ സന്തോഷിന്റെ സ്ഥാപനത്തിലെ ജോലി ഉപേക്ഷിച്ച് മറ്റൊരു സ്വകാര്യ സ്ഥാപനത്തില്‍ ജോലിക്ക് പോയപ്പോള്‍ മുതല്‍ സന്തോഷ് ഭീഷണിപ്പെടുത്തിയിരുന്നതായി കുടുംബം പോലീസിന് നല്‍കിയ മൊഴിയില്‍ പറയുന്നുണ്ട്. പ്രവിയെ അപായപ്പെടുത്തിന്നതിനായി പലതവണ ഇരുചക്ര വാഹനത്തില്‍ പിന്തുടര്‍ന്നതായും കുടുംബം ആരോപിക്കുന്നുണ്ട്. Also Read ;ട്രെയിനില്‍ […]

വടകരയില്‍ മയക്കുമരുന്ന് കവര്‍ന്നത് ആറ് ജീവനുകള്‍; ഞെട്ടല്‍ മാറാതെ നാട്ടുകാര്‍

കോഴിക്കോട്: വര്‍ദ്ധിച്ചു വരുന്ന മയക്കുമരുന്ന് ഉപയോഗവും അതുമൂലമുണ്ടാകുന്ന മരണങ്ങളും ഇന്ന് സമൂഹത്തില്‍ ഏറിവരികയാണ്. പ്രത്യേകിച്ചും യുവാക്കള്‍ക്കിടയില്‍. ഇതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് ഒഞ്ചിയത്തെ യുവാക്കളുടെ മരണം. ഇവര്‍ മരിച്ചു കിടന്ന സ്ഥലത്തിന് സമീപത്തായി സിറിഞ്ചുകളും കണ്ടെത്തിയിരുന്നു. ഇതാണ് പോലീസിന് സംശയം ഏറിപ്പിച്ചത്.കൂടാതെ ഒരു വര്‍ഷത്തിനിടെ ഈ മേഖലയില്‍ മാത്രം മയക്കുമരുന്ന് ഉപയോഗത്തെ തുടര്‍ന്ന് മരിച്ചതെന്ന് സംശയിക്കുന്ന ആറ് കേസുകളാണുള്ളത്.ഈ പ്രദേശത്തെ മയക്കുമരുന്നു ഉപയോഗത്തില്‍ നാട്ടുകാരും ആശങ്കയിലാണ്. കഴിഞ്ഞ ദിവസത്തെ സംഭവത്തെ തുടര്‍ന്ന് ഇത്തരത്തില്‍ സംശയം നിലനില്‍ക്കുന്ന മരണങ്ങളുടെ […]

ഉത്സവത്തിനിടെ കത്തിക്കുത്ത്; ഒരാള്‍ക്ക് ദാരുണാന്ത്യം

മൂര്‍ക്കനാട് ശിവക്ഷേത്രത്തിലെ ഉത്സവത്തിനിടെയുണ്ടായ കത്തിക്കുത്തില്‍ ഒരാള്‍ മരിച്ചു. സംഭവത്തില്‍ അഞ്ച് പേര്‍ക്ക് ഗുരുതര പരുക്കേറ്റു. വെളത്തൂര്‍ മനക്കൊടി സ്വദേശി ചുള്ളിപറമ്പില്‍ വീട്ടില്‍ സുഭാഷ് ചന്ദ്രബോസിന്റെ മകന്‍ അക്ഷയ് (21) ആണ് മരണപ്പെട്ടത്. Also Read ; ആഗോളതലത്തില്‍ പണിമുടക്കി വാട്‌സാപ്പും ഇന്‍സ്റ്റയും; പിന്നാലെ പുന:സ്ഥാപിച്ചു മൂര്‍ക്കനാട് ആലുംപറമ്പില്‍ വച്ചാണ് സംഭവം നടന്നത്. മൂര്‍ക്കനാട് ശിവക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ചുള്ള വെടിക്കെട്ട് കഴിഞ്ഞതിന് തൊട്ടുപിന്നാലെയാണ് സംഭവം. ആക്രമണത്തില്‍ 6 പേര്‍ക്കാണ് കുത്തേറ്റത്. ഇവരെ വിവിധ ആശുപത്രികളിലേക്ക് മാറ്റിയിട്ടുണ്ട്. Join with metro post […]