റോബിന്‍ ബസിനെ വീണ്ടും തടഞ്ഞ് എംവിഡി

കൊച്ചി: ഒരു മാസത്തെ ഇടവേളയ്ക്ക് ശേഷം നിരത്തിലിറങ്ങിയ റോബിന്‍ ബസിനെ മൂവാറ്റുപുഴയില്‍ വെച്ച് എംവിഡി പിടികൂടി. ബസ് പരിശോധിച്ച ശേഷം വിട്ട് നല്‍കി. പത്തനംതിട്ടയില്‍ നിന്ന പുറപ്പട്ട ബസ് ഇന്ന് രണ്ടാം തവണയാണ് തടയുന്നത്. പെര്‍മിറ്റ് ലംഘനത്തിന്റെ പേരില്‍ മോട്ടോര്‍ വാഹന വകുപ്പുമായി നിയമപോരാട്ടം നടത്തിയിരുന്ന റോബിന്‍ ബസ് ഒരു മാസത്തിന് ശേഷമാണ് ഇന്ന് രാവിലെ വീണ്ടും സര്‍വീസിനിറങ്ങിയത്. പത്തനംതിട്ടയില്‍ നിന്ന് പുലര്‍ച്ചെ അഞ്ച് മണിക്ക് സര്‍വീസ് ആരംഭിച്ച് രണ്ട് കിലോമീറ്റര്‍ പിന്നിട്ടപ്പോള്‍ തന്നെ മൈലപ്രയില്‍ വെച്ച് […]

ഇത്തവണ പിഴയല്ല; റോബിന്‍ ബസ് പിടിച്ചെടുത്ത് എംവിഡി

പത്തനംതിട്ട: റോബിന്‍ ബസിനെതിരെ കടുത്ത നടപടിയുമായി മോട്ടോര്‍ വാഹനവകുപ്പ്. ഇത്തവണ പിഴയില്‍ ഒതുക്കാതെ റോബിന്‍ ബസ് പെര്‍മിറ്റ് ലംഘനം നടത്തുന്നുവെന്ന് കാട്ടി എംവിഡി പിടിച്ചെടുത്തു. കൂടാതെ ബസിനെതിരെ വാഹനവകുപ്പ് കേസെടുമെടുത്തിട്ടുണ്ട്. ഹൈക്കോടതി ഉത്തരവ് തുടര്‍ച്ചയായി ലംഘിക്കും വിധം പെര്‍മിറ്റ് ലംഘനം നടത്തുന്നുവെന്ന് കാട്ടി പിടിച്ചെടുത്ത ബസ് പത്തനംതിട്ട എആര്‍ ക്യാമ്പിലേക്ക് മാറ്റി. വന്‍ പോലീസ് സന്നാഹത്തോടെയാണ് എംവിഡി കര്‍ശന നടപടി എടുത്തത്. ബസ് പിടിച്ചെടുത്തത് അന്യായമാണെന്നും കോടതി ഉത്തരവിന്റെ ലംഘനമാണ് ഉദ്യോഗസ്ഥര്‍ ചെയ്തതെന്നും റോബിന്‍ ബസ് നടത്തിപ്പുകാര്‍ […]

നവകേരള സദസ്സിന് സ്‌കൂള്‍ കുട്ടികളെ എത്തിക്കാന്‍ നിര്‍ദേശം

മലപ്പുറം: നവകേരള സദസിന് ആളെ കൂട്ടാന്‍ സ്‌കൂള്‍ കുട്ടികളെ എത്തിക്കണമെന്ന് നിര്‍ദേശം നല്‍കി വിദ്യാഭ്യാസ വകുപ്പ്. തിരൂരങ്ങാടി ഡിഇഒ കഴിഞ്ഞ ദിവസം വിളിച്ച് ചേര്‍ത്ത യോഗത്തിലാണ് നവകേരള സദസിന് കുട്ടികളെ എത്തിക്കാന്‍ പ്രധാനധ്യാപകര്‍ക്ക് നിര്‍ദേശം നല്‍കിയത്. കുറഞ്ഞത് 200 കുട്ടികള്‍ എങ്കിലും ഓരോ സ്‌കൂളില്‍ നിന്നും വേണമെന്നാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. കൂടാതെ അച്ചടക്കമുള്ള കുട്ടികളെ മാത്രം കൊണ്ടുപോയാല്‍ മതിയെന്നും നിര്‍ദേശമുണ്ട്. Join with metro post: വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ.. അതേസമയം നവകേരളയാത്രയ്ക്കായി സ്‌കൂള്‍ […]

റോബിന്‍ ബസ് തമിഴ്നാട് എം.വി.ഡി വിട്ടുനല്‍കി

കോയമ്പത്തൂര്‍: പെര്‍മിറ്റ് ലംഘനത്തിന്റെ പേരില്‍ തമിഴ്‌നാട് എം.വി.ഡി പിടിച്ചെടുത്ത റോബിന്‍ ബസ് ഉടമ ഗിരീഷിന് വിട്ടുകൊടുത്തു.10,000 രൂപ പിഴയടച്ചതോടെയാണ് ബസ് കോയമ്പത്തൂര്‍ സെന്‍ട്രല്‍ ആര്‍.ടി.ഒ. വിട്ടുനല്‍കിയത്. ഞായറാഴ്ചയായിരുന്നു ബസ് തമിഴനാട് എം.വി.ഡി. പിടിച്ചെടുത്തത്. തുടര്‍ന്ന്, ബസ് വിട്ടുനല്‍കണമെന്ന് ആവശ്യപ്പെട്ട് ബസ്സുടമ ഗിരീഷ് തമിഴ്‌നാട് ആര്‍.ടി.ഒയ്ക്ക കത്ത് സമര്‍പ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് 10,000 രൂപ പിഴയടച്ചതിന് ശേഷം ബസ് വിട്ടുനല്‍കാന്‍ തീരുമാനമായത്. ചൊവ്വാഴ്ച വൈകീട്ട് കോയമ്പത്തൂരില്‍ നിന്നും പത്തനംതിട്ടയിലേക്ക് ബസ് സര്‍വ്വീസ് നടത്തുമെന്നാണ് വിവരം. Also Read; സ്‌കൂളില്‍ തോക്കുമായെത്തി […]

റോഡപകടങ്ങളില്‍ പെടുന്നവരെ ആശുപത്രിയില്‍ എത്തിക്കുന്നവരെ ബുദ്ധിമുട്ടിക്കരുതെന്ന് എംവിഡി

തിരുവനന്തപുരം: അപകടങ്ങളില്‍ പെടുന്നവരെ ആശുപത്രിയില്‍ എത്തിക്കുന്നവരെ ഒരു വിധത്തിലും ബുദ്ധിമുട്ടിക്കരുതെന്ന് മോട്ടോര്‍ വാഹനവകുപ്പ്. അപകട വിവരം സ്റ്റേഷനില്‍ അറിയിച്ചവരെയോ ആശുപത്രിയില്‍ എത്തിച്ചവരെയോ കൂടുതല്‍ സമയം അവിടെ നില്‍ക്കണമെന്ന് ആശുപത്രി ജീവനക്കാരോ പോലീസോ നിര്‍ബന്ധിക്കാന്‍ പാടില്ല. അവര്‍ക്ക് സ്വമേധയാ താല്‍പര്യമില്ലാത്ത പക്ഷം സാക്ഷിയാക്കാനോ, പേരുവിവരങ്ങള്‍ രേഖപ്പെടുത്താനോ പോലീസ് നിര്‍ബന്ധിക്കരുതെന്നും മോട്ടോര്‍ വാഹന വകുപ്പ് അറിയിച്ചു. എംവിഡി ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പ് ആരാണ് Good samaritan ( നല്ല ശമര്യക്കാരന്‍ ) റോഡപകടങ്ങളില്‍ പെടുന്നവരെ സ്വമേധയാ ലാഭേച്ഛയോ, പ്രതിഫലമോ, നഷ്ടപരിഹാരമോ […]

  • 1
  • 2