സിദ്ധാര്‍ത്ഥന്റെ ദൂരൂഹമരണം; പുറത്ത് പറഞ്ഞാല്‍ തലയുണ്ടാവില്ലെന്ന് ഭീഷണി
കല്‍പ്പറ്റ: ആള്‍ക്കൂട്ടവിചാരണയ്ക്കിരയായി ജീവനൊടുക്കിയ പൂക്കോട് ഗവ. വെറ്ററിനറി കോളേജ് വിദ്യാര്‍ഥി സിദ്ധാര്‍ഥനെ മര്‍ദിച്ച സംഭവം പുറത്തുപറഞ്ഞാല്‍ തലയുണ്ടാവില്ലെന്ന് ഭീഷണിപ്പെടുത്തിയെന്ന് വിദ്യാര്‍ഥികള്‍. ഹോസ്റ്റല്‍ മുറിയില്‍ കയറിയാണ് സംഭവത്തില്‍ ഉള്‍പ്പെട്ട സിന്‍ജോ ജോണ്‍സന്‍ ഭീഷണിപ്പെടുത്തിയതെന്ന് വിദ്യാര്‍ഥികള്‍ പറഞ്ഞു. അതുകൊണ്ടാണ് കുട്ടികളാരും ഇതുസംബന്ധിച്ച വിവരം പുറത്തുപറയാതിരുന്നത്. ആക്രമിക്കപ്പെടുമെന്ന് ഭയന്ന് മര്‍ദനവിവരം പുറത്തറിയിച്ച ഇതരസംസ്ഥാനക്കാരായ വിദ്യാര്‍ഥികള്‍ അവധിയില്‍ പോയിരിക്കുകയാണ്. Also Read ; അശ്ലീല ആംഗ്യം കാണിച്ചതിന് ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക് സസ്പെന്‍ഷന്‍ കോളേജ് ഹോസ്റ്റലില്‍ പലപ്പോഴും അടിപിടിയുണ്ടാകാറുണ്ട്. കോളേജില്‍ നടക്കുന്നത് അവിടെ തീരണമെന്നാണ് അലിഖിത […]





Malayalam 























































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































