നാഷനൽ ഡിഫൻസ്, നേവൽ അക്കാദമിയിൽ ഓഫിസർ: 400 ഒഴിവ്
യു.പി.എസ്.സി ദേശീയതലത്തിൽ ഏപ്രിൽ 21ന് നടത്തുന്ന 2024ലെ നാഷനൽ ഡിഫൻസ് അക്കാദമി, നേവൽ അക്കാദമി പരീക്ഷയിലൂടെ പ്ലസ് ടുകാർക്ക് ഓഫിസറാകാം. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് എന്നിവയാണ് കേരളത്തിലെ പരീക്ഷകേന്ദ്രങ്ങൾ.പരീക്ഷയിലും തുടർന്നുള്ള എസ്.എസ്.ബി ഇന്റർവ്യൂവിലും യോഗ്യത നേടുന്നവർക്ക് എൻ.ഡി.എയുടെ ആർമി, നേവി, എയർഫോഴ്സ് വിഭാഗങ്ങളിൽ 153ാമത് കോഴ്സിലേക്കും നേവൽ അക്കാദമിയുടെ 115ാമത് കോഴ്സിലേക്കും പ്രവേശനം ലഭിക്കും. Also Read ;തൃപ്രയാറില്‍ ശ്രീരാമനെ തൊഴുത് മീനൂട്ട് നടത്തി പ്രധാനമന്ത്രി പരിശീലനം 2025 ജനുവരി രണ്ടിന് തുടങ്ങും. ആകെ 400 ഒഴിവുണ്ട്. […]





Malayalam 





















































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































