ഗതാഗതക്കുരുക്ക് രൂക്ഷം; തകര്‍ന്ന ആറുവരിപ്പാതയുടെ തൃശൂര്‍ ഭാഗത്തേക്കുള്ള സര്‍വീസ് റോഡ് തുറന്നുകൊടുത്തേക്കും
മലപ്പുറം: ദേശീയപാത 66ല്‍ മലപ്പുറം കുരിയാട്ടെ തകര്‍ന്ന ആറുവരിപ്പാതയില്‍ തൃശൂര്‍ ഭാഗത്തേക്കുള്ള സര്‍വീസ് റോഡ് തുറന്നു കൊടുത്തേക്കും. സമാന്തര റോഡില്‍ ഗതാഗതകുരുക്ക് രൂക്ഷമായ സാഹചര്യത്തിലാണ് സര്‍വീസ് റോഡ് തുറന്നു കൊടുക്കാനായി ജില്ലാ ഭരണകൂടം ആലോചിക്കുന്നത്. ഇത്തരത്തില്‍ റോഡ് തുറന്നു കൊടുക്കാന്‍ ദേശീയപാത അധികൃതരും ശിപാര്‍ശ ചെയ്തിട്ടുണ്ട്. ആറുവരിപ്പാതയില്‍ നിന്ന് സര്‍വീസ് റോഡിലേക്ക് കോണ്‍ക്രീറ്റ് കട്ടകള്‍ വീഴാതിരിക്കാനുള്ള സുരക്ഷാ നടപടികള്‍ ഏതാനും ദിവസം കൊണ്ട് പൂര്‍ത്തിയാക്കിയ ശേഷം ഗതാഗതം അനുവദിക്കാനാണ് നീക്കം. Also Read; മഴ കനക്കുന്നു; ആവശ്യമെങ്കില്‍ ദുരിതാശ്വാസ […]