October 16, 2025

രൂപമാറ്റം വരുത്തി, നിരക്ക് കുറച്ച് നവകേരള ബസ് വീണ്ടും നിരത്തിലേക്ക്

കോഴിക്കോട്: രൂപമാറ്റം വരുത്തിയ നവകേരള ബസ് വീണ്ടും നിരത്തിലേക്ക്. കോഴിക്കോട് – ബെംഗളുരു റൂട്ടില്‍ ബസ് സര്‍വീസ് പുനരാരംഭിക്കും. ഇതിനായി ബസ് ബെംഗളുരുവില്‍ നിന്നും കോഴിക്കോട് എത്തിച്ചു. പതിനൊന്ന് സീറ്റുകള്‍ അധികമായി ഘടിപ്പിച്ചതോടെ സീറ്റുകളുടെ എണ്ണം 37 ആയി. ബസിലുണ്ടായിരുന്ന എസ്‌കലേറ്റര്‍, പിന്‍ ഡോര്‍ എന്നിവ ഒഴിവാക്കി. മുന്‍ഭാഗത്ത് മാത്രമാകും ഡോര്‍ ഉണ്ടാവുക. അതേസമയം ശൗചാലയം ബസില്‍ നിലനിര്‍ത്തിയിട്ടുണ്ട്. നേരത്തെയുണ്ടായിരുന്ന ബസ് നിരക്കും കുറച്ചിട്ടുണ്ട്. 1280 രൂപ ആയിരുന്നു ബസ് നിരക്ക്. എന്നാല്‍ ഇന്നലത്തെ ബെംഗളൂരു-കോഴിക്കോട് യാത്രയില്‍ […]

നവകേരള സദസിനെതിരെ പോസ്റ്റിട്ട വനംവകുപ്പ് ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്തു

കുമളി: ഇടുക്കിയില്‍ നവകേരള സദസിനെതിരെ സമൂഹമാധ്യമത്തില്‍ പോസ്റ്റിട്ട വനംവകുപ്പ് ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്തു. തേക്കടി റേഞ്ചിലെ ഇടപ്പാളയം സെക്ഷനിലെ ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ പി എം സക്കീര്‍ ഹുസൈനെതിരെയാണ് നടപടി. പെരിയാര്‍ ഈസ്റ്റ് ഡെപ്യൂട്ടി ഡയറക്ടര്‍ പാട്ടീല്‍ സുയോഗ് സുഭാഷ് റാവുവാണ് സസ്‌പെന്‍ഡ് ചെയ്തുകൊണ്ടുള്ള ഉത്തരവ് പുറപ്പെടുവിച്ചത്. തേക്കടി റേഞ്ച് ഫോറസ്റ്റ് ഓഫീസറുടെ ശുപാര്‍ശ പരിഗണിച്ചാണ് നടപടി. 1930 ലെ കേരളാ സിവില്‍ സര്‍വ്വീസ് പെരുമാറ്റച്ചട്ടം അനുസരിച്ചാണ് സര്‍വ്വീസില്‍ നിന്നും അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തത്. ഫെയ്‌സ്ബുക്കിലും […]

നവകേരള സദസ്സിന് ഇന്ന് സമാപനം

തിരുവനന്തപുരം: മുഖ്യമന്ത്രിയും മന്ത്രിമാരും നയിക്കുന്ന നവകേരള സദസ്സിന് ഇന്ന് സമാപനം. കാസര്‍ഗോഡ് മഞ്ചേശ്വരത്ത് നിന്നും കഴിഞ്ഞ മാസം 18ന് ആരംഭിച്ച നവകേരളയാത്ര 35 ദിവസം പിന്നിട്ട് ഇന്ന് സമാപിക്കുകയാണ്. ഔദ്യോഗിക സമാപന ദിവസമായ ഇന്ന് കോവളം, നേമം, കഴക്കൂട്ടം, വട്ടിയൂര്‍ക്കാവ്, തിരുവനന്തപുരം എന്നിങ്ങനെ 5 മണ്ഡലങ്ങളില്‍ നവകേരള സദസ്സ് നടക്കും. സമാപന സമ്മേളനം വട്ടിയൂര്‍ക്കാവ് പോളിടെക്‌നിക്ക് ഗ്രൗണ്ടിലാണ്. സമാപന ദിവസമായ ഇന്നും തലസ്ഥാനത്ത് പ്രതിപക്ഷ പ്രതിഷേധനങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്.   Also Read; പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയുമായി ഒളിച്ചോടിയ […]

നവകേരള സദസ്സ് അലങ്കോലമാക്കുകയായിരുന്നു ലക്ഷം മുഖ്യമന്ത്രി

കൊല്ലം: പുനലൂരില്‍ നവകേരള സദസ്സില്‍ സംസാരിക്കവെ ഒരാള്‍ പാഞ്ഞടുത്തതിനോടടക്കം പ്രതികരിച്ച് മുഖ്യമന്ത്രി. പരിപാടി അലങ്കോലമാക്കാന്‍ വേണ്ടിയാണ് ഒരാളെ ഇങ്ങോട്ട് പറഞ്ഞു വിട്ടത് എന്നാണ് മുഖ്യമന്ത്രി പറയുന്നത്. എക്‌സക്ലൂസീവ് ആയി ദൃശ്യങ്ങള്‍ ലഭിക്കുകയായിരുന്നു ലക്ഷം. അതിനുവേണ്ടി ക്യാമറയുടെ മുന്നിലേക്ക് എക്സ്‌ക്ലൂസീവ് ആയി ചാടി വീഴുകയായിരുന്നു. ജനങ്ങള്‍ പ്രകോപനം കൂടാതെ സാഹചര്യം കൈകാര്യം ചെയ്തു. പല രൂപത്തിലും പരിപാടി അലങ്കോലപ്പെടുത്താന്‍ വരും. വ്യത്യസ്തമായ പ്രതിഷേധത്തിനാണ് ശ്രമം. എത്ര പ്രതിഷേധം കണ്ടതാണെന്നും അദ്ദേഹം പറഞ്ഞു. പുനലൂരില്‍ മുഖ്യമന്ത്രി സംസാരിക്കവെ പാഞ്ഞടുത്തയാളെ പൊലീസ് […]

വാര്‍ത്താസമ്മേളനത്തില്‍ ഗവര്‍ണര്‍ക്കെതിരെ രൂക്ഷവിമര്‍ശനം

പത്തനംതിട്ട: പത്തനംതിട്ടയില്‍ നവകേരള സദസ്സിനിടെ വാര്‍ത്താസമ്മേളനം നടത്തിയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ രൂക്ഷവിമര്‍ശനമുയര്‍ത്തിയത്. ഗവര്‍ണറുടെ നിലപാടിനെതിരെ രൂക്ഷമായി പ്രതികരിച്ച മുഖ്യമന്ത്രി ഗണ്‍മാന്‍ അനിലിനെ കുറിച്ചുള്ള ചോദ്യങ്ങളില്‍ നിന്ന് ഒഴിഞ്ഞുമാറുകയായിരുന്നു. സമയം കഴിഞ്ഞുവെന്നും പിന്നെ കാണാമെന്നും പറഞ്ഞ് വാര്‍ത്താ സമ്മേളനം നിര്‍ത്തുകയായിരുന്നു മുഖ്യമന്ത്രി. ഗവര്‍ണറെ കുറിച്ചുള്ള ജസ്റ്റിസ് നരിമാന്റെ പരാമര്‍ശം തന്നെ ഇതിന് വ്യക്തമാണ്. പ്രതിഷേധം ക്ഷണിച്ചുവരുത്തുന്ന നടപടിയാണ് ഗവര്‍ണറുടേത്. കേന്ദ്രത്തിന്റെ സഹായത്തിലാണ് സര്‍വകലാശാലകളില്‍ ആളുകളെ കണ്ടെത്തി നിയമിച്ചിരിക്കുന്നത് ആര്‍എസ്എസ് നിര്‍ദേശമാണ് ഗവര്‍ണര്‍ […]

നവകേരള സദസ്സിനെ പ്രവർത്തകർ സംരംക്ഷിക്കേണ്ടതില്ല : എം.വി ഗോവിന്ദൻ

പിണറായി വിജയന്റെ നേതൃത്വത്തിൽ നടക്കുന്ന നവകേരള സദസ്സിനെ സംരക്ഷിക്കാൻ സി.പി.എം. പ്രവർത്തകർ രംഗത്തിറ ണ്ടേണ്ടതില്ലായെന്ന് പാർട്ടി സെക്രട്ടറി എം.വി. ഗോവിന്ദൻ ഇത് സർക്കാർ പരിപാടി യാണ്. സംരക്ഷണം ഉറപ്പാക്കാൻ സർക്കാർ സംവിധാനങ്ങളുംഉണ്ട് . പാർട്ടി പരിപാടിയിൽ മാത്രമേ പ്രവർത്തകരുടെ സംരംക്ഷണം ആവശ്യമുള്ളു. ഇത് സംബന്ധിച്ചുള്ള നിർദ്ദേശങ്ങൾ പാർട്ടി ഘടകങ്ങൾക്ക് നൽകിയതായും അദ്ദേഹം അറിയിച്ചു. Also Read;യൂത്ത് കോണ്‍ഗ്രസ് മര്‍ദ്ദനം: പ്രതികള്‍ക്ക് സിപിഐഎം വരവേല്‍പ്പ് മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച കോൺഗ്രസുകാരെ സുരക്ഷയുടെ പേരിൽ സി പി എം പ്രവർത്തകർ […]

നവകേരള ബസിന് നേരെ ഷൂവെറിഞ്ഞ കേസില്‍ നാല് പ്രതികള്‍ക്കും ജാമ്യം

മുഖ്യമന്ത്രിയുടെ വാഹനത്തിന് നേരെ കരിങ്കൊടി കാണിച്ച കേസില്‍ കെഎസ്യു പ്രവര്‍ത്തകര്‍ക്ക് ജാമ്യം. ഉപാധികളോടെയാണ് പ്രതികള്‍ നാലുപേര്‍ക്കും പെരുമ്പാവൂര്‍ മജിസ്ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചിരിക്കുന്നത്. പ്രതികളുടെ ജാമ്യഹര്‍ജി പരിഗണിക്കവേ പൊലീസിനെതിരെയും പ്രോസിക്യൂഷനെതിരേയും രൂക്ഷ വിമര്‍ശനമാണ് കോടതി ഉന്നയിച്ചിരുന്നത്. പ്രതികള്‍ക്കെതിരെ വധശ്രമത്തിന് കേസെടുക്കാനുള്ള സാഹചര്യം എന്താണെന്ന് കോടതി ചോദിച്ചിരുന്നു. മജിസ്ട്രേറ്റ് കോടതിയില്‍ പ്രതികളെ ഹാജരാക്കിയപ്പോള്‍ മര്‍ദനത്തിനിരയായെന്ന് പ്രതികള്‍ കോടതിയോട് പറയുകയുണ്ടായി. അതിനാല്‍ പ്രതികളെ മര്‍ദിച്ചവരെ എന്തുകൊണ്ട് അറസ്റ്റ് ചെയ്തില്ലെന്ന് കോടതി ചോദിച്ചു. മന്ത്രിമാരെ സംരക്ഷിക്കുന്നതുപോലെ അറസ്റ്റ് ചെയ്ത പ്രതികളേയും സംരക്ഷിക്കണമെന്ന് […]

നവകേരള സദസിലേക്ക് പരാതി നല്‍കാന്‍ വന്നയാള്‍ കുഴഞ്ഞുവീണു മരിച്ചു

ഇടുക്കി: നവകേരള സദസ്സില്‍ പരാതി നല്‍കാനെത്തിയ ആള്‍ കുഴഞ്ഞുവീണുമരിച്ചു. തിങ്കളാഴ്ച ഉച്ചയോടെ അടിമാലി വിശ്വജ്യോതി സ്‌കൂളിന് സമീപംവെച്ചായിരുന്നു സംഭവം. മൂന്നാര്‍ ലോക്ഹര്‍ട്ട് എസ്റ്റേറ്റിലെ താമസക്കാരന്‍ 41 വയസ്സുള്ള ഗണേശന്‍ ആണ് മരിച്ചത്. ദേവികുളം നിയമസഭാ മണ്ഡലത്തിലെ നവകേരള സദസ്സ് പരിപാടി നടക്കുന്നത് അടിമാലി വിശ്വജ്യോതി സ്‌കൂളിലായിരുന്നു. സാമ്പത്തിക സഹായം ലഭിക്കുന്നതിനുള്ള അപേക്ഷ നല്‍കാന്‍ പോകുന്നതിനിടെ സ്‌കൂളിലേക്കുള്ള വഴിയില്‍ കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. Also Read; അവസാനം വരെ അഭിനയത്തില്‍ നിന്നും പിന്‍മാറില്ലെന്ന് ശിവരാജ് കുമാര്‍ ഗണേശന് ആരോഗ്യസംബന്ധമായ […]

ശബരിമല ഭക്തര്‍ മുഖ്യമന്ത്രി ഉള്ള ദിവസം പുറത്തിറങ്ങരുത്; വി ഡി സതീശന്‍

കോഴിക്കോട്: നവകേരള സദസ് തിരഞ്ഞെടുപ്പ് പ്രചാരണം മാത്രമാണെന്ന് പ്രതിക്ഷനേതാവ് വിഡി സതീശന്‍. നാട്ടുകാരുടെ ചിലവില്‍ സര്‍ക്കാര്‍ തിരഞ്ഞെടുപ്പ് പ്രചാരണം നടത്തുകയാണെന്നും വി ഡി സതീശന്‍ ആരോപിച്ചു. സംസ്ഥാന സര്‍ക്കാരിനെതിരെ യുഡിഎഫ് സംഘടിപ്പിക്കുന്ന വിചാരണ സദസിന്റെ ഉദ്ഘാടനം ബേപ്പൂര്‍ മണ്ഡലത്തിലെ ഫറോക്കില്‍ നിര്‍വഹിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘രാജാവ് എഴുന്നള്ളുമ്പോള്‍ കരുതല്‍ തടങ്കലിലിടുകയാണ്. പ്രതിഷേധിക്കുന്നവരെ ക്രൂരമായി മര്‍ദിക്കുന്നു. നാണംകെട്ട മുഖ്യമന്ത്രിയാണ് കസേരയിലിരിക്കുന്നത്. വൃത്തികെട്ട കാര്യം ചെയ്താല്‍ അതേ നാണയത്തില്‍ മറുപടി പറയും. ശബരിമല ഭക്തര്‍ മുഖ്യമന്ത്രി ഉള്ള ദിവസം പുറത്തിറങ്ങരുത്. […]

നവകേരള സദസിന് സമീപം ഗ്യാസ് ഉപയോഗിക്കരുത്; സര്‍ക്കുലറില്‍ മാറ്റം വരുത്തി ആലുവ പോലീസ്

നവകേരള സദസിന്റെ സമ്മേളന വേദിക്ക് സമീപമുള്ള കടകളില്‍ ഗ്യാസ് ഉപയോഗിച്ചുള്ള പാചകം പാടില്ലെന്ന സര്‍ക്കുലറില്‍ മാറ്റം വരുത്തി പോലീസ്. ആലുവ ബസ് സ്റ്റാന്‍ഡില്‍ പ്രവര്‍ത്തിക്കുന്ന കടകള്‍ക്ക് ആലുവ ഈസ്റ്റ് പോലീസാണ് സര്‍ക്കുലര്‍ നല്‍കിയത്. നവകേരള സദസ്സ് നടക്കുന്ന ദിവസം മുഴുവന്‍ ഗ്യാസ് ഉപയോഗിക്കരുതെന്ന നിര്‍ദേശം വിവാദമായതോടെയാണ് മാറ്റത്തോടെ പുതിയ സര്‍ക്കുലര്‍ ഇറക്കിയത്. Also Read; സ്വര്‍ണം പൊടിച്ച് സോപ്പുപൊടിയില്‍ കലര്‍ത്തി കള്ളക്കടത്തുകാര്‍ നവ കേരള സദസ്സ് നടക്കുന്ന രണ്ടു മണിക്കൂര്‍ മാത്രം ഗ്യാസ് ഉപയോഗിക്കരുതെന്നാണ് കച്ചവടക്കാര്‍ക്ക് നല്‍കിയ പുതിയ […]

  • 1
  • 2