‘നവകേരള ബസ്’ കേരളത്തില്‍ എത്തി

തിരുവനന്തപുരം : സംസ്ഥാന സര്‍ക്കാരിന്റെ നവകേരള സദസ് പരിപാടിയുടെ ഭാഗമായി മുഖ്യമന്ത്രിക്കും മറ്റ് മന്ത്രിമാര്‍ക്കും സഞ്ചരിക്കാനുള്ള ആഡംബര ബസ് കേരളത്തില്‍ എത്തി. ബെംഗളൂരുവിലെ ലാല്‍ബാഗില്‍ നിന്നും ഇന്നലെ വൈകിട്ട് 6:30 ന് കേരളത്തിലേക്ക് പുറപ്പെട്ട ബസ് പുലര്‍ച്ചെ നാല് മണിക്കാണ് കാസര്‍ഗോഡ് എആര്‍ ക്യാംപില്‍ എത്തിയത്. ഇന്ന് ആരംഭിക്കുന്ന നവകേരള സദസിന് പുലര്‍ച്ചെയോടുകൂടി ബസ് കാസര്‍ഗോഡ് എത്തിക്കും. 25 പേര്‍ക്ക് യാത്ര ചെയ്യാവുന്ന തരത്തിലുള്ള ബസില്‍ വലിയ ആഡംബര സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. മുന്‍നിരയിലെ കസേരയില്‍ 180 ഡിഗ്രി […]

മറ്റ് കോണ്‍ട്രാക്ട് ക്യാരേജ് ബസുകള്‍ക്കുള്ള നിയമങ്ങള്‍ നവകേരള ബസിന് ബാധകമല്ലെന്ന് സര്‍ക്കാര്‍

നവകേരള സദസിന് മുഖ്യമന്ത്രിയ്ക്കും മന്ത്രിമാര്‍ക്കും സഞ്ചരിക്കാന്‍ കെഎസ്ആര്‍ടിസി ബെന്‍സ് ലക്ഷ്വറി കോച്ച് കേരളത്തിലേക്കെത്തുന്നതിന് മുന്നോടയായി ബസിന് മാത്രമായി നിരത്തുകളില്‍ ഇളുവുകളും നല്‍കി സര്‍ക്കാര്‍ ഉത്തരവ്. കൂടാതെ ടൂറിസ്റ്റ് ബസുകളുടെ വെള്ള നിറത്തിലെ കളര്‍ കോഡ് ബാധകമല്ലെന്നും ഉത്തരവില്‍ പറയുന്നു. സര്‍ക്കാരിനും സര്‍ക്കാര്‍ നിര്‍ദേശിക്കുന്ന വിവിഐപികള്‍ക്കും ബസ് ആവശ്യപെടുമ്പോള്‍ വിട്ടു നല്‍കണമെന്നും നിര്‍ദേശം. ബസ് രജിസ്റ്റര്‍ ചെയ്യുന്നത് കോണ്‍ട്രാക്ട് ക്യാരേജ് പെര്‍മിറ്റില്‍ ആണ്. എന്നാല്‍ മറ്റ് കോണ്‍ട്രാക്ട് ക്യാരേജ് ബസുകള്‍ക്കുള്ള നിയമങ്ങള്‍ നവകേരള ബസിന് ബാധകമല്ലെന്ന് സര്‍ക്കാര്‍ ഉത്തരവിറക്കി. […]