എന്‍സിപിയില്‍ പ്രതിസന്ധി; കേരളത്തിലെ എംഎല്‍എമാര്‍ രാജിവെക്കണമെന്ന് പ്രഫുല്‍ പട്ടേല്‍

തിരുവനന്തപുരം: മന്ത്രി എകെ ശശീന്ദ്രനും തോമസ് കെ തോമസും എംഎല്‍എ സ്ഥാനം രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് എന്‍സിപി ദേശീയ വര്‍ക്കിംഗ് പ്രസിഡന്റ് പ്രഫുല്‍ പട്ടേലിന്റെ കത്ത്. ശരദ് പവാറിനൊപ്പം തുടര്‍ന്നാല്‍ അയോഗ്യരാക്കുമെന്നും കത്തില്‍ വ്യക്തമാക്കുന്നു. എന്നാല്‍ ശരദ് പവാറിനൊപ്പം ഉറച്ചുനില്‍ക്കുമെന്ന് തോമസ് കെ തോമസ് അറിയിച്ചു. Also Read; അമേരിക്കയില്‍ ചികിത്സയ്ക്ക് പോയ മുഖ്യമന്ത്രി കേരളത്തില്‍ തിരികെയെത്തി എന്‍സിപിയില്‍ ദേശീയ തലത്തില്‍ വലിയ പിളര്‍പ്പുണ്ടായി അജിത് പവാറും ശരദ് പവാറും രണ്ട് പക്ഷത്തേക്ക് എത്തിയിരുന്നു. എന്നാല്‍ കേരളത്തിലെ എന്‍സിപി അജിത് […]

ദേശീയ നേതൃത്വം ആവശ്യപ്പെട്ടാല്‍ എന്‍സിപി സംസ്ഥാന പ്രസിഡന്റാകാമെന്ന് തോമസ് കെ തോമസ്

തിരുവനന്തപുരം: പിസി ചാക്കോ രാജിവെച്ച ഒഴിവില്‍ എന്‍സിപിയുടെ സംസ്ഥാന പ്രസിഡന്റ് സ്ഥാനം പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ ഏറ്റെടുക്കുമെന്ന് തോമസ് കെ തോമസ് എംഎല്‍എ. പാര്‍ട്ടിയില്‍ താന്‍ സംസ്ഥാന പ്രസിഡന്റാകണമെന്ന് ആവശ്യം ഉയരുന്നുണ്ട്. പാര്‍ട്ടിയെ ഒറ്റക്കെട്ടായി കൊണ്ടുപോകലാണ് പ്രധാനം. പിസി ചാക്കോയുടെ രാജിയുടെ കാരണം അറിയില്ല. ചാക്കോ പലപ്പോഴും തീരുമാനങ്ങള്‍ എടുത്തത് ഒറ്റക്കായിരുന്നു. കൂടെ നിന്നവര്‍ പറയുന്നത് അതേ പടി വിശ്വസിക്കുന്ന സ്വാഭാവമാണ് ചാക്കോക്ക്. പാര്‍ട്ടി യോഗങ്ങളില്‍ ഒഴിവാക്കേണ്ട ചില പരാമര്‍ശങ്ങള്‍ ചാക്കോ നടത്തി. പിസി ചാക്കോ പാര്‍ട്ടി വിടില്ലെന്നും […]

എന്‍സിപി സംസ്ഥാന അധ്യക്ഷ സ്ഥാനം രാജിവെച്ച് പി സി ചാക്കോ; എല്‍ഡിഎഫ് വിടാനുള്ള നീക്കം നടക്കുന്നുവെന്ന് സൂചന

തിരുവനന്തപുരം: എന്‍സിപി സംസ്ഥാന അധ്യക്ഷ സ്ഥാനം രാജിവെച്ച് പി സി ചാക്കോ. പാര്‍ട്ടിക്കുള്ളിലെ ചേരി പോര് രൂക്ഷമായ സാഹചര്യത്തിലാണ് രാജിവെച്ചത്. ദേശീയ അധ്യക്ഷന്‍ ശരദ് പവാറിന് ഇന്നലെ വൈകീട്ടാണ് രാജിക്കത്ത് കൈമാറിയത്. എന്നാല്‍ ദേശീയ വര്‍ക്കിംഗ് പ്രസിഡന്റ് സ്ഥാനത്ത് തുടരും. Also Read; മന്ത്രി മാലയിട്ട് സിപിഎമ്മില്‍ ചേര്‍ത്ത കാപ്പാ കേസ് പ്രതിയെ മാസങ്ങള്‍ക്കിപ്പുറം നാടുകടത്തി ആറാം തീയതി നടന്ന സംസ്ഥാന ഭാരവാഹി യോഗത്തില്‍ ശശീന്ദ്രന്‍ പക്ഷം വിട്ടുനിന്നിരുന്നു. ഈ യോഗത്തില്‍ പി സി ചാക്കോ രാജി വെച്ച് […]

‘ശരദ് പവാര്‍ രാജി വയ്ക്കാന്‍ ആവശ്യപ്പെട്ടു, ശശീന്ദ്രന്‍ ഉടന്‍ രാജിവയ്ക്കും ‘; താന്‍ ഉടന്‍ മന്ത്രിയാകുമെന്ന് തോമസ് കെ തോമസ്

കൊച്ചി: വനം വകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്‍ ഉടന്‍ രാജിവെക്കുമെന്നും താന്‍ മന്ത്രിയാകുമെന്നും ആവര്‍ത്തിച്ച് തോമസ് കെ തോമസ് എംഎല്‍എ. എ കെ ശശീന്ദ്രനോട് രാജിവയ്ക്കാന്‍ എന്‍സിപി ദേശീയ അധ്യക്ഷന്‍ ശരദ് പവാര്‍ ആവശ്യപ്പെട്ടെന്നും തോമസ് കെ തോമസ് പറഞ്ഞു. അതേസമയം രാജി പ്രഖ്യാപനം മുഖ്യമന്ത്രിയുടെ നിര്‍ദേശാനുസരണമേ ഉണ്ടാകൂ എന്നും തോമസ് കെ തോമസ് കൂട്ടിച്ചേര്‍ത്തു. Also Read ; ലിവിങ് ടുഗെതര്‍ ബന്ധത്തിലുണ്ടാകുന്ന കുട്ടികളുടെ സംരക്ഷണത്തെ ചൊല്ലി തര്‍ക്കങ്ങള്‍ കൂടുന്നു : വനിതാ കമ്മീഷന്‍ കഴിഞ്ഞ […]

വികസനവും സദ്ഭരണവും ഒരുമിച്ച് വിജയിച്ചു, മഹാരാഷ്ട്രയിലെ ജനങ്ങള്‍ക്ക് നന്ദി അറിയിച്ച് പ്രധാനമന്ത്രി

മുംബൈ: മഹാരാഷ്ട്രയിലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ തകര്‍പ്പന്‍ വിജയം ഉറപ്പിച്ചതിന് പിന്നാലെ മഹാരാഷ്ട്രയിലെ വോട്ടര്‍മാര്‍ക്ക് നന്ദി പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്രമോദി. വികസനവും സദ്ഭരണവും വിജയിച്ചെന്ന് അദ്ദേഹം പറഞ്ഞു. Also Read ; ‘തന്റെ വിജയം യഥാര്‍ത്ഥത്തില്‍ വയനാട്ടിലെ ജനങ്ങളുടെ വിജയം’ ഫെയ്‌സ്ബുക്ക് കുറിപ്പുമായി പ്രിയങ്ക ഗാന്ധി പ്രധാനമന്ത്രിയുടെ പോസ്റ്റിന്റെ പൂര്‍ണരൂപം ‘വികസനം വിജയിച്ചു! സദ്ഭരണം വിജയിച്ചു! ഒരുമിച്ച് ഞങ്ങള്‍ ഇനിയും ഉയരത്തില്‍ കുതിക്കും! എന്‍ഡിഎയ്ക്ക് ചരിത്ര വിജയത്തിലൂടെ അധികാരം നല്‍കിയതിന് മഹാരാഷ്ട്രയിലെ എന്റെ സഹോദരി സഹോദരന്മാര്‍ക്ക്, പ്രത്യേകിച്ച് സംസ്ഥാനത്തെ യുവജനങ്ങള്‍ക്കും […]

കൂറുമാറ്റത്തിന് 100 കോടി കോഴ വാഗ്ദാനം ചെയ്തതിന് തെളിവില്ല ; തോമസ് കെ തോമസിന് ക്ലീന്‍ ചിറ്റ്

തിരുവനന്തപുരം : കൂറുമാറ്റത്തിന് 100 കോടി രൂപ വാഗ്ദാനം ചെയ്തുവെന്ന ആരോപണം തള്ളി എന്‍സിപി അന്വേഷണ കമ്മീഷന്‍. എംഎല്‍എ തോമസ് കെ തോമസിന് ക്ലീന്‍ ചിറ്റ് നല്‍കിയ റിപ്പോര്‍ട്ട് സംസ്ഥാന പ്രസിഡന്റ് പി സി ചാക്കോക്ക് കമ്മീഷന്‍ കൈമാറി. കോഴ ആരോപണത്തിന് പിന്നില്‍ ആന്റണി രാജുവിന്റെ ഗൂഡാലോചനയെന്നാണ് തോമസ് കെ തോമസ് കമ്മീഷന് നല്‍കിയ മൊഴി. ഉപതെരഞ്ഞെടുപ്പ് ഫലത്തിന് ശേഷം റിപ്പോര്‍ട്ടിന്റെ പകര്‍പ്പുമായി മുഖ്യമന്ത്രിയെ കണ്ട് എ കെ ശശീന്ദ്രനെ മാറ്റി തോമസിനെ മന്ത്രിയാക്കണമെന്ന് പി സി […]

കൂറുമാറ്റ കോഴ ആരോപണത്തില്‍ ഉടന്‍ അന്വേഷണമില്ല ; തോമസ് കെ തോമസ് അടക്കം ആരും പരാതി നല്‍കിയില്ല

തിരുവനന്തപുരം : കൂറുമാറ്റ കോഴ ആരോപണത്തില്‍ ഉടന്‍ അന്വേഷണം വേണ്ടെന്ന നിലപാടില്‍ സര്‍ക്കാര്‍. അജിത് പവാറിന്റെ എന്‍സിപിയിലേക്ക് ചേരാനായി രണ്ട് എംഎല്‍എമാര്‍ക്ക് 50 കോടി വീതം വാഗ്ദാനം ചെയ്തുവെന്നാണ് ആരോപണം. എല്‍സിപി എംഎല്‍എ തോമസ് കെ തോമസാണ് ഇത്തരത്തില്‍ എംഎല്‍എമാരെ സ്വാധീനിക്കാന്‍ ശ്രമിച്ചത് എന്ന ആരോപണവും ഉയര്‍ന്നിരുന്നു. എന്നാല്‍ തനിക്കെതിരെ ഉയര്‍ന്ന ആരോപണ പരാതിയില്‍ തോമസ് കെ തോമസ് അടക്കം ആരും ഇതുവരെ പരാതി നല്‍കിയിട്ടില്ല. പരാതി നല്‍കിയാലും തിടുക്കത്തില്‍ ഈ വിഷയത്തില്‍ അന്വേഷണം ഉണ്ടാകില്ലെന്നാണ് വിവരം. […]

‘കൂറുമാറ്റ കോഴ ആരോപണം പാര്‍ട്ടി അന്വേഷിക്കും’: എ കെ ശശീന്ദ്രന്‍

തിരുവനന്തപുരം: എന്‍സിപി എംഎല്‍എ തോമസ് കെ തോമസിനെതിരായ കൂറുമാറ്റക്കോഴ ആരോപണം പാര്‍ട്ടി പരിശോധിക്കുമെന്ന് മന്ത്രി എ കെ ശശീന്ദ്രന്‍. ആന്റണി രാജു ഉന്നയിച്ച ആരോപണത്തില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന ആവശ്യം ഇതിനോടകം തന്നെ പാര്‍ട്ടിയില്‍ പലരും ഉന്നയിക്കുന്നുണ്ട്. അതേസമയം ആന്റണി രാജു പറഞ്ഞ കാര്യങ്ങളിലെ ശരി തെറ്റുകള്‍ പരിശോധിക്കേണ്ടതുണ്ടെന്നും ശശീന്ദ്രന്‍ വ്യക്തമാക്കി. മന്ത്രി സ്ഥാനത്ത് നിന്നും മാറുമോ എന്ന ചോദ്യത്തിന് ഏതു നിമിഷം വേണമെങ്കിലും മാറി നില്‍ക്കാന്‍ തയ്യാറാണെന്നായിരുന്നു ശശീന്ദ്രന്റെ മറുപടി. പാര്‍ട്ടി പ്രസിഡന്റ് പറയുന്ന നിമിഷം […]

കൂറുമാറാന്‍ 100 കോടി! 50 കോടി വീതം ഓഫര്‍ ; തോമസ് കെ തോമസിന്റെ മന്ത്രിസ്ഥാനത്തിന് കുരുക്കായത് ഈ നീക്കം

തിരുവനന്തപുരം: എന്‍സിപി എംഎല്‍എ തോമസ് കെ തോമസിനെ മന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കാതിരുന്നത് അദ്ദേഹം 50 കോടി രൂപ വാഗ്ദാനം ചെയ്ത് രണ്ട് എല്‍ഡിഎഫ് മന്ത്രിമാരെ കൂറുമാറ്റാന്‍ നീക്കം നടത്തിയെന്ന പരാതി കാരണം. ഈ ഗുരുതരമായ ആക്ഷേപം മുഖ്യമന്ത്രി സിപിഎം സംസ്ഥാന സെക്രട്ടറിയറ്റില്‍ മുഖ്യമന്ത്രി റിപ്പോര്‍ട്ട് ചെയ്തു. ഈ കാരണമാണ് തോമസ് കെ തോമസിന്റെ മന്ത്രി സഭാ പ്രവേശം മുഖ്യമന്ത്രി അനുവദിക്കാതിരുന്നത്. അജിത് പവാര്‍ പക്ഷത്തേക്ക് ചേരാന്‍ കോവൂര്‍ കുഞ്ഞുമോനും ആന്റണി രാജുവിനും 50 കോടി വീതം വാഗ്ദാനം […]

‘തന്റെ മന്ത്രിസ്ഥാനത്തില്‍ അനിശ്ചിതത്വം എന്താണെന്ന് അറിയില്ല ‘; മന്ത്രിസ്ഥാനം വൈകുന്നതില്‍ കടുത്ത അതൃപ്തിയുമായി തോമസ് കെ തോമസ്

തിരുവനന്തപുരം: എന്‍സിപിയിലെ മന്ത്രിസ്ഥാനമാറ്റം വൈകുന്നതില്‍ കടുത്ത അതൃപ്തിയുമായി എന്‍സിപി നേതാവും കുട്ടനാട് എംഎല്‍എയുമായ തോമസ് കെ തോമസ്. മന്ത്രിസ്ഥാനത്തിനുള്ള തന്റെ അയോഗ്യത എന്തെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കണമെന്ന് തോമസ് കെ തോമസ് തുറന്നടിച്ചു. ഉടന്‍ തീരുമാനം എടുത്തില്ലെങ്കില്‍ കടുത്ത നടപടിയിലേക്ക് പോകേണ്ടി വരുമെന്നും തോമസ് കെ തോമസ് പറഞ്ഞു. Also Read ; ബാലചന്ദ്രമേനോന്റെ പരാതിയില്‍ കേസ് ; നടിക്കും അഭിഭാഷകനുമെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു ശരത് പാവറിന്റ കത്ത് നല്‍കിയിട്ടും മുഖ്യമന്ത്രി പരിഗണിക്കാത്തത്തിലുള്ള രോഷമാണ് തോമസ് […]

  • 1
  • 2