January 24, 2026

സുരേഷ് ഗോപിക്ക് അതൃപ്തി, താരത്തിന് വേണ്ട പരിഗണന ലഭിച്ചില്ല; കേരളത്തിന് രണ്ട് സഹമന്ത്രിമാര്‍

തിരുവനന്തപുരം : തൃശൂരില്‍ നിന്നും മിന്നും വിജയം നേടിയ സുരേഷ് ഗോപിക്ക് കേന്ദ്രമന്ത്രിസഭയില്‍ അര്‍ഹമായ പരിഗണന ലഭിക്കാതെ പോയതില്‍ കടുത്ത അതൃപ്തി. ബിജെപി കേരളത്തില്‍ ആദ്യമായി ലോക്‌സഭാ അകൗണ്ട് തുറന്നിട്ടും അതിന് കാരണക്കാരനായ സുരേഷ് ഗോപിക്ക് വേണ്ട പരിഗണന ലഭിച്ചില്ലെന്ന് മാത്രവുമല്ല സഹമന്ത്രി സ്ഥാനം മാത്രമേ നല്‍കിയുള്ളൂ.മിന്നും ജയത്തില്‍ അര്‍ഹമായ പരിഗണന കിട്ടിയില്ലെന്നാണ് താരത്തോട് അടുത്ത വൃത്തങ്ങളും പ്രതികരിച്ചത്. Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ.. മോദിയുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന […]

മൂന്നാം മോദി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ നാളെ; മന്ത്രിസഭാ രൂപീകരണ ചര്‍ച്ചകള്‍ ഊര്‍ജിതമാക്കി എന്‍ഡിഎ

ഡല്‍ഹി: മൂന്നാം മോദി സര്‍ക്കാറിന്റെ സത്യപ്രതിജ്ഞ നാളെ നടക്കാനിരിക്കെ മന്ത്രിസഭാ രൂപീകരണ ചര്‍ച്ചകള്‍ ഊര്‍ജിതമാക്കി എന്‍ഡിഎ. ഇന്ന് രാത്രിയോ നാളെ രാവിലെയോ മന്ത്രിമാരുടെ പട്ടിക തയാറാകുമെന്നും ബിജെപി വൃത്തങ്ങള്‍ അറിയിച്ചു. ഇന്നലെ രാത്രി ജെ.പി നദ്ദയുടെ വസതിയില്‍ സഖ്യകക്ഷി നേതാക്കളുടെ യോഗം വിളിച്ചിരുന്നു. യോഗത്തില്‍ ടിഡിപിയും ജെഡിയുവും നാല് മന്ത്രിസ്ഥാനങ്ങള്‍ വീതം വേണമെന്ന് ആവശ്യപ്പെട്ടു. Also Read ; സീറ്റ് ബെല്‍റ്റ് ഇടാന്‍ നിര്‍ദേശിച്ചു ; എയര്‍ ഇന്ത്യ എക്‌സ്പ്രസില്‍ സഹയാത്രികന്റെ മൂക്കിനിടിച്ച് യുവാവ് അതേസമയം, സഖ്യ കക്ഷി […]

മുഖ്യമന്ത്രിയുടെ മണ്ഡലത്തില്‍ ബിജെപി വോട്ട് ഇരട്ടിയായി ; സിപിഎമ്മിന് ഈഴവ വോട്ടര്‍മാര്‍ 10 ശതമാനം കുറഞ്ഞു

കൊച്ചി: ലോക്സഭ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ ഇടതുപക്ഷത്തിനേറ്റ തിരിച്ചടിയിലെല്ലാം നേട്ടമുണ്ടാക്കിയത് ബിജെപിയാണ്. തെരഞ്ഞെടുപ്പില്‍ ഒട്ടുമിക്ക സീറ്റുകളിലും കോണ്‍ഗ്രസ് വന്‍ ഭൂരിപക്ഷത്തില്‍ വിജയിച്ചപ്പോള്‍, ബിജെപി വോട്ട് വിഹിതം ഗണ്യമായി വര്‍ധിപ്പിക്കുകയും ചെയ്തുവെന്ന് ദി ന്യൂ ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു. Also Read ; തൃശ്ശൂരില്‍ വന്ദേഭാരത് ട്രെയിനിന് നേരെ കല്ലേറ്; രണ്ട് കോച്ചുകളുടെ ചില്ല് പൊട്ടി കാസര്‍കോട്, കഴിഞ്ഞ തവണത്തെ അപേക്ഷിച്ച് ഏഴ് നിയമസഭാ മണ്ഡലങ്ങളിലും സിപിഎമ്മിന് വോട്ട് കുറവായിരുന്നു. സിപിഎം ശക്തികേന്ദ്രങ്ങളായ തൃക്കരിപ്പൂര്‍, പയ്യന്നൂര്‍, കല്ല്യാശ്ശേരി എന്നിവിടങ്ങളിലാണ് സിപിഎമ്മിന് […]

എന്‍ഡിഎയില്‍ ചര്‍ച്ച തുടരുന്നു; സര്‍ക്കാര്‍ രൂപീകരണത്തില്‍ ഇന്ന് നിര്‍ണായകം

ഡല്‍ഹി: എന്‍ഡിഎ മന്ത്രിസഭ രൂപീകരണവുമായി ബന്ധപ്പെട്ട നിര്‍ണായക ചര്‍ച്ചകള്‍ ഇന്ന് നടക്കും. ബിജെപി പാര്‍ലമെന്ററി പാര്‍ട്ടി യോഗവും എന്‍ഡിഎ എംപിമാരുടെ യോഗവും ഇന്ന് ചേരും. സര്‍ക്കാര്‍ രൂപീകരിക്കാന്‍ അവകാശവാദം ഉന്നയിച്ച് നേതാക്കള്‍ ഇന്ന് രാഷ്ട്രപതിയെ കാണും. Also Read ;തൃശ്ശൂര്‍ നഗരപരിധിയില്‍ ഡോക്ടറുടെ വീട്ടില്‍ മോഷണം; 17 പവനോളം സ്വര്‍ണം കവര്‍ന്നു, സിസിടിവി ക്യാമറകള്‍ നശിപ്പിച്ചനിലയില്‍ മൂന്നാം മോദി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ ഞായറാഴ്ചയാണ് നിശ്ചയിച്ചിരിക്കുന്നത്. എന്നാല്‍ വകുപ്പ് വിഭജനത്തില്‍ ജെഡിയു, ടിഡിപി പാര്‍ട്ടികളുമായി സമവായത്തില്‍ എത്തിയിട്ടില്ല. ബിജെപിക്ക് […]

കേന്ദ്ര മന്ത്രിസഭയില്‍ ആരൊക്കെ ? സത്യപ്രതിജ്ഞ ശനിയാഴ്ച ; തലപുകഞ്ഞ് മോദി, ടിഡിപി ജെഡിയു അനുനയം പ്രധാനം

ഡല്‍ഹി: പുതിയ മന്ത്രിസഭയുടെ സത്യപ്രതിജ്ഞക്ക് രണ്ട് ദിവസം മാത്രം ശേഷിക്കേ സര്‍ക്കാര്‍ രൂപീകരണത്തില്‍ ഉടനൊരു വെല്ലുവിളിയില്ല എന്നുറപ്പായതോടെ ഘടകകക്ഷികളുടെ മന്ത്രിസ്ഥാനം, അവരുടെ വകുപ്പുകള്‍ എന്നീ കാര്യങ്ങളില്‍ ഇന്ന് എന്‍ഡിഎയില്‍ ചര്‍ച്ച നടക്കും. ബിജെപിയില്‍ നിന്ന് ആരെല്ലാം മന്ത്രിമാരാകുമെന്നും ഇന്നറിയാം. ബിജെപിക്ക് ഒറ്റക്ക് ഭരിക്കാന്‍ ഭൂരിപക്ഷം ഇല്ലാത്തതുകൊണ്ട് തന്നെ ഘടകകക്ഷികളെ കൂടെ നിര്‍ത്താനുള്ള ശ്രമത്തിലാണ് ബിജെപി.വിലപേശാന്‍ സാധ്യതയുള്ള ടിഡിപിയെയും ജെഡിയുവിനേയും അനുനയിപ്പിക്കുകയാണ് പ്രധാന വെല്ലുവിളി. Also Read ; കെ മുരളീധരന്‍ വയനാട്ടിലെത്തിക്കാന്‍ നീക്കം, കോഴിക്കോട് ജില്ലാ കമ്മിറ്റി പിന്തുണ […]

പണം നല്‍കി വോട്ട് പര്‍ച്ചെയ്‌സ് ചെയ്തു ; തെരഞ്ഞെടുപ്പ് തോല്‍വിയില്‍ ഗുരുതര ആരോപണവുമായി പന്ന്യന്‍ രവീന്ദ്രന്‍

തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പ് തോല്‍വിയില്‍ പ്രതികരണവുമായി തിരുവനന്തപുരം എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പന്ന്യന്‍ രവീന്ദ്രന്‍. തെരഞ്ഞെടുപ്പില്‍ മണ്ഡലത്തില്‍ നല്ലത് പോലെ പ്രവര്‍ത്തിച്ചു പക്ഷേ ജയിക്കാനായില്ല. തെരഞ്ഞെടുപ്പ് തോല്‍വി പരിശോധിക്കുമെന്നും സംസ്ഥാന സര്‍ക്കാരിനെതിരായ വികാരമല്ല ഈ തെരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചതെന്നും പന്ന്യന്‍ രവീന്ദ്രന്‍ പറഞ്ഞു.പണത്തിന്റെ കുത്തൊഴുക്ക് തിരുവനന്തപുരത്തെ തെരഞ്ഞെടുപ്പ് ഫലത്തെ സ്വാധീനിച്ചുവെന്നും പന്ന്യന്‍ രവീന്ദ്രന്‍ ആരോപിച്ചു. Also Read ; ലോക്‌സഭ കഴിഞ്ഞു; ഇനി വരാനിരിക്കുന്നത് രണ്ട് നിയമസഭാ ഉപതെരഞ്ഞെടുപ്പുകള്‍ ‘ഞങ്ങള്‍ പരാതി പറയാന്‍ പോകാത്തതാണ്. തിരഞ്ഞെടുപ്പ് കമ്മീഷനില്‍ പരാതി നല്‍കിയിട്ടും കാര്യമില്ല’- […]

രാജ്യം ആര് ഭരിക്കും ? മന്ത്രിസഭാ രൂപീകരണ ചര്‍ച്ചകള്‍ക്കായി എന്‍ഡിഎ യോഗം ഇന്ന് ; പ്രതീക്ഷ കൈവിടാതെ ഇന്‍ഡ്യാ മുന്നണി

ഡല്‍ഹി:  2024 ലെ കേന്ദ്ര മന്ത്രിസഭാ രൂപീകരണ ചര്‍ച്ചകള്‍ക്കായി എന്‍ഡിഎയുടെ നിര്‍ണായക യോഗം ഇന്ന്.ബിജെപിക്ക് സര്‍ക്കാര്‍ രൂപീകരിക്കാന്‍ തനിച്ച് ഭൂരിപക്ഷം ഇല്ലെങ്കിലും ടിഡിപി, ജെഡിയു പാര്‍ട്ടികള്‍ മുന്നണിയില്‍ ഉറച്ചുനില്‍ക്കുമെന്നാണ് ബിജെപിയുടെ പ്രതീക്ഷ.പ്രധാനമന്ത്രി നരേന്ദ്രമോദി ധാര്‍മിക ഉത്തരവാദിത്തം ഏറ്റെടുത്ത് രാജി വയ്ക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെടുമ്പോഴും അങ്ങനെ ഒരു ചോദ്യമേ ഉയരുന്നില്ലെന്നാണ് ബിജെപിയുടെ മറുപടി. ഇന്ന് രാവിലെ 11.30 നാണ് കേന്ദ്ര മന്ത്രി സഭാ യോഗം ചേരുന്നത്.നിലവിലെ മന്ത്രിസഭ പിരിച്ച് വിടാന്‍ രാഷ്ട്രപതിയോട് ആവശ്യപ്പെടും. അതേസമയം മൂന്നാം മോദി മന്ത്രിസഭയുടെ […]

ആറ്റിങ്ങലില്‍ ഫോട്ടോ ഫിനിഷിംഗില്‍ വി ജോയിയെ പിന്തള്ളി അടൂര്‍ പ്രകാശ്, ഇത്തവണയും കനല്‍ ഒരു തരി തന്നെ..!

തിരുവനന്തപുരം: വിജയസാധ്യതകള്‍ മാറിമറിഞ്ഞ ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവില്‍ ആറ്റിങ്ങലില്‍ സിറ്റിങ് എംപി അടൂര്‍പ്രകാശിന് ജയം. അവസാന ലാപ് വരെ ആവേശകരമായ പോരില്‍ 1708 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് അടൂര്‍പ്രകാശ് വിജയിച്ചത്. മൂന്നാം സ്ഥാനത്തായെങ്കിലും മണ്ഡലത്തിന്റെ ചരിത്രത്തില്‍ എന്‍ഡിഎയ്ക്കായി ഏറ്റവും കൂടുതല്‍ വോട്ടുകളെന്ന റെക്കോര്‍ഡുമായി കേന്ദ്രമന്ത്രി വി മുരളീധരനും കടുത്ത പോരാട്ടം കാഴ്ചവെച്ചു. ഭൂരിപക്ഷം മാറിമറിഞ്ഞ ആറ്റിങ്ങലില്‍ ബി ജെ പി സ്ഥാനാര്‍ഥി വി മുരളീധരന്‍ ഇടയ്ക്ക് ഒന്നാമതെത്തിയിരുന്നു. കഴിഞ്ഞ തവണ ബി ജെ പിക്കായി മത്സരിച്ച ശോഭാ സുരേന്ദ്രന്‍ പിടിച്ച […]

എന്‍ഡിഎയ്ക്ക് അകത്തും പുറത്തുമുള്ള പാര്‍ട്ടികളെ കളത്തിലെത്തിക്കാന്‍ ഇന്‍ഡ്യാ സഖ്യം; ചടുല നീക്കവുമായി മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെ

ലോക്സഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തേക്ക് വരുമ്പോള്‍ ഭരണം പിടിക്കാന്‍ ചടുല നീക്കവുമായി ഇന്‍ഡ്യ മുന്നണി. എന്‍ഡിഎക്ക് അകത്തും പുറത്തുമുള്ള വിവിധ പാര്‍ട്ടികളുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെ ഫോണില്‍ ബന്ധപ്പെട്ടെന്നാണ് സൂചന. ശിവസേന നേതാവ് ഏക്നാഥ് ഷിന്‍ഡെ മുതല്‍ ടിഡിപി നേതാവ് ചന്ദ്ര ബാബു നായിഡു വരെയുള്ള നേതാക്കള്‍ ഇതില്‍ ഉണ്ടെന്നാണ് ലഭിക്കുന്ന വിവരം. Also Read ; പാട്ടും പാടി വന്ന രമ്യക്ക് താളം തെറ്റി ; എല്‍ഡിഎഫിന്റെ മാനംകാത്ത് രാധാകൃഷ്ണന്‍ ജെഡിയു, നവീന്‍ പട്നായികിന്റെ ബിജു […]

സ്വന്തം റെക്കോഡ് തിരുത്തി ഹൈബി ഈഡന്‍ ; എറണാകുളം മണ്ഡലത്തില്‍ ചരിത്ര ഭൂരിപക്ഷ വിജയം

എറണാകുളം:  ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ചരിത്ര ഭൂരിപക്ഷ വിജയം സ്വന്തമാക്കി ഹൈബി ഈഡന്‍. എറണാകുളം ലോക്‌സഭാ മണ്ഡലത്തിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ഭൂരിപക്ഷമാണ് ഹൈബി ഈഡന്‍ സ്വന്തമാക്കിയത്.എതിര്‍ സ്ഥാനാര്‍ത്ഥിയായ എല്‍ഡിഎഫിന്റെ കെ.കെ ഷൈനിന് നിലവില്‍ ലഭിച്ച വോട്ടിനേക്കാളും ലീഡ് ഹൈബി ഈഡന്‍ നേടികഴിഞ്ഞു.നിലവില്‍ 238887 വോട്ടിന്റെ ലീഡാണ് ഹൈബിക്കുള്ളത്. ഷൈനിന് ലഭിച്ചത് 223717 വോട്ടാണ്. Also Read ; മഹാരാഷ്ട്രയില്‍ അടിപതറി എന്‍ഡിഎ ; ഇന്‍ഡ്യാ മുന്നണിക്ക് കരുത്തേകി ഉള്ളി കര്‍ഷകര്‍ 2019 ല്‍ ഹൈബി ഈഡന്‍ വിജയിച്ചത് […]