January 24, 2026

മഹാരാഷ്ട്രയില്‍ അടിപതറി എന്‍ഡിഎ ; ഇന്‍ഡ്യാ മുന്നണിക്ക് കരുത്തേകി ഉള്ളി കര്‍ഷകര്‍

മഹാരാഷ്ട്ര : ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മഹാരാഷ്ട്രയില്‍ അടിപതറി എന്‍ഡിഎ സഖ്യം.മഹാരാഷ്ട്രയില്‍ ആകെയുള്ള 48 സീറ്റില്‍ 29 സീറ്റിലും ഇന്‍ഡ്യാ മുന്നണിക്ക് അനുകൂലമായ കാലാവസ്ഥയാണ്.അതേസമയം എന്‍ഡിഎ സഖ്യം 18 സീറ്റിലും ലീഡ് ചെയ്യുന്നുണ്ട്. ഉത്തര്‍പ്രദേശ് കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ സീറ്റ് ഉള്ള സംസ്ഥാനമാണ് മഹാരാഷ്ട്ര. ഈ രണ്ട് സംസ്ഥാനങ്ങളിലുമുള്ള ഇന്‍ഡ്യാ സഖ്യത്തിന്റെ മുന്നേറ്റം ദേശീയ തലത്തിലെ മൊത്തം ട്രെന്‍ഡില്‍ നിര്‍ണ്ണായകമാവും. Also Read ; ആലപ്പുഴ ലോക്‌സഭാ മണ്ഡലത്തിലെ ജനങ്ങള്‍ക്ക് നന്ദിയെന്ന് കെ സി വേണുഗോപാല്‍ ഇന്‍ഡ്യ മുന്നണിയിലെ മൂന്ന് […]

ലോക്‌സഭാ തെരഞ്ഞെടുപ്പിനോടൊപ്പം നിയമസഭാ തെരഞ്ഞെടുപ്പിലും ഒഡീഷയില്‍ ബിജെപിക്ക് മേല്‍കൈ, മുഖ്യമന്ത്രി നവീന്‍ പട്‌നായികിന് തിരിച്ചടി

ഒഡീഷ: ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലത്തോടൊപ്പം നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ പുരോഗമിക്കുന്ന ഒഡീശയില്‍ മുഖ്യമന്ത്രി നവീന്‍ പട്‌നായികിന്റെ നേതൃത്വത്തിലുള്ള ബിജു ജനതാദളിന് തിരിച്ചടി.ആദ്യ സൂചനകള്‍ പുറത്തുവരുമ്പോള്‍ 74 സീറ്റില്‍ ബിജെപി മുന്നിലാണ്. 46 സീറ്റുകളാണ് ബിജെഡിക്കുള്ളത്. സിപിഐഎം, ജെഎംഎം ഓരോ സീറ്റിലും കോണ്‍ഗ്രസ് 10 സീറ്റിലും ലീഡ് ചെയ്യുന്നു. ബിജെപിക്ക് ഏറ്റവും കൂടുതല്‍ പ്രതീക്ഷയുള്ള സംസ്ഥാനങ്ങളില്‍ ഒന്നാണ് ഒഡീഷ. Also Read ; തമിഴ്‌നാട്ടില്‍ കാലിടറി എന്‍ഡിഎ ; ഇന്‍ഡ്യാ സഖ്യം മുന്നില്‍ ഒഡീഷയില്‍ നാല് ഘട്ടങ്ങളിലായാണ് തെരഞ്ഞെടുപ്പ് നടന്നത്. […]

തമിഴ്‌നാട്ടില്‍ കാലിടറി എന്‍ഡിഎ ; ഇന്‍ഡ്യാ സഖ്യം മുന്നില്‍

ചെന്നൈ: തമിഴ്‌നാട്ടില്‍ പണി പാളി ബിജെപി.വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ ഇന്‍ഡ്യാ സഖ്യം മുന്നേറുകയാണ്. ആദ്യ ഫല സൂചനകളുടെ അടിസ്ഥാനത്തില്‍ 39 സീറ്റുകളില്‍ 38 എണ്ണത്തിലും ഇന്‍ഡ്യാ മുന്നണി ലീഡ് ചെയ്യുകയാണ്.ബിജെപി തമിഴ്‌നാട് സംസ്ഥാന അധ്യക്ഷനും കോയമ്പത്തൂരിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയുമായ കെ അണ്ണാമലൈ കളത്തിലിറക്കിയിട്ടും എന്‍ഡിഎ പിന്നിലാണ്. Also Read ; എക്‌സിറ്റ് പോള്‍ ചതിച്ചു, ലോക്‌സഭാ തിരഞ്ഞെടുപ്പ് വോട്ടെണ്ണലില്‍ ഫലസൂചനകളില്‍ എന്‍ഡിഎയ്ക്ക് പ്രതീക്ഷിച്ച മുന്നേറ്റമില്ല; ഓഹരി വിപണികള്‍ കുത്തനെ ഇടിഞ്ഞു ആദ്യ ഘട്ട വോട്ടെണ്ണല്‍ പൂര്‍ത്തിയാകുമ്പോള്‍ എന്‍ഡിഎ സഖ്യത്തിന് ധര്‍മപുരിയില്‍ […]

എക്‌സിറ്റ് പോള്‍ ചതിച്ചു, ലോക്‌സഭാ തിരഞ്ഞെടുപ്പ് വോട്ടെണ്ണലില്‍ ഫലസൂചനകളില്‍ എന്‍ഡിഎയ്ക്ക് പ്രതീക്ഷിച്ച മുന്നേറ്റമില്ല; ഓഹരി വിപണികള്‍ കുത്തനെ ഇടിഞ്ഞു

ന്യൂഡല്‍ഹി : ലോക്‌സഭാ തിരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ തുടങ്ങി ആദ്യ മണിക്കൂറില്‍ തന്നെ എന്‍ഡിഎയ്ക്ക് തിരിച്ചടി നേരിട്ടത്തോടെ ഓഹരി വിപണികള്‍ കുത്തനെ ഇടിഞ്ഞു. എക്‌സിറ്റ് പോള്‍ പ്രകാരം വന്‍ ഭൂരിപക്ഷത്തോടെ എന്‍ഡിഎ മൂന്നാമതും ഭരണത്തില്‍ തിരിച്ചെത്തുമെന്ന റിപ്പോര്‍ട്ടുകള്‍ വന്നതോടെ മേയ് മൂന്നിന് തിങ്കളാഴ്ച വിപണികളില്‍ വന്‍ മുന്നേറ്റം പ്രകടമായിരുന്നു. എന്നാല്‍ ചൊവ്വാഴ്ച എന്‍ഡിഎയുടെ ഭൂരിപക്ഷത്തില്‍ വലിയ കുതിപ്പ് പ്രകമാകാതെ വന്നതോടെ സെന്‍സെക്‌സും നിഫ്റ്റിയും കുത്തനെ താഴോട്ട് പോകുകയായിരുന്നു. Also Read ; രാഹുല്‍ ഗാന്ധിയുടെ ലീഡ് ഒരു ലക്ഷം കടന്നു, […]

സുരേഷ് ഗോപിയുടെ ലീഡ് 25000 കടന്നു; ഇത്തവണ തൃശൂര്‍ എടുക്കും…!?

തൃശൂര്‍: ലോക്സഭ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ രണ്ടു മണിക്കൂര്‍ പിന്നിടുമ്പോള്‍ തൃശൂരില്‍ ബിജെപി സ്ഥാനാര്‍ത്ഥി സുരേഷ് ഗോപി വിജയത്തിലേക്ക് കുതിക്കുകയാണ്. സുരേഷ് ഗോപി യുടെ ലീഡ് 25,000 കടന്നു. എല്‍ഡിഎഫിന്റെ വി എസ് സുനില്‍ കുമാരാണ് രണ്ടാം സ്ഥാനത്ത്. യുഡിഎഫിന്റെ കെ മുരളീധരന്‍ മൂന്നാം സ്ഥാനത്താണ്.ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ കടുത്ത ത്രികോണ മത്സരം കാഴ്ചവെക്കുമെന്ന് പറഞ്ഞ മണ്ഡലത്തിലാണ് ഇത്തരത്തില്‍ സുരേഷ് ഗോപി ലീഡ് ഉയര്‍ത്തുന്നത്. സുരേഷ് ഗോപിയുടെ ഈ മുന്നേറ്റം വ്യക്തമാക്കുന്നത് കൃത്യമായ സൂചന തന്നെയാണ്. ത്രികോണ മത്സരത്തിന്റെ […]

തെരഞ്ഞെടുപ്പ് ഫലം വരും മുമ്പേ സത്യപ്രതിജ്ഞാ തിയ്യതി കുറിച്ച് ബിജെപി ; രാഷ്ട്രപതി ഭവന്‍ അലങ്കാര പുഷ്പങ്ങളുടെ ടെണ്ടര്‍ ക്ഷണിച്ചു

ഡല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലം വരുന്നതിന് മുമ്പ് തന്നെ ആഘോഷങ്ങള്‍ക്കുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചു.പുതിയ സര്‍ക്കാര്‍ വന്നാല്‍ സത്യപ്രതിജ്ഞ ചടങ്ങ് രാഷ്ട്രപതി ഭവനില്‍ തന്നെയെന്നാണ് പുറത്തു വരുന്ന സൂചന. ഇതിനായി രാഷ്ട്രപതി ഭവന്‍ അലങ്കാര പുഷ്പങ്ങളുടെ ടെണ്ടര്‍ ക്ഷണിച്ചു. 21.97 ലക്ഷത്തോളം രൂപയുടെ പുഷ്പങ്ങളും ചെടികളും ആണ് അലങ്കാരത്തിന് ആവശ്യമായി വരുന്നത്. മെയ് 28 ന് ക്ഷണിച്ച ടെണ്ടര്‍ ഇന്ന് തുറന്ന് പരിശോധിക്കും. ടെണ്ടര്‍ എടുത്താല്‍ അഞ്ച് ദിവസത്തിനകം ഓര്‍ഡര്‍ പ്രകാരം പുഷ്പങ്ങള്‍ നല്‍കണമെന്നതാണ് ആവശ്യം. Also Read […]

ലോക്‌സഭാ തെരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ നാളെ ; ആത്മവിശ്വാസം കൈവിടാതെ മുന്നണികള്‍

ഡല്‍ഹി: ലോക്സഭ തെരഞ്ഞെടുപ്പിന്റെ ഫലം നാളെ. മോദി തരംഗം രാജ്യത്ത് വീണ്ടും ആഞ്ഞടിക്കും എന്നാണ് എന്‍ഡിഎ ക്യാമ്പിന്റെ ആത്മവിശ്വാസം. അതേസമയം 295 സീറ്റ് നേടി അധികാരത്തിലെത്തുമെന്നാണ് ഇന്‍ഡ്യ സഖ്യത്തിന്റെ വിലയിരുത്തല്‍. വോട്ടെണ്ണല്‍ മുന്നൊരുക്കങ്ങള്‍ വിശദീകരിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇന്ന് 12.30 ക്ക് മാധ്യമങ്ങളെ കാണും. Also Read ; സാമ്പത്തിക കുറ്റകൃത്യങ്ങളില്‍ ശിക്ഷിക്കപ്പെടുന്ന പ്രവാസികള്‍ക്ക് യാത്രാ വിലക്കുമായി കുവൈറ്റ് സര്‍ക്കാര്‍ നാളെ രാവിലെ 8 മണി മുതലാണ് ലോക്സഭ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ആരംഭിക്കുന്നത്. ആദ്യ ഒരു മണിക്കൂറില്‍ തന്നെ […]

തെരഞ്ഞടുപ്പ് ഫലം അടുത്തതോടെ തൃശൂരില്‍ പരസ്പരം പഴിചാരി കോണ്‍ഗ്രസും എല്‍ഡിഎഫും

തൃശൂര്‍: തെരഞ്ഞടുപ്പ് ഫലം അടുത്തതോടെ തൃശൂരില്‍ പരസ്പരം പഴിചാരി കോണ്‍ഗ്രസും എല്‍ഡിഎഫും. താഴേത്തട്ടിലുള്ള കണക്കെടുപ്പ് പൂര്‍ത്തിയാക്കിയതോടെ ഇരുമുന്നണികളും പരസ്പരം പഴിചാരുകയാണ്. വി എസ് സുനില്‍കുമാറിനെ സിപിഎം വോട്ടുചെയ്യാതെ വഞ്ചിച്ചുവെന്ന് ടി എന്‍ പ്രതാപന്‍ ആരോപിച്ചു. ഇതിന് പിന്നാലെ കെ മുരളീധരനെ ഡിസിസിയും പ്രതാപനും ചേര്‍ന്ന് ബലിയാടാക്കിയെന്ന് എല്‍ഡിഎഫ് തിരിച്ചടിച്ചു. പത്തു ലക്ഷത്തിലേറെ വോട്ടര്‍മാരുടെ ജനഹിതമറിയാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കെയാണ് യുഡിഎഫിന്റെ ചുമതലക്കാരന്‍ കൂടിയായ ടി എന്‍ പ്രതാപന്‍ ആരോപണത്തിന്റെ കെട്ടഴിക്കുന്നത്. കോണ്‍ഗ്രസിന്റെ ബൂത്ത് ഏജന്റുമാരുടെ കണക്കില്‍ കാല്‍ […]

തെരഞ്ഞെടുപ്പ് അവലോകന യോഗം വിളിച്ച് ഇന്ത്യാ മുന്നണി

ന്യൂഡല്‍ഹി: ലോക്സഭാ തെരഞ്ഞെടുപ്പ് ഫലം കാത്തിരിക്കെ പ്രത്യേക യോഗം വിളിച്ച് പ്രതിപക്ഷ സഖ്യമായ ഇന്ത്യാ മുന്നണി. ജൂണ്‍ ഒന്നിന് ചേരുന്ന യോഗത്തിലേക്ക് സഖ്യത്തിലെ മുഴുവന്‍ പാര്‍ട്ടികള്‍ക്കും ക്ഷണമുണ്ടെന്നാണ് സൂചന. രാജ്യത്ത് ഏഴാം ഘട്ട വോട്ടെടുപ്പും ജൂണ്‍ ഒന്നിനാണ് നടക്കുന്നത്. ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് സുപ്രിംകോടതി അനുവദിച്ച ജാമ്യ കാലാവധി ജൂണ്‍ രണ്ടിന് തീരും. ലേക്‌സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ജാമ്യം ലഭിച്ച കെജ്രിവാള്‍ യോഗത്തിനെത്തുന്നത് സംബന്ധിച്ച് സ്ഥിരീകരണമില്ല. ലോക്സഭാ തെരഞ്ഞെടുപ്പിലെ പ്രകടനം സംബന്ധിച്ച വിലയിരുത്തലിനൊപ്പം പ്രതിപക്ഷ മുന്നണിയുടെ […]

പ്രജ്വല്‍ രേവണ്ണയുടെ ഡിപ്ലോമാറ്റിക് പാസ്‌പോര്‍ട്ട് റദ്ദാക്കണം ; പ്രധാനമന്തിക്ക് വീണ്ടും കത്തയച്ച് മുഖ്യമന്ത്രി സിദ്ധരാമയ്യ

ബെംഗളൂരു: നിരവധി ലൈംഗികാതിക്രമ കേസുകളില്‍ പ്രതിയായ പ്രജ്വല്‍ രേവണ്ണയുടെ ഡിപ്ലോമാറ്റിക് പാസ്‌പോര്‍ട്ട് റദ്ദാക്കണമെന്ന ആവശ്യത്തില്‍ ഉറച്ച് കര്‍ണാടക സര്‍ക്കാര്‍. നിലവിലെ ഹാസനിലെ എംപിയും എന്‍ഡിഎ സ്ഥാനാര്‍ത്ഥിയുമാണ് പ്രജ്വല്‍.പ്രജ്വലിന്റെ ഡിപ്ലോമാറ്റിക് പാസ്‌പോര്‍ട്ട് ഉടനടി റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് മുഖ്യമന്ത്രി സിദ്ധരാമയ്യ വീണ്ടും കത്തെഴുതി. Also  Read ; ഒരു വയസുകാരന്റെ മരണം ; അമ്മയുടെ കാമുകന്‍ അറസ്റ്റില്‍ ഗുരുതരമായ ക്രിമിനല്‍ കുറ്റങ്ങള്‍ ചെയ്ത പ്രജ്വല്‍ രാജ്യം വിടാനും ഒളിവില്‍ പോകാനും നയതന്ത്ര പാസ്‌പോര്‍ട്ട് ദുരുപയോഗം ചെയ്തു എന്നത് തന്നെ പാസ്‌പോര്‍ട്ടിന്റെ […]